* ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരമായി 1857-ലെ വിപ്ലവത്തെ വിശേഷിപ്പിച്ചത്.വി.ഡി. സവർക്കറാണ്.
* നാഷണൽ റിവോൾട്ട്എന്നു വിശേഷിപ്പിച്ചത് കാൾ മാർക്സ് ആണ്.
* 1909-ൽ പ്രസിദ്ധികരിച്ച The History of the War of Indian Independence
* എന്ന പുസ്തകത്തിലാണ് വി.ഡി.സർവക്കർ 1857-ലെ വിപ്ലവത്തെ first war of independence എന്നു വിശേഷിപ്പിച്ചത്.
* ബ്രിട്ടീഷ്ചരിത്രകാരന്മാർ ശിപായിലഹള എന്നാണ് ഈ വിപ്ലവത്തെ വിശേഷിപ്പിച്ചത്.
* ഫുഡൽ പ്രതിവിപ്ലവം എന്നു വിശേഷിപ്പിച്ചത് എം.എൻ. റോയ്, ആർ.പി. ദത്ത്,എ.ആർ.ദേശായി എന്നിവരാണ്.
* 1857 മെയ് 10-ന് ഉത്തർപ്രദേശിലെ മീററ്റിലാണ് വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്.
* കലാപം പൊട്ടിപ്പുറപ്പെടാൻ പെട്ടെന്നുണ്ടായ കാരണം മൃഗക്കൊഴുപ്പു പുരട്ടിയ പുതിയതരം തിരകൾ ഉപയോഗിക്കാൻ ഇന്ത്യക്കാരായ സൈനികരെ നിർബന്ധിച്ചതാണ്.
* 1857-ലെ വിപ്ലവത്തിന്റെ ആദ്യ രക്തസാക്ഷിയാണ് മംഗൾ പാണ്ഡെ. 1857 ഏപ്രിലിലാണ് മംഗംപാണ്ഡെയെ തൂക്കിലേറ്റിയത് .
* ബംഗാൾ നേറ്റിവ് ഇൻഫെൻട്രിയുടെ 34-ലാം റെജിമെന്ററിൽ ശിപായിയായിരുന്നു മംഗംപാണ്ഡെ
* ഡൽഹി പിടിച്ചെടുത്ത വിപ്ലവകാരികൾ ഡൽഹിയിൽ ചക്രവർത്തിയായി വാഴിച്ചത് ബഹാദൂർഷാ രണ്ടാമനെയാണ്.
* ഡൽഹി, ഝാൻസിയിൽ, ഗ്വാളിയോർ, ലഖ്നൗ, കാൺപുർ, ബറേലി, ഫൈസാബാദ് എന്നിവയായിരുന്നു 1857-ലെ സമരത്തിന്റെ ശക്തികേന്ദ്രകൾ.
* ഝാൻസിയിലെ വിപ്ലവത്തിന് നേതൃത്വം നൽകിയത് റാണി ലക്ഷ്മീബായി ആയിരുന്നു.
* ഝാൻസി റാണിയുടെ ശരിയായ പേര് മണികർണിക.
* 24-കാരിയായിരുന്ന റാണി ലക്ഷമീ ബായി 1858 ജൂൺ18-ന് ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി മരിച്ചു.
* 'ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു.(abright spot against a dark background) എന്നാണ് പിൽക്കാലത്ത് ജവാഹർലാൽ നെഹ്റു റാണി ലക്ഷ്മിയെ വിശേഷിപ്പിച്ചത്.
* വിപ്ലവകാരികളുടെ സമുന്നത നേതാവ് എന്ന് സർഹ്യൂറോസ് വിശേഷിപ്പിച്ചത് റാണി ലക്ഷ്മീബായിയെയാണ്.
* ലോഡ്കാനിങ്ങായിരുന്നു കലാപകാലത്ത് ഇന്ത്യയിലെ ഗവർണർ ജനറൽ.
* ജനറൽ ആൻസൺ ആയിരുന്നു ഇക്കാലത്ത് ബ്രിട്ടീഷ് സൈന്യത്തിന്റെ കമാൻഡ് ഇൻ ചീഫ്.
* ബഹാദൂർ ഷാ രണ്ടാമനെ ബ്രിട്ടീഷുകാർ നാടുകടത്തിയത് റംഗൂണിലേക്കായിരുന്നു (മ്യാൻമർ).
* 1858 ജൂൺ 20-ഓടെ കലാപം അവസാനിച്ചു.
* ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്ന് ഇന്ത്യൻ ഭരണം ബ്രിട്ടീഷ് രാജ്ഞി നേരിട്ട് ഏറ്റെടുത്തത് 1857ലെ കലാപത്തിനു ശേഷമാണ്.
* 1857-ലെ കലാപത്തിന്റെ വിശേഷണങ്ങൾ - (വിശേഷണങ്ങൾ നൽകിയർ )
* ശിപായിലഹള - (ജോൺ വില്യം ,ജോൺ ലോറൻസ് ,ജെ.ബി .മല്ലി സൺ.)
* ഒന്നാം സ്വാതന്ത്ര്യസമരം - (വി .ഡി. സർവക്കർ.)
* ആഭ്യന്തരകലാപം - (എസ്.ബി. ചൗധരി.)
* ഫ്യൂഡൽ പ്രതിവിപ്ലവം - (എം.എൻ.റോയ്,ആർ.പി.ദത്ത്,എ.ആർ.ദേശായി.)
* കാർഷിക വിപ്ലവം -(ഐറിക്സ്റ്റോക്സ്.)
* നാഷണൽ റിവോൾട്ട് - (കാൾ മാർക്സ്. )