1.ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ എത്ര നാട്ടുരാജ്യങ്ങളാണ് ഉണ്ടായിരുന്നത്?
Ans: 563
2.ഇന്ത്യൻ യൂണിയനിൽ ലയിച്ച ആദ്യത്തെ നാട്ടുരാജ്യം ഏത്?
Ans: ഭാവ്നഗർ
3.1950 ജനവരി 26-ന് നിലവിൽ വന്ന പാർട്ട്-എ സംസ്ഥാനങ്ങൾ എത്രയായിരുന്നു?
Ans: ഒൻപത്
4.ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമേത്?ആന്ധ്ര (1953 ഒക്ടോബർ 1)
5.തെലുങ്കു സംസാരിക്കുന്നവർക്കായി ആന്ധ്രാസംസ്ഥാനം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട്നിരാഹാരസമരം അനുഷ്ടിച്ച് മരിച്ചതാര്?
Ans: പോറ്റി ശ്രീരാമലു (1952 ഡിസംബർ)
6.ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവത്ക്കരിക്കുന്നതിലേക്കായി 1958 ഡിസംബറിൽ നിയമിക്കപ്പെട്ട കമ്മീഷനേത്?
Ans: ഫസൽ അലി കമ്മീഷൻ
7.ഫസൽ അലികമ്മീഷനിൽ അംഗമായിരുന്ന മലയാളി ആരാണ്?
Ans: സർദാർ കെ.എം. പണിക്കർ
8.ഇന്ത്യയിലെ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിച്ച വർഷമേത്?
Ans: 1956 നവംബർ 1
9.എത്ര സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമാണ് 1956 നവംബർ 1-ന് നിലവിൽ വന്നത്?
Ans: 14 സംസ്ഥാനങ്ങൾ, 6 കേന്ദ്രഭരണപ്രദേശങ്ങൾ .
10.ഫ്രഞ്ച് കോളനികൾ ആയിരുന്ന പോണ്ടിച്ചേരി, കാരയ്ക്കൽ, യാനം, മാഹി എന്നിവ ഇന്ത്യയിൽ ലയിച്ച വർഷമേത്?
Ans: 1954
11.പോർച്ചുഗീസ് അധീനതയിൽ ആയിരുന്ന ഗോവ,ദാമൻ,ദിയു, എന്നിവയെ ഇന്ത്യയുടെ ഭാഗമാക്കിയ വർഷമേത്?
Ans: 1961
12.ഏതു നാട്ടുരാജ്യത്തെ ഇന്ത്യൻ യൂണിയനിൽ ചേർക്കാനുള്ള നടപടിയാണ് 'ഓപ്പറേഷൻ പോളോ എന്നറിയപ്പെട്ടത്?
Ans: ഹൈദരാബാദ്
13.1960 മെയ് 1-ന് നിലവിൽ വന്ന സംസ്ഥാനങ്ങൾ ഏതെല്ലാം?
Ans: ഗുജറാത്ത്, മഹാരാഷ്ട
14.മണിപ്പൂർ, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങൾ നിലവിൽ വന്ന വർഷമേത്?
Ans: 1972 ജനവരി 21
15.1972-ൽ കേന്ദ്രഭരണപ്രദേശവും 1987-ൽ സംസ്ഥാനവുമായി മാറിയ പ്രദേശമേത്?
Ans: അരുണാചൽ പ്രദേശ്.
16.1966 നവംബർ1-ന് നിലവിൽ വന്ന സംസ്ഥാനം ഏത്?
Ans: ഹരിയാണ.
17.'ഓപ്പറേഷൻ വിജയ് എന്നറിയപ്പെട്ട സൈനികനടപടിയിലൂടെ ഇന്ത്യയുടെ ഭാഗമാക്കിയ പ്രദേശമേത്?
Ans: ഗോവ
18. കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്ന കരാറിൽ ഒപ്പുവെച്ച കശ്മീരിലെ രാജാവാര്?
Ans: ഹരിസിങ് (1947 ഒക്ടോബർ)
19.ഏറ്റവും ഒടുവിലായി രൂപംകൊണ്ട, ഇന്ത്യയിലെ 29-ാമത്തെ സംസ്ഥാനം ഏത്?
Ans: തെലങ്കാന (2014 ജൂൺ 2)
20.1963 ഡിസംബർ 1-ന് രൂപം കൊണ്ട വടക്കുകിഴക്കൻ സംസ്ഥാനമേത്?
Ans: നാഗാലൻഡ്
21.ഹിമാചൽപ്രദേശ് സംസ്ഥാനം രൂപംകൊണ്ടത് ഏതുവർഷമാണ്?
Ans: 1971 ജനവരി 25
22.1987 മെയ് 30-ന് ഇന്ത്യയുടെ 25 മത്തെ സംസ്ഥാനമായി മാറിയ പ്രദേശമേത്?
Ans: ഗോവ
23.മദ്രാസ് സംസ്ഥാനത്തെ തമിഴ്നാട് എന്നു നാമകരണം ചെയ്ത വർഷമേത്?
Ans: 1969
24.2000 നവംബർ1-നു രൂപംകൊണ്ട ഇന്ത്യയിലെ 26 മത്തെ സംസ്ഥാനമേത്?
Ans: ഛത്തീസ്ഗഢ്
25.ഇന്ത്യയിലെ 27-മത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് നിലവിൽ വന്ന വർഷമേത്?
Ans: 2000 നവംബർ 9
26.ഇന്ത്യയിലെ 28 -മത്തെ സംസ്ഥാനം ഏതായിരുന്നു?
Ans: ജാർഖണ്ഡ്(2000 നവംബർ 15)
29.1975 മെയ് 16-ന് ഇന്ത്യയുടെ 22-മത്തെ സംസ്ഥാനമായി മാറിയ പ്രദേശമേത്?
Ans: സിക്കിം