സമാധാന നൊബേൽ ടുണീഷ്യയിലെ നാഷണൽ ഡയലോഗ് ക്വാർട്ടറ്റ് എന്ന കൂട്ടായ്മയ്ക്കാണ്.2011-ലെ മുല്ലപ്പു വിപ്ലവത്തിനുശേഷം പുതിയ ഭരണം വന്നടുണീഷ്യയിൽ നവജനാധിപത്യക്രമം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന സംഘടനകളുടെ കൂട്ടായ്മയാണിത്.ആംഗ്സ് ഡീറ്റൺ എന്ന ബ്രിട്ടീഷ്-അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞനാണ് നൊബേൽ ലഭിച്ചത്.മാൻ ബുക്കർ ഇന്റർനാഷണൽ ഹാൻ കാങ്ങിനു 2016-ലെ സമ്മാനം ദക്ഷിണ കൊറിയൻ സാഹിത്യകാരി ഹാൻ കാങ്ങിനു (45) മാൻ ബുക്കർ ഇന്റർനാഷണൽ കാങ്ങിനൊപ്പം കൃതിയുടെ പരിഭാഷക ഡിബോറസ്തിത്തിനും(28) പുരസ്കാരമുണ്ട്. "ദ വെജിറ്റേറിയൻ” എന്ന നോവലാണ് ഇരുവർക്കും സമ്മാനം നേടിക്കൊടുത്തത് ആദ്യമായാണ് ദക്ഷിണ കൊറിയയിൽ നിന്നുള്ള വ്യക്തി മാൻ ബുക്കർ ഇൻറർനാഷണൽ നേടുന്നത്. പരിഭാഷകയ്ക്ക് ഈ സമ്മാനം ലഭിക്കുന്നതും ആദ്യമാണ്.കേരള സാഹിത്യ അക്കാദമി അവാർഡുകൾ2014-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ 2016 ഫിബ്രവരി 29-ന് പ്രഖ്യാപിച്ചു.പ്രൊഫ. തോമസ് മാത്യുവിനും കാവാലം നാരായണപ്പണിക്കർക്കുമാണ് വിശിഷ്ടാംഗത്വം. 50,000 രൂപയും രണ്ടു പവന്റെ സ്വർണപ്പതക്കവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് വിശിഷ്ടാംഗത്വം.60 വയസ്സു പിന്നിട്ട എഴുത്തുകാർക്ക് സമഗ്രസംഭാവന പരിഗണിച്ച് നൽകുന്ന അവാർഡിന് ശ്രീധരൻ ചമ്പാട്, വേലായുധൻ പണിക്കശ്ശേരി, ഡോ. ജോർജ് ഇരുമ്പയം, മേതിൽ രാധാകൃഷ്ണൻ, ദേശമംഗലം രാമകൃഷ്ണൻ, ചന്ദ്രകല എസ്. കമ്മത്ത് എന്നിവർ അർഹരായി. 30,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
മികച്ച രചനകൾക്കുള്ള
കേരള സാഹിത്യ
അക്കാദമിയുടെ
2014-ലെ സാഹിത്യ അവാർഡുകൾ
കവിത: പി.എൻ. ഗോപീകൃഷ്ണൻ (ഇടിക്കാലൂരി പനമ്പട്ടടി), നോവൽ: ടി.പി. രാജീവൻ (കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും), നാടകം: വി.കെ. പ്രഭാകരൻ (ഏറ്റേറ്റ് മലയാളൻ). ചെറുകഥ:വി.ആർ. സുധീഷ് (ഭവനഭേദനം), സാഹിത്യവിമർശനം: എം. ഗംഗാധരൻ (ഉണർവിന്റെ ലഹരിയിലേക്ക്)വൈജ്ഞാനിക സാഹിത്യം: ഡോ. എ. അച്യുതൻ (പരിസ്ഥിതിപഠനത്തിന് ഒരാമുഖം), ജീവചരിത്രം/ ആത്മകഥ: സി.വി. ബാലകൃഷ്ണൻ (പരൽമീൻ നീന്തുന്ന പാടം) യാത്രാവിവരണം: കെ.എ. ഫ്രാൻസിസ് (പൊറ്റെക്കാട്ടും ശ്രീയാത്തുണും ബാലിദ്വീപും) വിവർത്തനം: സുനിൽ ഞാളിയത്ത് (ചോഖേർ ബാലി)ഹാസ്യസാഹിത്യം: ടി.ജി. വിജയകുമാർ (മഴ പെയ്തു തോരുമ്പോൾ)ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭസ്വാമി സമ്മാനം: എം.ശിവപ്രസാദ് (ആനത്തുക്കം വെള്ളി)25,000 രൂപയും സാക്ഷ്യപത്രവുമടങ്ങുന്നതാണ് പുരസ്കാരം.ഓടക്കുഴൽ അവാർഡ് എസ്. ജോസഫിന്കവി.എസ്. ജോസഫിന്റെ 'ചന്ദ്രനോടൊപ്പം' എന്ന കവിതാസമാഹാരത്തിന് ഓടക്കുഴൽ അവാർഡ്മഹാകവി ജി. ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായുരപ്പൻ ട്രസ്റ്റ് മലയാളത്തിലെ മികച്ച സാഹിത്യകൃതിക്ക് നൽകുന്ന പുരസ്കാരമാണിത്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.പത്മപ്രഭാ പുരസ്കാരം ബെന്യാമിന്ആധുനിക വയനാടിന്റെ ശില്പികളിലൊരാളായ എം.കെ. പത്മപ്രഭാ ഗൗഡരുടെ പേരിലുള്ള സാഹിത്യ പുരസ്കാരം നോവലിസ്റ്റ് ബെന്യാമിന് സമ്മാനിച്ചു75000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരംരഘുവീർ ചൗധരിക്ക് ജ്ഞാനപീഠം പുരസ്കാരം സാഹിത്യകാരൻ രഘുവീർ ചൗധരിക്ക് 2015-ലെ (51- മത്) ജ്ഞാനപീഠം പുരസ്കാരം നോവലിസ്റ്റും , കവിയും .നിരൂപകനുമായ ചൗധരി 80-ലേറെ പുസ്തകങ്ങളെഴുതിയിട്ടുണ്ട്. 11 ലക്ഷം രൂപയാണ് സമ്മാനത്തുക.ജ്ഞാനപ്പാന പുരസ്കാരം പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായുർ ദേവസ്വം നൽകുന്ന ജ്ഞാനപ്പാന പുരസ്കാരം 2016-ൽ വിഷ്ണു നാരായണൻ നമ്പൂതിരി ക്ക് ലഭിച്ചു. 25000 രൂപയാണ് പുരസ്കാരത്തുക.
വനിതാരത്നം
വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച നാലുപേർക്ക് സാമൂഹിക നീതി വകുപ്പ് വനിതാരത്നം പുരസ്കാരം.
വനിതാരത്നം അവാർഡ് നേടിയവരും പ്രവർത്തന മേഖലയും
നിരുപമാ റാവു (റാണിലക്ഷ്മിഭായ് അവാർഡ് -ഭരണമികവ്). അഞ്ജലി മേനോൻ (കമല സുരയ്യ അവാർഡ്- കല) ഉമ പ്രേമൻ (അക്കാമ്മ ചെറിയാൻ അവാർഡ് -സാമൂഹിക സേവനം). ഡോ.പി.എ. ലളിത (ക്യാപ്റ്റൻ ലക്ഷ്മി അവാർഡ് -വിദ്യാഭ്യാസം).
മറ്റ് പ്രധാന പുരസ്കാരങ്ങൾ
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ മികച്ച സാഹിത്യകൃതികൾക്ക് നൽകുന്ന ഡി സ് സി പുരസ്കാരം ഇന്ത്യൻ എഴുത്തുകാരി അനുരാധ റോയിക്ക് സ്വീപ്പിങ് ജൂപ്പിറ്റർ എന്ന നോവലിനാണ് പുരസ്കാരം ഫിലിപ്പീൻസ് സുന്ദരി പിയ അലോൻസോ വേർട്ട് സ്ബർക്കിന് 2015-ലെ മിസ് യൂണിവേഴ്സ് കിരീടംകേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന്റെ സ്ത്രീശക്തി പുരസ്കാരം (ഒരു ലക്ഷം രുപ) സന്നദ്ധ സംഘടനയായ മഹേറിന്റെ സ്ഥാപക സിസ്റ്റർ ലൂസി കുര്യന് സ്കിസോഫ്രീനിയ റിസർച്ച് ഫൌണ്ടേഷൻ (സ്കാർഫ് ) സ്ഥാപകയും ഉപദേഷ്ടാവുമായ ഡോ ശാരദ മേനോന് തമിഴ്നാട് സർക്കാരിന്റെ അവ്വയാ പുരസ്കാരം ലഭിച്ചു (ഒരു ലക്ഷം രുപ)കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം എൻ പി ഹഫീസ് മുഹമ്മദിന് ലഭിച്ചു (കുട്ടിപട്ടാളത്തിന്റെ കേരള പര്യടനം ) എന്ന പുസ്തകത്തിനാണ് പുരസ്കാരംസൂര്യ ഗോപിക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്കാരം.(ഉപ്പു മഴയിലെ പച്ചിലകൾ ) എന്ന ചെറു കഥാസമാഹരണത്തിനാണ് പുരസ്കാരം നേടിക്കൊടുത്തത്.35 വയസ്സിനു താഴെയുള്ളവർക്കാണ് യുവ പുരസ്കാരം നൽകുന്നത് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ നാരീശക്തി പുരസ്കാരം മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിനാണ് .കേരളസർക്കാറിന്റെ നിശാഗന്ധി സംഗീത പുരസ്കാരം സംഗീതജ്ഞൻ ഇളയരാജയ്ക്ക്സംസ്ഥാന സർക്കാരിന്റെ സംസ്ഥാന കഥകളി പുരസ്കാരം കോട്ടയ്ക്കൽ ചന്ദ്രശേഖര വാരിയർക്ക് സംസ്ഥാന സർക്കാർ ചിത്ര, ശില്പ കലകൾക്കായി ഏർപ്പെടുത്തിയ 2015-ലെ രാജാ രവിവർമ്മ പുരസ്കാരം അക്കിത്തം നാരായണന്വൈജ്ഞാനിക സാഹിത്യത്തിനുള്ള എൻ വി കൃഷ്ണ വാരിയർ പുരസ്കാരം ഡോ ബി ഇക്ബാലിന്റെ ഇന്ത്യൻ "ഔഷധ മേഖല ഇന്നലെ ഇന്ന്" എന്ന ഗ്രന്ഥത്തിന് സ്വാതി പുരസ്കാരംസ്വാതി തിരുനാൾ മഹാരാജാവിന്റെ സ്മരണക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വാതി സംഗീത പുരസ്കാരം കർണാടക സംഗീതജ്ഞൻ മങ്ങാട് കെ. നടേശന് ലഭിച്ചു. 2015-ലെ പുരസ്കാരമാണ് 2016 ആഗസ്ത് 3-ന് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.വൃാസ് സമ്മാൻ സുനിത ജെയിനിന്കെ.കെ.ബിർള ഫൗണ്ടേഷന്റെ 2015-ലെ വ്യാസ് സമ്മാൻ ഹിന്ദി എഴുത്തുകാരി സുനിത ജെയിനിന് ക്ഷമ എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ്.
2.5 ലക്ഷം രൂപയാണ് അവാർഡ് തുകനവനീതം പിള്ളയ്ക്ക് ഫ്രാൻസിന്റെദ ലീജിയൻ ഓഫ് ഓണർഇന്ത്യൻ വംശജയായ നവനീതം പിള്ളയ്ക്ക് ഫ്രഞ്ച് ഗവൺമെൻറിന്റെ പരമോന്നത ബഹുമതിയായ ദ ലീജിയൻ ഓഫ് ഓണർ ബഹുമതി.താരാ ഗാന്ധിക്ക് ഫ്രഞ്ച് പുരസ്കാരംഗാന്ധിജിയുടെ കൊച്ചുമകൾ താരാ ഗാന്ധി ഭട്ടാചാർജിക്ക് ഫ്രാൻസിന്റെ 'ദി ഓർഡർ ഓഫ് ആർട്സ് ആൻഡ്ലെറ്റേഴ്സ് ബഹുമതി.സമാധാനം, സംസ്കാരം, സഹാനുഭൂതി, വിദ്യാഭ്യാസം, വികസനം എന്നീ മേഖലകളിലെ സംഭാവനകൾക്കാണ് പുരസ്കാരം.