- Related Question Answers

101. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സ്ഥലം?

തിരുനൽവേലി

102. ‘ശങ്കര ശതകം’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

103. ‘തേവാരപ്പതികങ്ങൾ’ രചിച്ചത്?

ശ്രീനാരായണ ഗുരു

104. ‘ശിവയോഗ രഹസ്യം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

105. ‘സ്ത്രീ വിദ്യാപോഷിണി’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

106. ശ്രീനാരായണ ഗുരു നേരിട്ട് ശിഷ്യത്വം നൽകിയ സന്യാസി വര്യൻ?

ആനന്ദ തീർത്ഥൻ

107. ചട്ടമ്പിസ്വാമികളുടെ പ്രധാന ശിഷ്യൻ?

ബോധേശ്വരൻ

108. തൊണ്ണൂറാമാണ്ട് സമരം എന്നറിയപ്പെടുന്ന സമരം?

കർഷക സമരം

109. വൈകുണ്ഠ സ്വാമികൾ അന്തരിച്ചത്?

1851 ജൂൺ 3

110. പൊയ്കയിൽ യോഹന്നാൻ പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം?

1909

111. ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം?

1922 നവംബർ 22

112. ജാതിവിവേചനത്തിനെതിരെ പാലക്കാട് നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേയ്ക്ക് പദയാത്ര നടത്തിയത്?

ആനന്ദ തീർത്ഥൻ

113. വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ജന്മസ്ഥലം?

വക്കം (തിരുവനന്തപുരം)

114. ‘ജീവകാരുണ്യ നിരൂപണം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

115. സഹോദരൻ അയ്യപ്പൻ അന്തരിച്ചത്?

1968 മാർച്ച് 6

116. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയാരുന്ന നവോത്ഥാന നായകൻ?

ശ്രീനാരായണ ഗുരു

117. ഡോ.പൽപ്പു (1863- 1950) ജനിച്ചത്?

1863 നവംബർ 2

118. എ.ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഖിച്ച് കുമാരനാശാൻ രചിച്ച വിലാപ കാവ്യം?

പ്രരോദനം

119. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ & പീസ് അവാർഡ് ലഭിച്ചത്?

ശശി തരൂർ

120. വൈക്കം സത്യാഗ്രഹത്തിന്‍റെ ഭാഗമായി സവർണ്ണ ജാഥ നയിച്ചത്?

മന്നത്ത് പത്മനാഭൻ (വൈക്കം-തിരുവനന്തപുരം )

121. ശ്രീനാരായണ ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത്?

1928 ജനുവരി 9

122. "ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്”എന്നിങ്ങനെ എഴുതിയിരിക്കുന്നത് എവിടെ?

അരുവിപ്പുറം ക്ഷേത്ര ഭിത്തിയിൽ

123. കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്?

രാമപുരത്ത് വാര്യർ

124. ടാഗോറിനോടുള്ള ബഹുമാനസൂചകമായി കുമാരനാശാൻ രചിച്ച കൃതി?

ദിവ്യ കോകിലം

125. സമാധി സമയത്ത് ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം?

വെള്ള
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution