* രാജഭരണ പ്രദേശമായ കശ്മീരിനെ ചൊല്ലിയുള്ള തർക്കമാണ് 1947-48 ലെ യുദ്ധത്തിൽ കലാശിച്ചത്.
* ഇന്ത്യയിൽ ചേരാനാണ് കശ്മീർ ആഗ്രഹം പ്രകടിപ്പിച്ചതെങ്കിലും മുസ്ലിം ഭൂരിപക്ഷ പ്രദേശമായതിനാൽ സ്വന്തം രാജ്യത്തോട് സംയോജിപ്പിക്കാൻ പാകിസ്ഥാൻ ശ്രമിച്ചു.
* യുദ്ധത്തിൽ മേധാവിത്വം നേടിക്കൊണ്ടിരിക്കെ ഇന്ത്യ യുദ്ധം നിർത്താനുള്ള UN ഉടമ്പടിയിൽ ഒപ്പുവെച്ചു.
* ഫലം: കശ്മീരിന്റെ ⅔ ഭാഗം ഇന്ത്യയുടെ നിയന്ത്രണത്തിലും ബാക്കി ⅓ ഭാഗം പാകിസ്താന്റെ വരുതിയിലുമാണ്
2.1962 ലെ ചൈന-ഇന്ത്യ യുദ്ധം(sino indian war)
* കശ്‍മീരിലെ അക്സയ് ചിൻ പ്രവിശ്യയെയും അരുണാചൽ പ്രാദേശിനെയും ചൊല്ലിയുള്ള തർക്കവും 1959- ലെ ടിബറ്റൻ വിപ്ലവത്തോടനുബന്ധിച്ച് 14 മത്തെ ദലൈലാമയ്ക്ക് ഇന്ത്യ അഭയം കൊടുത്തതിനുള്ള ചൈനയുടെ പ്രതിഷേധവുമാണ് യുദ്ധത്തിന് കാരണമായത്.
* അവകാശപ്പെട്ട സ്ഥലം നേടിയെടുത്തതായി പ്രഖ്യാപിച്ചു കൊണ്ട് ചൈനീസ് പ്രധാനമന്ത്രി Zhou Enlai 1962 നവംബർ 21-ന് വെടിനിർത്തൽ പ്രഖ്യാപിച്ചു.
* ഫലം: യുദ്ധത്തിൽ തോറ്റുവെങ്കിലും 83000 ചതുരശ്ര കിലോമീറ്റർ തർക്കഭൂമി ഇന്ത്യ നേടിയെടുത്തു .
1965- ലെ ഇന്തോ-പാക് യുദ്ധം
* ജമ്മു കശ്മീർ പിടിച്ചെടുക്കാനുള്ള പാകിസ്താന്റെ ശ്രമം യുദ്ധത്തിൽ കലാശിച്ചു.
* UN വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് 1966 ജനവരി 10-ന് മുൻ സോവിയറ്റ് യൂണിയനിലെ താഷ്കൻറിൽ വെച്ച് ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാക് പ്രസിഡൻറ് മുഹമ്മദ് അയൂബ് ഖാനും സമാധാനകരാറിൽ ഒപ്പുവെച്ചു.
* ഫലം:യുദ്ധത്തോടെ പടിഞ്ഞാറൻ ശക്തികളിൽ നിന്ന് ഇന്ത്യ അകലുകയും സോവിയറ്റ് യൂണിയനുമായി സുഹൃദ്ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു.
* ഉസ്ബെക്കിസ്താന്റെ തലസ്ഥാനമാണ് ഇപ്പോൾ താഷ്ക്കൻറ്
4.1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധം:
* 1971 മാർച്ച് 25-ന് പാകിസ്താൻ കിഴക്കൻ പാകിസ്താനെ (ബംഗ്ലാദേശിനെ) ആക്രമിച്ചു.
* എട്ടുമാസം നീണ്ടു നിന്ന യുദ്ധത്തിന്റെ പരിണിത ഫലം ഇന്ത്യയെയും സാരമായി ബാധിച്ച് തുടങ്ങിയപ്പോൾ ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യ,പാകിസ്താനു മേൽ ശക്തമായ ആക്രമണം നടത്തി.
* ഇന്ത്യയുടെ കനത്ത ആക്രമണത്തിൽ തകർന്നടിഞ്ഞ പാകിസ്താൻ സേന 1971 ഡിസംബർ 16-ന് തോൽവി സമ്മതിച്ചു.
* ഫലം: കിഴക്കേ പാകിസ്താൻ, പാകിസ്താന്റെ അധീനതയിൽ നിന്നൊഴിഞ്ഞ് ബംഗ്ലാദേശ് എന്ന പുതിയ രാജ്യമായി മാറി.
* 1972 ജൂലായ് 2-ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാകിസ്താൻ പ്രസിഡൻറ് സുൽഫിക്കർ അലിഭൂട്ടോയും 'ഷിംല കരാറിൽ ഒപ്പുവെച്ചു.
1999-ലെ കാർഗിൽ യുദ്ധം
* പാകിസ്താൻ സേനയും കശ്മീരി തീവ്രവാദികളുംചേർന്ന് ഇന്ത്യയുടെ അതിർത്തി ഭേദിച്ച് നുഴഞ്ഞ കയറിയത് യുദ്ധത്തിൽ കലാശിച്ചു.
* നഴഞ്ഞുകയറ്റത്തിന്റെ തീവ്രത അറിയാൻ ഇന്ത്യൻ സൈന്യം വൈകിയെങ്കിലും ശക്തമായ ആക്രമണത്തിലൂടെ കൈയേറ്റ ഭൂമി പാകിസ്താനിൽ നിന്ന്തിരിച്ചുപിടിച്ചു.1999 ജൂലായ് 26-ന് കാർഗിൽ വിജയദിവസ്ആയി ആചരിക്കുന്നു.
* അടൽ ബിഹാരി വാജ്പേയ് ആയിരുന്നുപ്രധാനമന്ത്രി.