-- Related Question Answers

126. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാന്റേയും അംഗങ്ങളുടേയും കാലാവധി?

5 വർഷം അല്ലെങ്കിൽ 70 വയസ്സ്

127. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ആസ്ഥാനം?

നിർവ്വചൻ സദൻ (ഡൽഹി)

128. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 44

129. ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗത്തിന്‍റെ ഉപരിസമിതി?

രാജ്യസഭ

130. രാഷ്ട്രപതിയുടെ ചുമതല വഹിച്ചിട്ടുള്ള ഏക സുപ്രീം കോടതി ചീഫ് ജസ്റ്റീസ്?

ജസ്റ്റീസ് എം. ഹിദായത്തുള്ള

131. ഭരണഘടനയുടെ ആമുഖത്തിന്‍റെ ശില്പി ആര്?

പണ്ഡിറ്റ് ജവഹർലാൽ നെഹ്റു

132. അഴിമതി തുറന്നു കാട്ടുന്നവരെ സംരക്ഷിക്കാൻ ഇന്ത്യൻ പാർലമെന്‍റ് പാസാക്കിയ നിയമം?

വിസിൽ ബ്ലോവേഴ്സ് ആക്ട്

133. പീപ്പിൾസ് കോർട്ട് എന്നറിയപ്പെടുന്നത്?

ലോക് അദാലത്ത്

134. പബ്ലിക് സർവ്വിസ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 315

135. കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായത്?

2005 ഡിസംബർ 19

136. അശോക് മേത്താ കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി?

ഇ.എം.എസ്

137. ഗവർണ്ണർ നിലവിലില്ലാത്ത സാഹചര്യത്തിൽ ആ പദവി വഹിക്കുന്നത്?

ഹൈക്കോടതി ചീഫ് ജസ്റ്റീസ്

138. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍റെ പ്രഥമ ചെയർമാൻ?

ജസ്റ്റീസ് മുഹമ്മദ് സാദിർ അലി

139. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണ്ണർ?

സരോജിനി നായിഡു (ഉത്തർപ്രദേശ്)

140. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത്?

ഗവർണ്ണർ

141. പഞ്ചായത്തീരാജിന്‍റെ പിതാവെന്നറിയപ്പെടുന്നത്?

ബൽവന്ത് റായി മേത്ത

142. ഗവർണ്ണർമാരെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 153

143. അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 165

144. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്?

പ്രസിഡന്‍റ്

145. സാമ്പത്തിക അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 360

146. കേരളാ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ആദ്യ ചെയർമാൻ?

ഇ.കെ. വേലായുധൻ

147. ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

1882 ലെ റിപ്പൺ പ്രഭുവിന്‍റെ വിളംബരം

148. ഹൈക്കോടതികളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 214

149. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര്?

ഡോ. രാംസുഭഗ് സിങ്

150. ഹൈക്കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കുന്നതിനുള്ള അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 226
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution