India-general-knowledge-in-malayalam Related Question Answers

176. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ?

സി.ടി.വി -1992

177. എയർപോർട്ട് അതോറിറ്റിയുടെ കീഴിലല്ലാത്ത ഇന്ത്യയിലെ ഏക വിമാനത്താവളം?

കൊച്ചി (ഇന്ത്യൻ പ്രതിരോധ വകുപ്പിനു കീഴിൽ )

178. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര നഗരം?

കോട്ടയം

179. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1939 ലെ തിരഞ്ഞെടുപ്പിൽ സുഭാഷ് ചന്ദ്രബോസിനോട് പരാജയപ്പെട്ടത്?

പട്ടാഭി സീതാരാമയ്യ

180. ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്നത്?

റിച്ചാർഡ് വെല്ലസ്ലി

181. ഇന്ത്യയുടെ ദേശീയ പതാക?

ത്രിവർണ്ണ പതാക

182. സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജൻ?

ജെ.സി. ബോസ്

183. ഇന്ത്യ ചോഗം (CHOGM) സമ്മേളത്തിന് വേദിയായ വർഷം?

1983 ( സ്ഥലം : ഗോവ; അദ്ധ്യക്ഷ : ഇന്ദിരാഗാന്ധി )

184. ഒരിക്കൽ പോലും യോഗം ചേരാതെ പിരിച്ചുവിടപ്പെട്ട കേരള ചരിത്രത്തിലെ ആദ്യ നിയമസഭ?

1965 ലെ

185. ജനസാന്ദ്രത എറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?

അരുണാചൽ പ്രദേശ് (17/km)

186. ഇൽത്തുമിഷിന്റെ ഭരണകാലത്ത് ഇന്ത്യ ആക്രമിച്ച മംഗോളിയൻ ഭരണാധികാരി?

ചെങ്കിസ്ഖാൻ (1221)

187. ഇന്ത്യയിലെ ആദ്യത്തെ ഇ സാക്ഷരതാ പഞ്ചായത്ത് ഏത്?

പള്ളിച്ചൽ (തിരുവനന്തപുരം

188. ഇന്ത്യയിലെ ക്ഷീരോത്പാദക സഹകരണ പ്രസ്ഥാനമായ അമൂൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഗുജറാത്ത് (ആനന്ദ് ; സ്ഥാപിതം: 1946)

189. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവ് എന്ന് സ്വാമി വിവേകാനന്ദനെ വിശേഷിപ്പിച്ചത്?

നേതാജി സുഭാഷ് ചന്ദ്ര ബോസ്

190. ഏറ്റവും കൂടുതൽ സമയമേഖലകളുള്ള രാജ്യം?

ഫ്രാൻസ്

191. ഇന്ത്യയുടെ സ്റ്റാന്‍റേര്‍ഡ് സമയം കണക്കാക്കുന്നത് ഏത് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ്?

82½0 പൂര്‍വ്വ രേഖാംശത്തെ.

192. മദർ തെരേസ ഇന്ത്യയിലെത്തിയത്?

1929 ൽ

193. ഇന്ത്യയിലെ ആദ്യ സമുദ്ര ഉദ്യാനം നിലവിൽ വന്ന സ്ഥലം?

റാൻ ഓഫ് കച്ച്

194. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വ്യാപാര കാലാവധി അനന്തമായി നീട്ടി നൽകിയ ഭരണാധികാരി?

ജെയിംസ് l

195. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം?

മുംബൈ

196. മലപ്പുറം ജില്ലയിലെ താനൂർ കടപ്പുറത്ത് നിന്നും ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത് വധിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ ഭടൻ?

വക്കം അബ്ദുൾ ഖാദർ

197. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വത്തിനു വേണ്ടി പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ സംഘടന?

G4 ( ഇന്ത്യ; ബ്രസീൽ; ജപ്പാൻ; ജർമ്മനി )

198. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം?

ഗുജറാത്ത്

199. ഇന്ത്യയിലെ ആദ്യത്തെ ചുമർചിത്ര നഗരി?

കോട്ടയം

200. ‘യങ് ഇന്ത്യ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution