1.ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം
Ans: ബംഗാൾ ഗസറ്റ്
2.ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം പുറത്തിറക്കിയ ഇംഗ്ലീഷുകാരനാര്?
Ans: ജെയിംസ് അഗസ്റ്റ്സ്ഹിക്കി
3.ഇന്ത്യയിലെ ആദ്യ ദിനപത്രം 1780-ൽ പുറത്തിറങ്ങിയത് എവിടെ നിന്നാണ്?
Ans: കൊൽക്കത്ത
4.'കൽക്കട്ട ജനറൽ അഡ്വൈസർ' എന്നൊരു പേരുകൂടി ഉണ്ടായിരുന്ന പത്രമേത്?
Ans: ബംഗാൾ ഗസറ്റ്
5.ഏതു ഭാഷയിലാണ് ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ചിരുന്നത്?
Ans: ഇംഗ്ലീഷ്
6.ബ്രിട്ടീഷുകാരെ വിമർശിച്ചതിനാൽ ബംഗാൾ ഗസറ്റ് പത്രത്തിന്റെ പ്രസിദ്ധീകരണം നിരോധിച്ച വർഷമേത്?
Ans: 1782
7.പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ ദിനപത്രം ഏതാണ്?
Ans: മുംബൈ സമാചാർ
8.ഏതു ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ദിനപത്രമാണ് മുംബൈ സമാചാർ?
Ans: ഗുജറാത്തി
9.പത്രമാധ്യമങ്ങളുടെ നിലവാരം കാത്തുസൂക്ഷിക്കാനും അവയെ നിയന്ത്രിക്കാനും അധികാരമുള്ള ഔദ്യോഗിക സ്ഥാപനമേത്?
Ans: പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ
10.പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നിലവിൽവന്ന വർഷമേത്?
Ans: 1966
11.സംബാദ് കൗമുദി,മറാത്ത്-ഉൾ-അക്ബർ എന്നീ പത്രങ്ങൾ ആരംഭിച്ച നവോത്ഥാന നായകാര്?
Ans: രാജാറാം മോഹൻ റോയ്
12.യങ് ഇന്ത്യ, ഹരിജൻ എന്നീ പത്രങ്ങൾ ആരംഭിച്ചത് ആരാണ്?
Ans: ഗാന്ധിജി
13.ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച ഏതായിരുന്നു?
Ans: ഇന്ത്യൻ ഒപ്പീനിയൻ
14.കോമൺ വീൽ, ന്യൂ ഇന്ത്യ എന്നീ ദിനപത്രങ്ങൾ സ്ഥാപിച്ചത് ആരാണ്?
Ans: ആനി ബസൻറ്
15.നാഷണൽ ഹെറാൾഡ് പത്രം സ്ഥാപിച്ച ദേശീയനേതാവ് ആരാണ്?
Ans: ജവാഹർലാൽ നെഹ്റു
16.പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നിലവിൽവന്ന നവംബർ 16 ഏതു ദിനമായി ആചരിക്കുന്നു?
Ans: ദേശീയപത്രദിനം
17.ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ കോപ്പികളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ പ്രസിദ്ധീകരിക്കുന്ന സ്ഥപനമേത്?
Ans: ഓഡിറ്റ് ബ്യുറോ ഓഫ് സർക്കുലേഷൻ
18.ജി.സ് .അയ്യർ .വീരരാഘവാചാരി, സുബ്ബറാവു,പണ്ഡിറ്റ് എന്നിവർ ചേർന്ന് 1878-ൽ സ്ഥാപിച്ച പ്രമുഖ ഇംഗ്ലീഷ്ദിനപത്രമേത്?
Ans: ഹിന്ദു
19.ബന്നെറ്റ്,കോൾമാൻ ആൻഡ് കമ്പനി പ്രസിദ്ധീകരിക്കുന്ന ഏതു ദിന പത്രമാണ് 1838-ൽ സ്ഥാപിക്കപ്പെട്ടത്.
Ans: ടൈംസ് ഓഫ് ഇന്ത്യ
20.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിന പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഏത് ഭാഷയിൽ?
Ans: ഹിന്ദി
21.പത്രങ്ങൾ ഇന്ത്യയിൽ ഏറ്റവുമധികം പ്രസിദ്ധീകരണങ്ങൾ പുറത്തിറങ്ങുന്നത് ഏതു സംസ്ഥാനത്തു നിന്നുമാണ് .
Ans: ഉത്തർപ്രദേശ്
22.ഇന്ത്യയിലെ ആദ്യത്തെ സായാഹ്നദിനപത്രം ഏതായിരുന്നു?
Ans: മദ്രാസ് മെയിൽ
23.ഭരണഘടന അംഗീകരിച്ച 18 ഭാഷകളിൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനമേത്?
Ans: ഒഡിഷ