1.ഇന്ത്യയിൽ മണിയോർഡർ സമ്പ്രദായം നിലവിൽ വന്ന വർഷം?
Ans: 1880
2.പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതി തുടങ്ങിയ വർഷം??
Ans: 1884
3.ഇന്ത്യയിൽ സ്പീഡ്പോസ്റ്റ് സംവിധാനം നിലവിൽവന്നതെന്ന്
Ans: 1986 ആഗസ്ത്1
4.ബിസിനസ് പോസ്റ്റ് നിലവിൽവന്ന വർഷമേത്?
Ans: 1997 ജനുവരി 1
5.പിൻകോഡ് സമ്പ്രദായം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന വർഷമേത്? 1972 ആഗസ്ത്15
6.'പിൻ' എന്നതിന്റെ മുഴുവൻ രൂപമെന്ത്? പോസ്റ്റൽ ഇൻഡക്സ് നമ്പർ
7.എത്ര അക്കങ്ങളാണ് പിൻകോഡിൽ ഉള്ളത്?
Ans: ആറ്
8.കേരളം എത്രാമത്തെ പോസ്റ്റൽ സോണിലാണ് ഉൾപ്പെടുന്നത്?
Ans: ആറാമത്തെ
9.1852-ൽ ഇന്ത്യയിൽ പുറത്തിറക്കിയ ആദ്യത്തെ തപാൽ സ്റ്റാമ്പേത്?സിന്ധ് ഡാക്ക്
10.1947 നവംബർ 21-നു പുറത്തിറക്കിയ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തപാൽ സ്റ്റാമ്പിൽ രേഖപ്പെടുത്തിയിരുന്നത് എന്തെല്ലാം?
Ans: ഇന്ത്യൻ പതാകയും ജയ്ഹിന്ദ്മുദ്രാവാക്യവും
11.ഗാന്ധിജിയുടെ ചിത്രമുള്ള തപാൽ സ്റ്റാമ്പ് ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ വർഷമേത്?
Ans: 1948 ആഗസ്ത്15
12.ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യാക്കാരനാര്?
Ans: ഗാന്ധിജി
13.ഇന്ത്യക്കുശേഷം ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യത്തെ രാജ്യമേത്?
Ans: അമേരിക്ക
14. 'പ്രോജക്ട് ആരോ' പദ്ധതി എന്തിന്റെ നവീകരണവുമായി ബന്ധപ്പെട്ടതാണ്?
Ans: പോസ്റ്റോഫീസുകളുടെ
15.കൊൽക്കത്ത്-ഡയമണ്ട് ഹാർബർ എന്നിവിടങ്ങളെ ബന്ധിപ്പിച്ച് ഇന്ത്യയിലെ ആദ്യത്തെ ടെലഗ്രാഫ് ലൈൻ പ്രവർത്തനമാരംഭിച്ച വർഷമേത്?
Ans: 1851
16.ഇന്ത്യയിൽ ടെലഫോൺ സർവീസ് ആരംഭിച്ചത് എവിടെ
Ans: കൊൽക്കത്ത
17.ഇന്ത്യയിലെ ടെലഗ്രാഫ് സർവീസ് അവസാനിപ്പിച്ചതെന്ന്
Ans: 2013 ജൂലായ് 14
18. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിതയാര്?
Ans: മീരാബായി
19.തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യ ത്തെ കേരളീയനാര്?
Ans: ശ്രീനാരായണ ഗുരു
20.തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യത്തെ കേരളീയ വനിതയാര്?
Ans: സിസ്റ്റർ അൽഫോൺസ
21.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ഇന്ത്യൻ ചക്രവർത്തിയാര്?
Ans: ചന്ദ്രഗുപ്തമൗര്യൻ