1.ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ എന്നറിയപ്പെട്ടിരുന്ന സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പേരെന്ത്?
Ans: ഏഷ്യാറ്റിക് സൊസൈറ്റി
2.1784 ജനവരി 15-ന് കൊൽക്കത്തയിൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതാര്?
Ans: വില്യം ജോൺസ്
3.കേന്ദ്ര സാഹിത്യ അക്കാദമി സ്ഥാപിതമായതെന്ന്?
Ans: 1952 ഡിസംബർ .
4.കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആസ്ഥാനം ഏതാണ്?
Ans: രബീന്ദ്രഭവൻ (ന്യൂഡൽഹി)
5.ഇന്ത്യൻ സർക്കാർ നൽകുന്ന ഏറ്റവുമുയർന്ന സാഹിത്യ ബഹുമതിയേത്?
Ans: കേന്ദ്ര സാഹിത്യഅക്കാദമി ഫെലോഷിപ്പ്
6.കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പും ജ്ഞാനപീഠവും ലഭിച്ചിട്ടുള്ള മലയാളിയാര്?
Ans: തകഴി
7.കേന്ദ്രസാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡൻറ് ആരായിരുന്നു?
Ans: ജവാഹർലാൽ നെഹ്റു
8.നാഷണൽ അക്കാദമി ഓഫ് ആർട്ട്സ് എന്നറിയപ്പെട്ടിരുന്ന സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പേരെന്ത്?
Ans: ലളിതകലാ അക്കാദമി
9.ലളിതകലാ അക്കാദമി സ്ഥാപിതമായതെന്ന്?
Ans: 1954
10.സംഗീതനാടക അക്കാദമി സ്ഥാപിതമായതെന്ന്?
Ans: 1953 ജനവരി
11.ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി ഏത്?
Ans: നാഷണൽ ലൈബ്രറി (കൊൽക്കത്ത)
12.1891ൽ നിലവിൽ വന്ന ഇംപീരിയൽ റെക്കോഡ് ഡിപ്പാർട്ടുമെൻറ് ഇപ്പോൾ ഏത് പേരിലാണ് അറി യപ്പെടുന്നത്?
Ans: നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ
13.ആന്ത്രോപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?
Ans: കൊൽക്കത്ത
14.ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായതെന്ന്?
Ans: 1861(ആസ്ഥാനം ന്യൂഡൽഹി)
15.ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയമേത്?
Ans: നാഷണൽ മ്യൂസിയം (ന്യൂഡൽഹി)
16.സലാർജങ് മ്യൂസിയം എവിടെയാണ്?
Ans: ഹൈദരാബാദ്