• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി

സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി

  • ന്യൂഡൽഹി: സൈനിക് സ്കൂൾ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഡിസംബർ മൂന്നുവരെയാണ് തീയതി നീട്ടിയിരിക്കുന്നത്. നേരത്തെയിത് ഒക്ടോബർ 20 വരെയായിരുന്നു.  aissee.nta.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുപയോഗിച്ച് പരീക്ഷാഫീസടയ്ക്കാം. ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷാർഥിയുടെ പ്രായം 2021 മാർച്ച് 31-ന് 10-നും 12-നും ഇടയ്ക്കായിരിക്കണം (ജനനം, 1.4.2009-നും 31.3.2011-നും ഇടയ്ക്ക്). ഒമ്പതാംക്ലാസ് പ്രവേശനം തേടുന്നവർ പ്രവേശനസമയത്ത് അംഗീകൃത സ്കൂളിൽനിന്നും എട്ടാംക്ലാസ് ജയിച്ചിരിക്കണം. അപേക്ഷകർ 1.4.2006-നും 31.3.2008-നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം (പ്രായം 13-നും 15-നും ഇടയ്ക്ക്).  രാജ്യത്തെ 33 സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനായുള്ള പരീക്ഷ ജനുവരി 10-നാണ് നടക്കുക. എറണാകുളം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.   Sainik School Application Form Last Date Extended
  •  

    Manglish Transcribe ↓


  • nyoodalhi: syniku skool praveshana pareekshaykku apekshikkaanulla theeyathi neetti. Disambar moonnuvareyaanu theeyathi neettiyirikkunnathu. Nerattheyithu okdobar 20 vareyaayirunnu.  aissee. Nta. Nic. In enna vebsyttu vazhi onlynaayi apekshikkaam. Kredittu, debittu kaardukalupayogicchu pareekshaapheesadaykkaam. Aaraam klaasu praveshanatthinu apekshaarthiyude praayam 2021 maarcchu 31-nu 10-num 12-num idaykkaayirikkanam (jananam, 1. 4. 2009-num 31. 3. 2011-num idaykku). Ompathaamklaasu praveshanam thedunnavar praveshanasamayatthu amgeekrutha skoolilninnum ettaamklaasu jayicchirikkanam. Apekshakar 1. 4. 2006-num 31. 3. 2008-num idaykku janicchavaraayirikkanam (praayam 13-num 15-num idaykku).  raajyatthe 33 syniku skoolukalile praveshanatthinaayulla pareeksha januvari 10-naanu nadakkuka. Eranaakulam, kottayam, kozhikkodu, paalakkaadu, thiruvananthapuram ennivayaanu keralatthile pareekshaakendrangal. Kooduthal vivarangal vebsyttil.   sainik school application form last date extended
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution