1.ഇന്ത്യയിലെ ടെലികമ്യൂണിക്കേഷൻ രംഗത്തിന്റെ മേൽനോട്ടം വഹിക്കുന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിലവിൽവന്നതെന്ന്?
Ans: 1997
2.ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എ സ്.എൻ.എൽ.) സ്ഥാപിതമായ വർഷമേത്?
Ans: 2000 ഒക്ടോബർ 1
3.ഇന്ത്യയിലെ ഇൻറർനെറ്റ്സർവീസിന് 1995 ആഗസ്ത് 14-ന് തുടക്കമിട്ട സ്ഥാപനമേത്?
Ans: വിദേശ സഞ്ചാർ നിഗം ലിമിറ്റഡ് (വി.എസ്.എൻ.എൽ.)
4.ഇന്ത്യയിലെ പബ്ലിക്ക് സർവീസ് ബ്രോഡ്കാസ്റ്റർ ഏത്?
Ans: പ്രസാർഭാരതി
5.പ്രസാർഭാരതി നിലവിൽവന്നതെന്ന്?
Ans: 1997 നവംബർ 23
6.ഇന്ത്യയിലെ റേഡിയോ സംപ്രേഷണത്തിന് 'ഓൾ ഇന്ത്യാ റേഡിയോ’ എന്ന പേരു നൽകിയ വർഷമേത്?
Ans: 1936
7.ഓൾ ഇന്ത്യാ റേഡിയോയെ ‘ആകാശവാണി' എന്നു നാമകരണം ചെയ്ത വർഷമേത്?
Ans: 1957
8.ആകാശവാണിയുടെ വിവിധഭാരതി സംപ്രേഷണം തുടങ്ങിയ വർഷമേത്?
Ans: 1957 ഒക്ടോബർ
9.ആകാശവാണിയുടെ ആദ്യത്തെ എഫ്.എം. സർവീസ് ആരംഭിച്ചതെവിടെ?
Ans: ചെന്നൈ (1977)
10.ആകാശവാണിയുടെ ആപ്തവാക്യം എന്ത്?
Ans: ബഹുജനഹിതായ, ബഹുജനസുഖായ
11.ദൂരദർശന്റെ ആപ്തവാക്യമെന്ത്?
Ans: സത്യം, ശിവം, സുന്ദരം
12.ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ച വർഷമേത്?
Ans: 1959 സപ്തബർ 15
13..ദൂരദർശനെ ഒാൾ ഇന്ത്യാ റേഡിയോയിൽ നിന്നും വേർതിരിച്ച വർഷമേത്?
Ans: 1976
14.ഇന്ത്യയിൽ ടെലിവിഷൻ കളർ ആരംഭിച്ച വർഷമേത്?
Ans: 1982 ആഗസ്ത്
15.ഇന്ത്യയിൽ ആദ്യമായി കളറിൽ സംപ്രേഷണം ചെയ്യപ്പെട്ട പരിപാടിയേത്?
Ans: 1982 ആഗസ്ത് 15-ലെ സ്വാതന്ത്ര്യദിന പരേഡ്
16.ലോകത്തിലെ ആദ്യത്തെ സൗജന്യ ഡയറക്ട്-ടു-ഹോം സർവീസ് ഏത് ?
Ans: ഡി.ഡി ഡയറക്ട് പ്ലസ്(2004)