- Related Question Answers

1. വെട്ടത്തു നാട്ടിൽ ചാലിയം കോട്ട നിർമ്മിച്ചത്?

പോrച്ചുഗീസുകാർ

2. കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

കുലശേഖരൻമാരുടെ ഭരണകാലം

3. ചോക്കൂർ ശാസനം പുറപ്പെടുവിച്ചത്?

ഗോദ രവിവർമ്മ

4. പഴശ്ശി വിപ്ലവത്തിന് നേതൃത്വം നല്കിയ രാജാവ്?

കോട്ടയം കേരള വർമ്മ പഴശ്ശിരാജാ

5. ‘ആത്മബോധം’ എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

6. കോഴിക്കോട് ഭരണാധികാരികൾ എന്നറിയപ്പെട്ടിരുന്നത്?

സാമൂതിരിമാർ

7. ആരുടെ ഭരണ കാലത്താണ് ചോള രാജാവായ രാജരാജചോളൻ വിഴിഞ്ഞവും കാന്തളൂർ ശാലയും അക്രമിച്ചത്?

ഭാസ്ക്കര രവിവർമ്മയുടെ

8. വേണാട് രാജാവിന്‍റെ യുവരാജാവിന്‍റെ സ്ഥാനപ്പേര്?

തൃപ്പാപ്പൂർ മൂപ്പൻ

9. ഏറ്റവും കൂടുതൽ പ്രാവശ്യം കേരളം സന്ദർശിച്ച വിദേശ സഞ്ചാരി?

ഇബ്നു ബത്തൂത്ത (മൊറോക്കോ സഞ്ചാരി 6 പ്രാവശ്യം)

10. കുടക്കല്ല് പറമ്പ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മഹാ ശിലായുഗ പ്രദേശം?

ചേരമങ്ങാട് (ത്രിശൂർ)

11. കേരളത്തിലേയ്ക്ക് ചെങ്കടലിൽ കൂടിയുള്ള എളുപ്പവഴി കണ്ടെത്തിയത്?

ഹിപ്പാലസ്

12. ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ നേതൃത്വം നല്കിയത്?

അഡ്മിറൽ വാൻറീഡ്

13. ആലപ്പുഴ തുറമുഖവും ചാലകമ്പോളവും പണികഴിപ്പിച്ച ദിവാൻ?

രാജാകേശവദാസ്

14. ലോകസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?

ചാൾസ് ഡയസ്

15. ചാലിയം കോട്ട തകർത്തത്?

കുഞ്ഞാലി മരയ്ക്കാർ III

16. പുറക്കാടിന്‍റെയുടെ പഴയ പേര്?

പോർക്ക

17. 1766 ൽ രണ്ടാം തൃപ്പടിദാനം നടത്തിയ ഭരണാധികാരി?

കാർത്തിക തിരുനാൾ രാമവർമ്മ

18. കുഞ്ഞാലി മരയ്ക്കാർ നാലാമന്‍റെ പേര്?

മുഹമ്മദ് അലി മരയ്ക്കാർ

19. അറയ്ക്കൽ രാജവംശത്തിന്‍റെ അവസാന ഭരണാധികാരി?

മറിയുമ്മ ബീവി തങ്ങൾ

20. കിഴക്കേ കോട്ടയും പടിഞ്ഞാറെകോട്ടയും പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?

കാർത്തിക തിരുനാൾ രാമവർമ്മ

21. തിരുവിതാംകൂറിലെ ആവസാന പ്രധാനമന്ത്രി?

പറവൂർ ടി.കെ നാരായണപിള്ള

22. പ്രാചീന കാലത്ത് മാട എന്നറിയപ്പെട്ടിരുന്ന രാജ്യം?

കൊച്ചി

23. വേലുത്തമ്പി ദളവയുടെ തറവാട്ടു നാമം?

തലക്കുളത്ത് വീട്

24. തിരുവിതാംകൂർ സർവ്വകലാശാല യുടെ ആദ്യ ചാൻസിലർ?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

25. തമിഴ് ഇലിയഡ് എന്നറിയപ്പെടുന്ന കൃതി?

ചിലപ്പതികാരം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution