1.ഇന്ത്യയിൽ എത്ര കേന്ദ്രഭരണപ്രദേശങ്ങളാണ് ഉള്ളത്?
Ans: ആറ്
2.കേന്ദ്രഭരണപ്രദേശമായിരുന്ന ഡൽഹിയെ ദേശീയ തലസ്ഥാനപ്രദേശമാക്കിയ വർഷമേത്?
Ans: 1992
3.ഇന്ത്യയിൽ ഏറ്റവുമൊടുവിലായി കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടതേത്?
Ans: ദാമൻ-ദിയു(1987 മെയ്-30)
4.ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണപ്രദേശം ഏതാണ്?
Ans: ആൻഡമാൻ-നിക്കോബാർ
5.ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശം ഏതാണ്?
Ans: ലക്ഷദ്വീപ്
6.ജനസംഖ്യ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം ഏതാണ്?
Ans: പുതുച്ചേരി
7.ജനസംഖ്യ ഏറ്റവും കുറവുള്ള കേന്ദ്രഭരണപ്രദേശം ഏത്?
Ans: ലക്ഷദ്വീപ്
8.മൂന്നു സംസ്ഥാനങ്ങൾക്കുള്ളിലായി ചിതറിക്കിടക്കുന്ന കേന്ദ്രഭരണപ്രദേശം ഏതാണ്?
Ans: പുതുച്ചേരി
9.ഹരിയാണ, പഞ്ചാബ് എന്നിവയുടെ സംയുക്ത തലസ്ഥാനമായ കേന്ദ്രഭരണപ്രദേശം ഏതാണ്?
Ans: ചണ്ഡീഗഢ്
10. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കിടയിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം ഏത്?
Ans: ദാദ്ര-നാഗർഹവേലി
11.ഇന്ത്യയിലെ ഏതുകേന്ദ്രഭരണപ്രദേശമാണ് രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ പിടിച്ചെടുത്തത്?
Ans: ആൻഡമാൻ-നിക്കോബാർ
12.ഇന്ത്യയിലെ ആദ്യത്തെ റോക്ക് ഗാർഡൻ എവിടെയാണ് നിലവിൽ വന്നത്?
Ans: ചണ്ഡീഗഢ്
13.കേന്ദ്രഭരണപ്രദേശങ്ങളുടെ ഭരണനിർവഹണം നടത്തുന്നത് ആരാണ്?
Ans: ലെഫ്റ്റനൻറ് ഗവർണർ