India-general-knowledge-in-malayalam Related Question Answers

26. ‘ഇന്ത്യൻ ഒപ്പീനിയൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

27. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി?

ഹെന്റി ഡ്യൂനന്റ്

28. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്ര ഭരണ പ്രദേശം?

അൻഡമാൻ നിക്കോബാർ ദ്വീപ്

29. ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല?

കൽക്കത്ത സർവ്വകലാശാല (1857)

30. ഇൻവിട്രോ ഫെർട്ടിലൈസേഷൻ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശുവിനെ സൃഷ്ടിച്ചത്?

ഡോ.സുഭാഷ് മുഖോപാധ്യായ ( ശിശു : ബേബി ദുർഗ്ഗ; വർഷം: 1978 ഒക്ടോബർ 3; സ്ഥലം : കൽക്കട്ട )

31. അലക്സാണ്ടറോട് യുദ്ധത്തിൽ പരാജയപ്പെട്ട ഇന്ത്യൻ രാജാവ്?

പോറസ്

32. തെക്കേ ഇന്ത്യയിൽ ആക്രമണം നടത്തിയ ഗുപ്ത ഭരണാധികാരി?

സമുദ്രഗുപ്തൻ

33. പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം?

രാജസ്ഥാൻ

34. അമേരിക്കയിലെ ആദിമ നിവാസികളെ റെഡ് ഇന്ത്യക്കാർ എന്ന് ആദ്യമായി വിളിച്ചത്?

കൊളംബസ്

35. ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണം നടപ്പാക്കിയ ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

36. ഇന്ത്യയിൽ കുടിവെള്ളത്തിന്‍റെ ഗുണനിലവാരം നിർണയിക്കുന്നത് ആരാണ്?

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ്സ്

37. ഏറ്റവും കൂടുതൽ സ്വാഭാവിക റബ്ബർ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?

കേരളം

38. ഇന്ത്യയിൽ ആദ്യമായി ടോക്കൺ കറൻസി സമ്പ്രദായം നടപ്പിലാക്കിയത്?

മുഹമ്മദ് ബിൻ തുഗ്ലക്

39. ക്വിറ്റ് ഇന്ത്യാ സമര നായിക?

അരുണ അസഫലി

40. ഇന്ത്യയിൽ ആദ്യമായി ലോക് അദാലത്ത് ആരംഭിച്ച സംസ്ഥാനം?

തമിഴ്നാട്

41. ഇന്ത്യയിൽ ആദ്യ സിനിമ പ്രദർശനം നടന്നത്? 

1896ൽ 

42. ഇന്ത്യയിലെ പരമോന്നത കായിക ബഹുമതി ഏത്?

രാജീവഗാന്ധി ഖേൽരത്ന

43. ഇന്ത്യയിലെ എറ്റവും വലിയ മുസ്ലിം ദേവാലയം?

ജുമാ മസ്ജിദ് - ഡൽഹി ( പണികഴിപ്പിച്ചത്: ഷാജഹാൻ )

44. മൗണ്ട് ബാറ്റൺ പദ്ധതി നിയമമാക്കി മാറ്റിയ ആക്റ്റ്?

ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947

45. എസ്എൻഡിപിയുടെ ആദ്യത്തെ വൈസ് പ്രസിഡന്റ്?

ഡോ. പല്പു.

46. ഇന്ത്യൻ കൗൺസിൽ ആക്റ്റ് 1861 ൽ പാസാക്കിയപ്പോൾ ഇന്ത്യയുടെ വൈസ്രോയി?

കാനിംഗ് പ്രഭു

47. ഇന്ത്യയിലെ ആദ്യത്തെ അസ്ഥി ബാങ്ക് സ്ഥിതി ചെയ്യുന്നത്?

ചെന്നൈ

48. അലക്സാണ്ടർ ചക്രവർത്തി പരാജയപ്പെടുത്തിയ ഇന്ത്യയിലെ ഭരണാധികാരി?

പോറസ്

49. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്?

1664

50. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം?

1937
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution