- Related Question Answers

51. വിനയപീഠികയുടെ കർത്താവ്?

ഉപാലി

52. ശ്രീലങ്കയിൽ തഴച്ചു വളർന്ന ബുദ്ധമത വിഭാഗം?

ഹീനയാനം

53. ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം?

ബോധ്ഗയ (ബീഹാർ)

54. വർദ്ധമാന മഹാവീരന്റെ ഭാര്യ?

യശോദ

55. പൂർവ്വമീമാംസയുടെ കർത്താവ്?

ജൈമിനി

56. വിഷ്ണുവിന്റെ വാഹനം?

ഗരുഡൻ

57. അർജ്ജുനന്റെ ധനുസ്സ്?

ഗാണ്ഡീവം

58. പുരാണപ്രകാരം അളകാപുരിയിലെ കുബേരന്റെ വാഹനം തട്ടിയെടുത്തത്?

രാവണൻ

59. ജൈന മതത്തിന്റെ വിശുദ്ധ ഗ്രന്ഥം?

അംഗാസ്

60. ഋഗ്വേദം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

മാക്സ് മുള്ളർ

61. ആദ്യത്തെ ജൈന തീർത്ഥങ്കരൻ?

ഋഷഭ ദേവൻ

62. പുഷ്പകവിമാനം നിർമ്മിച്ചത്?

വിശ്വകർമ്മാവ്

63. വർദ്ധമാന മഹാവീരന് ജ്ഞാനോദയം ലഭിച്ച സ്ഥലം?

ജുംബി ഗ്രാമം (രജുപാലിക നദീതീരത്ത് സാല വൃക്ഷ ചുവട്ടിൽ വച്ച്)

64. ശ്രീകൃഷ്ണൻ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ്?

9

65. ബുദ്ധമത പ്രമാണങ്ങൾ പ്രതിപാദിക്കുന്ന " വിനയപീഠിക" ; "സൂക്ത പീഠിക" ഇവ ക്രോഡീകരിച്ച ബുദ്ധമത സമ്മേളനം?

ഒന്നാം ബുദ്ധമത സമ്മേളനം ( സ്ഥലം: രാജഗൃഹം; വർഷം: BC 483; അദ്ധ്യക്ഷൻ: മഹാകാശ്യപ )

66. ജൈനമതം രണ്ടായി പിരിഞ്ഞ സമ്മേളനം?

ഒന്നാം സമ്മേളനം

67. ഏറ്റവും പഴക്കം ചെന്ന ഉപനിഷത്ത്?

ഛന്ദോഗ്യ ഉപനിഷത്ത്

68. തമിഴ് കൃതിയായ ജീവക ചിന്താമണി രചിച്ച ജൈന സന്യാസി?

തിരുത്തക തേവർ

69. ആദികവി എന്നറിയപ്പെടുന്നത്?

വാത്മീകി

70. ജൈനമത സാഹിത്യ കൃതികൾ അറിയിപ്പടുന്നത്?

അവതാനങ്ങൾ

71. ഇരുപത്തിമൂന്നാമത്തെ തീർത്ഥങ്കരൻ?

പാർശ്വനാഥൻ

72. ഇന്ത്യയിൽ തഴച്ചു വളർന്ന ബുദ്ധമത വിഭാഗം?

മഹായാനം

73. ബുദ്ധമത കൃതികൾ രചിക്കപ്പെട്ട ഭാഷ?

പാലി

74. ഇന്ത്യയെ ആക്രമിച്ച ആദ്യ വിദേശി?

ഡാരിയസ് I

75. ശ്രീകൃഷ്ണന്റെ ശംഖ്?

പാഞ്ചജന്യം
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution