-- Related Question Answers

101. ഇന്ത്യയുടെ ആദ്യ കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)?

വി. നരഹരി റാവു

102. കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടേയും വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നത്?

കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)

103. ലെജിസ്ലേറ്റീവ് കൗൺസിൽ ഉള്ള സംസ്ഥാനങ്ങളുടെ എണ്ണം?

7

104. രാഷ്ട്രപതി പുറപ്പെടുവിച്ച ദേശീയ അടിയന്തിരാവസ്ഥ പാർലമെന്‍റ് അംഗീകരിക്കുന്നതിനുള്ള പരമാവധി കാലാവധി?

ഒരു മാസം

105. കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നറിയപ്പെടുന്നത്?

അശോക് മേത്താ കമ്മിറ്റി

106. മുഖ്യമന്ത്രിയായ രണ്ടാമത്തെ വനിത?

നന്ദിനി സത്പദി (1972; ഒറീസ്സ )

107. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം?

ഇംപീച്ച്മെന്‍റ്

108. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

109. ലോകത്തിലാദ്യമായി വിവരാവകാശ നിയമം പാസാക്കിയ രാജ്യം?

സ്വീഡൻ

110. ഇന്ത്യ വിവരാവകാശ നിയമം (Right to Information Act)പാസാക്കിയ വർഷം?

2005 ജൂൺ 15

111. സമയ പരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഒരു ദിവസം അടയ്ക്കേണ്ട പിഴ?

250 രൂപ ( പരമാവധി 25000 രൂപ വരെ)

112. ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ സഭയിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യ?

60

113. ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന്?

1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21വരെ

114. പാർലമെന്റിന്‍റെ സംയുക്ത സമ്മേളനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 108

115. ദേശിയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്?

1992 മാർച്ച് 12

116. സംസ്ഥാന അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 356

117. ദേശീയ പഞ്ചായത്തീരാജ് ദിനം?

ഏപ്രിൽ 24

118. ഗ്രാമ പഞ്ചായത്തുകളുടെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 40

119. സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകൃതമായത്?

1964 ഫെബ്രുവരി

120. വിവരാവകാശ നിയമം പാർലമെന്‍റ് പാസ്സാക്കുന്നതിന് പ്രേരകശക്തിയായ സംഘടന?

കിസാൻ മസ്ദൂർ ശക്തി സംഘടൻ ( സ്ഥാപക: അരുണാ റോയ് ; സ്ഥാപിച്ച സ്ഥലം: രാജസ്ഥാൻ)

121. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം?

20

122. കേന്ദ്ര വിവരാവകാശ കമ്മീഷണറേയും അംഗങ്ങളേയും നിയമിക്കുന്നത്?

പ്രസിഡന്‍റ്

123. ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 112

124. ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ?

അറ്റോർണി ജനറൽ

125. ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത്?

1993 മെയ് 17
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution