- Related Question Answers

1. ‘മോക്ഷപ്രദീപം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

2. സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരണം ആരംഭിച്ച വർഷം?

1907

3. റെഡിമർ ബോട്ടപകടം നടന്ന ജലാശയം?

പല്ലനയാർ

4. പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ?

വൈകുണ്ഠ സ്വാമികൾ

5. ‘മോഹൻ ദാസ് ഗാന്ധി’ എന്ന കൃതി രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

6. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കുതി?

വൃത്താന്തപത്രപ്രവർത്തനം

7. ജാതിനാശിനി സഭ രൂപീകരിച്ചത്?

ആനന്ദ തീർത്ഥൻ (1933 ൽ)

8. ‘അത്മോപദേശ ശതകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

9. ‘ലീല’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

10. അഖില തിരുവിതാംകൂർ മുസ്ലീം മഹാജനസഭ സ്ഥാപിച്ചതാര്?

വക്കം അബ്ദുൾ ഖാദർ മൗലവി

11. തൈക്കാട് അയ്യാവിനെ ജനങ്ങൾ ബഹുമാന പൂർവ്വം വിളിച്ചിരുന്ന പേര്?

സൂപ്രണ്ട് അയ്യാ

12. “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ”എന്ന മുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ച മാസിക?

അഭിനവ കേരളം

13. മാനസ ചാപല്യം എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

14. ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലം?

കൂവൻകോട് ക്ഷേത്രം

15. 19 22 ൽ അഖില കേരളാ അരയ മഹാസഭ സ്ഥാപിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

16. കല്ലുമാല പ്രക്ഷോഭത്തിന്‍റെ നേതാവ്?

അയ്യങ്കാളി

17. "ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം”എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്?

വാഗ്ഭടാനന്ദൻ(ഇപ്പോള്‍ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി)

18. വാഗ്ഭടാനന്ദന് ആ പേര് നല്കിയത്?

ബ്രഹ്മാനന്ദ ശിവയോഗി

19. ‘അറിവ്’ രചിച്ചത്?

ശ്രീനാരായണ ഗുരു

20. വിമോചന സമരത്തിന്‍റെ ഭാഗമായി ജീവശിഖാ ജാഥ നയിച്ചത്?

മന്നത്ത് പത്മനാഭൻ

21. ‘ബ്രഹ്മത്വ നിർഭാസം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

22. ‘വെടിവട്ടം’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

23. മന്നത്ത് പത്മനാഭൻ (1878-1970) ജനിച്ചത്?

1878 ജനുവരി 2

24. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം?

ഇരവിപേരൂർ (തിരുവല്ല)

25. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ആത്മകഥ?

എന്‍റെ നാടുകടത്തൽ (My Banishment)
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution