• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • പ്ലസ് വണ്‍: മെറിറ്റില്‍ ഒഴിവുള്ള സീറ്റിലേക്ക് ഇന്ന് അപേക്ഷ നല്‍കാം

പ്ലസ് വണ്‍: മെറിറ്റില്‍ ഒഴിവുള്ള സീറ്റിലേക്ക് ഇന്ന് അപേക്ഷ നല്‍കാം

  • തിരുവനന്തപുരം: പ്ലസ് വണ്ണിന് വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക് പ്രസിദ്ധപ്പെടുത്തിയ ഒഴിവുകളിൽ പ്രവേശനത്തിന് വ്യാഴാഴ്ച അപേക്ഷിക്കാം. പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പുതുതായി അപേക്ഷിക്കാനാവില്ല.  വിവിധ ക്വാട്ടകളിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവർക്കും അപേക്ഷിക്കാനാകില്ല. നിലവിലുള്ള ഒഴിവുകൾ പ്രവേശന വെബ്സൈറ്റായ www.hscap.kerala.gov.in-ൽ വ്യാഴാഴ്ച രാവിലെ ഒന്പതിന് പ്രസിദ്ധീകരിക്കും.  പ്രവേശനത്തിന് ആഗ്രഹിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഫോർ വേക്കന്റ് സീറ്റ്സ് എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. ഒഴിവുകൾക്ക് അനുസൃതമായി എത്ര സ്കൂൾ, കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം. 12-ന് വൈകുന്നേരം അഞ്ചുവരെ ലഭിക്കുന്ന അപേക്ഷകൾ പരിഗണിച്ച് മെറിറ്റടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശന വെബ്സൈറ്റിൽ 13-ന് രാവിലെ ഒന്പതിന് പ്രസിദ്ധീകരിക്കും.  പ്രവേശനത്തിന് ആഗ്രഹിക്കുന്നവർ 13-ന് രാവിലെ 10 മുതൽ 12 വരെ രേഖകൾ സഹിതം സ്കൂളുകളിലെത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.   Plus one Admission, Students can apply to vacant merit seats
  •  

    Manglish Transcribe ↓


  • thiruvananthapuram: plasu vanninu vividha alottmentukalil apekshicchittum praveshanam labhikkaattha vidyaarthikalkku prasiddhappedutthiya ozhivukalil praveshanatthinu vyaazhaazhcha apekshikkaam. Praveshanam nediya vidyaarthikalkku puthuthaayi apekshikkaanaavilla.  vividha kvaattakalil praveshanam nediya shesham viduthal sarttiphikkattu vaangiyavarkkum alottmentu labhicchu praveshanam nedaatthavarkkum apekshikkaanaakilla. Nilavilulla ozhivukal praveshana vebsyttaaya www. Hscap. Kerala. Gov. In-l vyaazhaazhcha raavile onpathinu prasiddheekarikkum.  praveshanatthinu aagrahikkunnavar kaandidettu loginile aply phor vekkantu seettsu enna linkiloode apekshikkanam. Ozhivukalkku anusruthamaayi ethra skool, kozhsukal venamenkilum opshanaayi ulppedutthaam. 12-nu vykunneram anchuvare labhikkunna apekshakal pariganicchu merittadisthaanatthil raanku listtu thayyaaraakki praveshana vebsyttil 13-nu raavile onpathinu prasiddheekarikkum.  praveshanatthinu aagrahikkunnavar 13-nu raavile 10 muthal 12 vare rekhakal sahitham skoolukaliletthanamennu pothuvidyaabhyaasa dayarakdar ariyicchu.   plus one admission, students can apply to vacant merit seats
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution