• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • 70 ലക്ഷം രൂപ ഫെലോഷിപ്പുമായി എം.കെ. ഭാന്‍ യങ് റിസര്‍ച്ചര്‍ ഫെലോഷിപ്പ്

70 ലക്ഷം രൂപ ഫെലോഷിപ്പുമായി എം.കെ. ഭാന്‍ യങ് റിസര്‍ച്ചര്‍ ഫെലോഷിപ്പ്

  • മൂന്നുവർഷത്തേക്ക് മൊത്തം 70 ലക്ഷം രൂപയിൽക്കൂടുതൽ ആനുകൂല്യങ്ങളോടെ ദേശീയപ്രാധാന്യമുള്ള വിഷയങ്ങളിൽ ഗവേഷണത്തിൽ ഏർപ്പെടാൻ യുവ പോസ്റ്റ് ഡോക്ടറൽ ഗവേഷകർക്ക് അവസരമൊരുക്കുന്നു. കേന്ദ്ര ബയോടെക്നോളജി വകുപ്പ് (ഡി.ബി.ടി.) നൽകുന്ന എം.കെ. ഭാൻ യങ് റിസർച്ചർ ഫെലോഷിപ്പിന് അപേക്ഷിക്കാം. മികവു തെളിയിച്ചാൽ ഫെലോഷിപ്പ് കാലാവധി രണ്ടുവർഷത്തേക്കുകൂടി നീട്ടാം.  സമർഥരായ, സ്ഥിരമായ ഒരു ജോലിയിൽ അല്ലാത്ത ഗവേഷകർക്ക് ഡി.ബി.ടി.യുടെ സ്വയംഭരണ കേന്ദ്രങ്ങളിൽ സ്വതന്ത്രമായ തുടർഗവേഷണം നടത്താൻ ഫെലോഷിപ്പ് അവസരമൊരുക്കുന്നു.  യോഗ്യത  ബയോടെക്നോളജിയിലോ ലൈഫ് സയൻസസിലോ അനുബന്ധ വിഷയങ്ങളിലോ പിഎച്ച്.ഡി. ഉണ്ടായിരിക്കണം. ഗവേഷണ പ്രബന്ധം സമർപ്പിച്ചവർക്കും വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം. ഏതെങ്കിലും സ്ഥാപനത്തിലോ സർവകലാശാലയിലോ ഏതെങ്കിലും സ്ഥിരംസ്ഥാനം വഹിക്കുന്നവരാകരുത്. പഠനകാര്യത്തിൽ മികച്ച ട്രാക്ക് റെക്കോഡ് വേണം. പിയർ റിവ്യൂഡ് പേപ്പറുകൾ/ പ്രസിദ്ധീകരണങ്ങൾ, വികസിപ്പിച്ച സാങ്കേതികവിദ്യകൾ, പേറ്റന്റ് (ബാധകമെങ്കിൽ) തുടങ്ങിയവയിൽകൂടി ഇത് തെളിയിക്കണം.  ഉയർന്ന പ്രായപരിധി 2020 ഡിസംബർ 31-ന് 35 വയസ്സ്. മറ്റൊരു ഫെലോഷിപ്പും ഇതോടൊപ്പം അനുവദനീയമല്ല. ഹോസ്റ്റ് സ്ഥാപനത്തെയും മെന്ററെയും കണ്ടെത്തണം. പിഎച്ച്.ഡി.ചെയ്ത സ്ഥാപനം ഹോസ്റ്റ് സ്ഥാപനമാക്കാൻ പറ്റില്ല. ഫെലോഷിപ്പ് കാലയളവിൽ സ്ഥിരംജോലി ലഭിക്കുന്ന പക്ഷം അതിന്റെ വേതനമോ ഫെലോഷിപ്പ് തുകയോ ഏതെങ്കിലും ഒന്ന് സ്വീകരിക്കാം.  ആനുകൂല്യങ്ങൾ  മൂന്നുവർഷമാണ് കാലയളവ്. മാസ ഫെലോഷിപ്പ് 75,000 രൂപ. പ്രതിവർഷം കണ്ടിൻജൻസി ഗ്രാന്റായി 10 ലക്ഷംരൂപ ലഭിക്കും. കൺസ്യൂമബിൾസ്, കണ്ടിൻജൻസി, ട്രാവൽ എന്നിവയ്ക്ക് തുക ഉപയോഗിക്കാം. ഒരു ജെ.ആർ.എഫ്./എസ്.ആർ.എഫ്./പ്രോജക്ട് അസിസ്റ്റന്റിനെ (ബാച്ചിലർ ബിരുദധാരികൾക്ക് പ്രതിമാസം 12,000 രൂപയും മാസ്റ്റേഴ്സ് യോഗ്യതയുള്ളവർക്ക് പ്രതിമാസം 15,000 രൂപയും) -സഹായത്തിനു ലഭിക്കും. എക്യുപ്മെന്റ്, അക്സസറീസ് എന്നിവയ്ക്കായി 10 ലക്ഷംരൂപ ഒറ്റത്തവണ ഗ്രാന്റായും ലഭിക്കും.  അപേക്ഷ  www.dbtepromis.nic.in വഴി ഡിസംബർ 31 വരെ നൽകാം. തിരഞ്ഞെടുത്ത ഹോസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് മുഖേനയാണ് അപേക്ഷിക്കേണ്ടത്.  അപേക്ഷയുടെ ഹാർഡ് കോപ്പിയും അനുബന്ധ രേഖകളും ഡോ. ദിയൊ പ്രകാശ് ചതുർവേദി, സയന്റിസ്റ്റ്-സി, ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജി, മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, റൂം നമ്പർ 814, എട്ടാം ഫ്ലോർ, ബ്ലോക്ക്-2, സി.ജി.ഒ. കോംപ്ലക്സ്, ലോധി റോഡ്, ന്യൂഡൽഹി-110003 എന്ന വിലാസത്തിലേക്കും അയയ്ക്കണം.  വിവരങ്ങൾക്ക്: http://dbtindia.gov.in/ (ലേറ്റസ്റ്റ് അനൗൺസ്മെന്റ്സ് ലിങ്കിൽ).   70 lakh rupees fellowship amount for m.k bhan young researcher fellowship
  •  

    Manglish Transcribe ↓


  • moonnuvarshatthekku mottham 70 laksham roopayilkkooduthal aanukoolyangalode desheeyapraadhaanyamulla vishayangalil gaveshanatthil erppedaan yuva posttu dokdaral gaveshakarkku avasaramorukkunnu. Kendra bayodeknolaji vakuppu (di. Bi. Di.) nalkunna em. Ke. Bhaan yangu risarcchar pheloshippinu apekshikkaam. Mikavu theliyicchaal pheloshippu kaalaavadhi randuvarshatthekkukoodi neettaam.  samartharaaya, sthiramaaya oru joliyil allaattha gaveshakarkku di. Bi. Di. Yude svayambharana kendrangalil svathanthramaaya thudargaveshanam nadatthaan pheloshippu avasaramorukkunnu.  yogyatha  bayodeknolajiyilo lyphu sayansasilo anubandha vishayangalilo piecchu. Di. Undaayirikkanam. Gaveshana prabandham samarppicchavarkkum vyavasthakalkku vidheyamaayi apekshikkaam. Ethenkilum sthaapanatthilo sarvakalaashaalayilo ethenkilum sthiramsthaanam vahikkunnavaraakaruthu. Padtanakaaryatthil mikaccha draakku rekkodu venam. Piyar rivyoodu pepparukal/ prasiddheekaranangal, vikasippiccha saankethikavidyakal, pettantu (baadhakamenkil) thudangiyavayilkoodi ithu theliyikkanam.  uyarnna praayaparidhi 2020 disambar 31-nu 35 vayasu. Mattoru pheloshippum ithodoppam anuvadaneeyamalla. Hosttu sthaapanattheyum mentareyum kandetthanam. Piecchu. Di. Cheytha sthaapanam hosttu sthaapanamaakkaan pattilla. Pheloshippu kaalayalavil sthiramjoli labhikkunna paksham athinte vethanamo pheloshippu thukayo ethenkilum onnu sveekarikkaam.  aanukoolyangal  moonnuvarshamaanu kaalayalavu. Maasa pheloshippu 75,000 roopa. Prathivarsham kandinjansi graantaayi 10 lakshamroopa labhikkum. Kansyoomabilsu, kandinjansi, draaval ennivaykku thuka upayogikkaam. Oru je. Aar. Ephu./esu. Aar. Ephu./preaajakdu asisttantine (baacchilar birudadhaarikalkku prathimaasam 12,000 roopayum maasttezhsu yogyathayullavarkku prathimaasam 15,000 roopayum) -sahaayatthinu labhikkum. Ekyupmentu, aksasareesu ennivaykkaayi 10 lakshamroopa ottatthavana graantaayum labhikkum.  apeksha  www. Dbtepromis. Nic. In vazhi disambar 31 vare nalkaam. Thiranjeduttha hosttu insttittyoottu mukhenayaanu apekshikkendathu.  apekshayude haardu koppiyum anubandha rekhakalum do. Diyo prakaashu chathurvedi, sayantisttu-si, dippaarttmentu ophu bayodeknolaji, minisdri ophu sayansu aandu deknolaji, room nampar 814, ettaam phlor, blokku-2, si. Ji. O. Komplaksu, lodhi rodu, nyoodalhi-110003 enna vilaasatthilekkum ayaykkanam.  vivarangalkku: http://dbtindia. Gov. In/ (lettasttu anaunsmentsu linkil).   70 lakh rupees fellowship amount for m. K bhan young researcher fellowship
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution