* 1902 ൽ ബംഗാളിൽ രൂപം കൊണ്ട വിപ്ലവസംഘടനയാണ് അനുശീലൻ സമിതി.
* അനുശീലൻ സമിതിയുടെ സ്ഥാപകർ ബരീന്ദ്ര കുമാർ ഘോഷും പ്രമോദ് മിത്രയുമായിരുന്നു.
* 1904ൽ മഹാരാഷ്ട്രയിൽ പ്രവർത്തനമാരംഭിച്ച വിപ്ലവ സംഘടനയാണ് അഭിനവ്ഭാരത്.
* വി.ഡി. സവർക്കറും ഗണേഷ്സവർക്കറുമാണ് അഭിനവ് ഭാരത്തിന്റ്റെ സ്ഥാപകർ.
* 1908 ൽ ബ്രിട്ടീഷുകാർ തുക്കിലേറ്റിയ യുവ വിപ്ലവകാരിയാണ് ഖുദ്ദിറാം ബോസ്.
* മുസാഫർപൂരിലെ ജനവിരുദ്ധ ജഡ്ജിയായ കിങ്സ് ഫോഡിനെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ചു എന്നതായിരുന്നു ഖുദ്ദിറാം ബോസിന്റെ മേലുള്ള കുറ്റം.
* ഖുദ്ദിറാം ബോസിനൊപ്പം ഈ ആക്രമണത്തിൽ പങ്കെടുത്ത പ്രഫുല്ല.ചാക്കി (പ്രഫുല്ല ചക്രവർത്തി) സ്വയം വെടിവെച്ചു മരിച്ചു.
* വിപ്ലവാഭിമുഖ്യം പ്രചരിപ്പിച്ച പത്രങ്ങളാണ് സന്ധ്യയുഗാന്തർ (ബംഗാൾ),കൽ(മഹാരാഷ്ട്ര),എന്നിവ.
ഗദ്ദർ
* യൂറോപ്പ് കേന്ദ്രമായി വിപ്ലവ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തവരാണ് മാഡം ഭിക്കാജികാമ, ശ്യാമാജി കൃഷ്ണവർമ, അജിത് സിങ്, ഹർദയാൽ എന്നിവർ.
* അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യക്കാരായ വിപ്ലവകാരികൾ 1918 ൽ രൂപം കൊടുത്ത വിപ്ലവ പാർട്ടിയാണ് ഗദ്ദർ
* ലാലാ ഹർദയാൽ, താരക്സനാഥ്ദാസ് ,സോഹൻസിങ് ബക്സഗ എന്നിവരായിരുന്നു ഇതിന്റെ സ്ഥാപകർ.
* സാൻഫ്രാൻസിസ്കോ ആയിരുന്നു ഗദ്ദർ പാർട്ടിയുടെ ആസ്ഥാനം.
* 1915 ഫിബ്രവരി 21 ഇന്ത്യയിൽ അട്ടിമറി നടത്താനുള്ള തീയതിയായി ഗദ്ദർ പ്രസ്ഥാനം നിശ്ചയിച്ചു.
ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ്
* 1928-ൽ ഭഗത്‌സിങ്ങും ചന്ദ്രശേഖർ ആസാദും ചേർന്ന് രൂപവത്കരിച്ച സംഘടനയാണ് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ.
* ഭഗത്‌സിങ്ങിന്റെ ജന്മ സ്ഥലം പഞ്ചാബിലെ ബൽഗ എന്ന ഗ്രാമമാണ്. (1907 സപ്തംബർ 28).
* ലാലാ ലജ്പത്റായിയുടെ മരണത്തിനിടയാക്കിയ മർദനത്തിനു നേതൃത്വം നൽകിയ സാൻഡേഴ്സനെ വധിച്ചത് ഭഗത്സിങ്, ചന്ദ്രശേഖർ ആസാദ്, രാജ്ഗുരു എന്നിവരാണ്.
* 1929 ഏപ്രിൽ 8 ന് സെൻട്രൽ അസംബ്ലി ഹാളിൽ ബോംബെറിഞ്ഞത് ഭഗത്സിങം ബി.കെ. ദത്തുമാണ്.
* അറസ്റ്റ് ചെയ്യപ്പെട്ട വിപ്ലവകാരികളിൽ ജയിലിലെഅസൗകര്യങ്ങൾക്കെതിരെ നിരാഹാരം നടത്തി രക്തസാക്ഷിത്വം വരിച്ച യുവാവാണ് ജതിൻദാസ്.
നാഷണൽ കോൺഗ്രസ്
* 1885 ഡിസംബർ 28-ന് ബോംബെയിലെ ഗോകുൽ ദാസ് തേജ്പാൽ സംസ്കൃത കോളേജിൽ നടന്ന സമ്മേളനം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് രൂപം നൽകി.
* ഇംഗ്ലീഷ്കാരനും മുൻ ഉദ്യോഗസ്ഥനുമായ അലൻ ഒക്ടേവിയൻ ഹ്യൂം (എ.ഒ.ഹ്യൂം) ആണ് ഈ സംഘടനരൂപവത്കരിക്കുന്നതിന് നേതൃത്വം നൽകിയത്.
* ആ സമ്മേളനത്തിൽ 72 പ്രതിനിധികൾ പങ്കെടുത്തു.
* ഡബ്ലു സി ബാനർജിയായിരുന്നു അദ്ധ്യക്ഷൻ."
* ദാദാബായിനവറോജിയാണ് കോൺഗ്രസ് എന്ന പേരു നിർദേശിച്ചത്.
* ആദ്യത്തെ സമ്മേളനത്തിൽഒമ്പത് പ്രമേയങ്ങൾ അവതരിപ്പിച്ചു. ആദ്യ പ്രമേയം അവതരിപ്പിചത് ജി.സുബ്രഹ്മണ്യഅയ്യരാണ്
* രണ്ടാമത്തെ കോൺഗ്രസ് സമ്മേളനം 1886-ൽ കൊൽക്കത്തയിൽ ചേർന്നു. 450 പ്രതിനിധികൾപങ്കെടുത്തു.
* ഈ സമ്മേളനത്തിൽ ദാദാഭായ് നവറോജി പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.
* 1887-ൽ ചേർന്ന മദ്രാസ് സമ്മേളനത്തിൽ വെച്ച് ബദറുദീൻ തയ്യബ്ജി പ്രസിഡൻറായി.
* ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻറാകുന്ന ആദ്യ മുസലിമാണ് അദ്ദേഹം.
* കോൺഗ്രസിന്റെ പ്രസിഡൻറാകുന്ന ആദ്യ ഇംഗ്ലീഷ്കാരനാണ് ജോർജ്യൂൾ. 1888-ൽ ചേർന്ന അലഹബാദ് സമ്മേളനമാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.
* കോൺഗ്രസ് പ്രസിഡൻറായ ആദ്യമലയാളി,ചേറ്റുർ ശങ്കരൻ നായരാണ്(1897 അമരാവതി സമ്മേളനം) നാളിതുവരെ കോൺഗ്രസ് പ്രസിഡൻറായ ഏക മലയാളിയും അദ്ദേഹം തന്നെ
* കോൺഗ്രസിന്റെ ആദ്യ ഇരുപത് വർഷങ്ങൾ മിത വാദി കാലഘട്ടം എന്നറിയപ്പെടുന്നു.
* ദാദാഭായ് നവറോജി, ഗോപാലകൃഷ്ണ ഗോഖലെ, ഫിറോസ് ഷാ മേത്ത്, ആർ. സി ദത്ത്, ബദറുദീൻ തയ്യബ്ജി, അനന്ത ചാർലു, മദൻമോഹൻ മാളവ്യ മനോഗോവിന്ദറാനഡെ തുടങ്ങിയവർ മിതവാദികൾ ആയിരുന്നു.
* മിതവാദികളുടെ നേതാവ് എന്നറിയപ്പെട്ടിരുന്നത് ഗോപാലകൃഷ്ണ ഗോഖലെ ആയിരുന്നു.
* ബങ്കിങ് ചന്ദ്രചാറ്റർജി രചിച്ച വന്ദേമാതരം എന്ന ഗീതം 1896-ലെ കൊൽക്കത്ത സമ്മേളനത്തിൽ ആദ്യമായി ആലപിക്കപ്പെട്ടു.
* ആനന്ദമഠം എന്ന നോവലിൽ നിന്നും എടുത്തതാണ് ഈ ഗീതം.
* 1950 ജനവരി 24-ന് ഇത് ഇന്ത്യയുടെ ദേശീയ ഗീതമായി അംഗീകരിച്ചു.
* ജനഗണമനയാണ് ദേശീയഗാനം.
* ദേശീയപ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായിരുന്നബംഗാളിനെ 1905ൽ കിഴക്കൻ ബംഗാളെന്നും പടിഞ്ഞാറൻ ബംഗാളെന്നും രണ്ടായി വിഭജിച്ചത് കഴ്സൺ പ്രഭു.
* ബംഗാൾ വിഭജനകാലത്ത് മുഴങ്ങിക്കേട്ട അമർസോന ബംഗള എന്ന ഗാനം രചിച്ചത് രബീന്ദ്രനാഥ ടാഗോറാണ്
* ബംഗാൾ വിഭജനത്തിന് എതിരെയുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി രൂപംകൊണ്ടതാണ് ഇന്ത്യൻ സ്വദേശി പ്രസ്ഥാനം.
* ബ്രിട്ടീഷ് വസ്തുക്കൾ ബഹിഷ്കരിക്കുക, ഇന്ത്യൻ വസ്തുക്കളുടെ ഉപയോഗം വർധിപ്പിക്കുക എന്നതാണ് പരിപാടി.
* ലാല ലജ്പത് റായി, ബാലഗംഗാധര തിലക്, ബിപിൻ ചന്ദ്രപാൽ,അരവിന്ദ് ഘോഷ് എന്നിവർ സ്വദശി പ്രസ്ഥാനത്തിന്റ്റെ നേതാക്കൾ ആയിരുന്നു.
* കോൺഗ്രസ്സിലെ ത്രിവ്ര ദേശീയ വാദത്തിന്റെ നേതാക്കളായ ലാല ലജ്പത് റായി, ബാലഗംഗാധര തിലക്, ബിപിൻ ചന്ദ്രപാൽ എന്നിവർ ലാൽ -ബാൽ -പാൽ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടു.
* ലാല ലജ്പത് റായിയെ പഞ്ചാബ് സിംഹമെന്നും ബിപിൻ ചന്ദ്രപാലിനെ ബംഗാൾ കടുവയെന്നും വിശേഷിപ്പിച്ചിരുന്നു. (ക്രിക്കറ്റ് കളിയിൽ സൗരവ് ഗാംഗുലിയെ ബംഗാൾ കടുവ എന്ന് വിളിക്കുന്നു.)
* സ്വാദേശി പ്രസ്ഥാനം ശക്തമായിരുന്ന കാലത്ത് ഉയർന്നുവന്ന മുദ്രവാക്യമാണ് സ്വരാജം.സ്വയം ഭരണം എന്നതാണ് ഇതിനർഥം.
* സ്വദേശി പ്രസ്ഥാനത്തിന്റ്റെ നേതാക്കളായ ലാല ലജ്പത് റായിയെയും ,അജിത് സിങ്ങനെയും 1907-ൽ പഞ്ചാബിൽ നിന്നും നാടുകടത്തി .
* 1908-ൽ തിലകനെ ആറ് വർഷത്തേക്ക് ജയിൽ ശിക്ഷക്ക് വിധിച്ചു .
* 1911-ൽ ഹാർഡിഞ്ജ‍് പ്രഭു ബംഗാൾ വിഭജനം റദ്ദ് ചെയ്യ്തു.
* ഹോം റൂം ലീഗ് പ്രസ്ഥാനം ആരംഭിച്ചത് ആനിബസന്റ്റ്ണ്.
* കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റ് ആനിബസന്റ്(1917 കൽക്കട്ട).കോൺഗ്രസിലെ പിളർപ്പ്
* 1907ഡിസംബർ 26ന് സൂറത്തിൽ വെച്ചുനടന്ന വാർഷിക സമ്മേളനത്തിൽ വെച്ച് മിതവാദികളും, തീവ്ര വാദികളും തമ്മിൽ എറ്റുമുട്ടി. മിതവാദിയായ ഡേ റാഷ് ബിഹാരി ബോസ് ആയിരുന്നു അദ്ധ്യക്ഷൻ സംഘടന രണ്ടു ചേരികളിലായി പിരിഞ്ഞു.
* സംഘ ടനയുടെ നിയന്ത്രണം മിതവാദികൾക്കായി.
* ഭഗത് സിങ്ങ്, സുഖ്ദേവ്, രാജ്ഗുരു എന്നിവർ തൂക്കിലേറ്റപ്പെട്ടത് 1931 മാർച്ച് 23-നാണ്.
* നവജവാൻ ഭാരതസഭ രൂപവത്കരിച്ചത് ഭഗത് സിങ്ങാണ്.
* ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിന്റെ നേതാവ് സൂര്യസെന്നാണ്.
* ഇൻക്വിലാബ്സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി ഇന്ത്യയിലുയയർത്തിയത് ഭഗത് സിങ്ങാണ്.
* പശ്ചിമ യൂറോപ്പിലെ ഇന്ത്യൻ സ്വതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ജനയിതാവാണ് ഡോ ചെമ്പകരാമൻപിള്ള.
* തിരുവനന്തപുരമാണ് ചെമ്പകരാമൻപിള്ളയുടെ ജന്മസ്ഥലം.
* എംഡൻ എന്ന ജർമൻ അന്തർവാഹിനിയിൽ ഉപസേനാനായകനായി ഒന്നാം ലോകമഹായുദ്ധത്തിൽ ചെമ്പകരാമൻപിള്ള പങ്കെടുത്തു.
* 1915ഡിസംബർ ഒന്നിന് കാബൂൾ ആസ്ഥാനമാക്കി ആദ്യത്തെ സ്വതന്ത്ര ഭാരത രൂപവൽക്കരിച്ച് അതിന്റെ പ്രസിഡൻറായത് രാജാ മഹേന്ദ്ര പ്രതാപ് ആണ്.
* സ്വദേശി വസ്തുക്കൾ വിൽക്കുന്നതിനും സ്വദേശിപ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കൊൽക്കത്തയിൽ സ്വദേശി സ്റ്റോർ ആരംഭിച്ചത് പി.സി .റായി ആണ്.
* ജപ്പാനിൽ ഇന്ത്യൻ ഇൻറിഫെൻഡൻസ് ലീഗ് രൂപവത്കരിച്ചത് റാഷ് ബിഹാരി ബോസാണ്.
മിന്റോ -മോർലി പരിഷ്കാരം
* 1909-ലെ ഇന്ത്യൻ കോൺസിൽസ് ആക്ടിൽ പ്രഖാപിച്ച ഭരണഘടനാപരമായ ആനുകുല്യങ്ങൾ മിന്റോ -മോർലി പരിഷ്‌ക്കാരങ്ങൾ എന്നറിയപ്പെട്ടു.
* മിന്റോ -മോർലി പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി മുസിലികൾക്ക് മാത്രമായി പ്രത്യേക നിയോജക മണ്ഡലങ്ങൾ ഏർപ്പെടുത്തി.
മുസിലിം ലീഗിൻറ് രൂപവൽക്കരണം
* 1906 ഡിസംബർ 30-ന് ധാക്കയിൽ വെച്ച് ഓൾ ഇന്ത്യാ മുസിലിം ലീഗ് രൂപവത്കരിക്കപ്പെട്ടു.
* ആഗാഖാൻ ,നബാബ സലീമുള്ള ,നബാബ് മുഹ്സിൻ -ഉൾ-മുൾക്ക് എന്നിവരായിരുന്നു സ്ഥാപക നേതാക്കൾ.
* 1916-ലെ ലഖ്‌നൗ കോൺഗ്രസ് സമ്മേളനത്തിൽ ഇരു സഘടനകളും യോജിച്ച് പ്രവർത്തിക്കുവാൻ തീരുമാനിച്ചു. ഈ തീരുമാനം ലഖ്‌നൗ ഉടമ്പടി എന്നറിയപ്പെട്ടു.
* ലോകമാന്യ തിലകും,മുഹമ്മദലി ജിന്നയുമാണ് കോൺഗ്രസും ലീഗും യോജിച്ച് പ്രവർത്തിക്കണം എന്ന ആശയം നടപ്പിലാക്കുന്നതിന് പ്രധാന പങ്ക് വഹിച്ചത്.
* കോൺഗ്രസിന്റ് ഭിന്നിച്ചുനിൽക്കുന്ന രണ്ടുവിഭാഗങ്ങളും വീണ്ടും ഒന്നായത്1916-ലെ ലഖ്‌നൗ സമ്മേളനത്തിലാണ്.