* നിലവിൽവന്ന വർഷം:1956 നവംബർ 1
* തലസ്ഥാനം: ബെംഗളൂരു
* ഹൈക്കോടതി:ബെംഗളൂരു
* ഔദ്യോഗിക പക്ഷി :പനങ്കാക്ക(Indian Roller)
* ഔദ്യോഗിക പുഷ്ടം: താമര
* ഔദ്യോഗികമൃഗം:ആന
* ഔദ്യോഗിക വൃക്ഷം : ചന്ദനം
* പ്രധാന ഉത്സവം:ദസറ
വേറിട്ട വിവരങ്ങൾ
* പശ്ചിമഘട്ടത്തിന്റെ ഏറ്റവും കൂടുതൽ ഭാഗം സ്ഥിതിചെയ്യുന്നത് കർണാടകയിലാണ്
* എല്ലാ ദക്ഷിണേന്ത്യൻ സം സ്ഥാനങ്ങളുമായി അതിർത്തി പങ്കുവയ്ക്കുന്ന സംസ്ഥാനം
* കേരളത്തിലെ കാസർകോട്, വയനാട് ജില്ലകൾ കർണാടകവുമായി അതിർത്തി പങ്കിടുന്നു.
* കർണാടകയിലെ പുതുവർഷം അറിയപ്പെടുന്നത് ഉഗാദി എന്നാണ്.
* ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ വെള്ളച്ചാട്ടമായ ജോഗ്(ജെർസോപ്പ) വെള്ളച്ചാട്ടം ഇവിടെയാണ്.
* ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി :- ശരാവതി
* ഇന്ത്യയിലെ ആദ്യ ജലവൈദ്യുതപദ്ധതി:- ശിവസമുദ്രം
* കൃഷ്ണരാജസാഗർ ഡാം, ശിവസമുദ്രം പദ്ധതി എന്നിവ കവേരി നദിയിലാണ്
* കൃഷ്ണാനദിയിലെ അൽമാട്ടി ഡാം കർണാടകയിലാണ്
* മാലപ്രഭ, ഘട്ടപ്രഭ പദ്ധതികൾ സ്ഥിതിചെയ്യുന്നത് കർണാടകയിലാണ്
* കർണാടകയിലെ കാർവാറിലുള്ള നാവികകേന്ദ്രം :- ഐ.എൻ.എസ്. കദംബ (സീ ബേഡ്)
* കർണാടകയിൽ പ്രചാരത്തിലുള്ള നൃത്തരൂപം :- യക്ഷഗാനം.
* കർണാടകയിലെ പ്രധാന ആഘോഷം :- ദസറ
* ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി, പട്ട് ചന്ദനം, സ്വർണം എന്നിവ ഉത്പാദിപ്പിക്കുന്നു.
* കർണാടകയിലെ ആണവനിലയം:- കൈഗ
* റെയ്ച്ചുർ തെർമൽ പവർ സ്റ്റേഷൻ, യലഹങ്ക ഡീസൽ പവർ സ്റ്റേഷൻ എന്നിവ കർണാടകയിലാണ്.
* വിശ്വേശ്വരയ്യ ഇരുമ്പുരുക്കുശാല കർണാടകത്തിലെ ഷിമോഗയിലാണ്
* കർണാടകയിലെ സ്വർണഖനികൾ കോളാർ,ഹട്ടി,ഹീര ബുദ്ധിനി
* മംഗലാപുരം നഗരം സ്ഥിതിചെയ്യുന്നത് നേത്രാവതി നദീതീരത്താണ്
* ആംഗ്ലോ-ഇന്ത്യൻ ജനത ഏറ്റവും കൂടുതലുള്ള സംസ്ഥാനം
* ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത് കർണാടകയിലെ കുടക് ആണ്.
* ഇന്ത്യയിലാദ്യമായി ആരോഗ്യ അദാലത്ത് നടപ്പിലാക്കിയ സംസ്ഥാനം
* വിജയനഗരസാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണാൻകഴിയുന്ന സ്ഥലം:- ഹംപി
* ഹംപി തുംഗഭദ്ര നദിക്കരയിലാണ്.
* ശങ്കരാചാര്യർ സ്ഥാപിച്ച മഠം :- ശൃംഗേരി
* കൊല്ലൂർ മൂകാംബികാക്ഷേത്രം, കുടജാദ്രി, ശ്രാവ ണബൽഗോള എന്നീ തീർത്ഥാടനകേന്ദ്രങ്ങൾ കർണാടകയിലാണ്
* മൗര്യസാമ്രാജ്യസ്ഥാപകൻ ചന്ദ്രഗുപ്തമൗര്യൻ അന്തരിച്ചത് ശ്രാവണബൽഗോളയിൽ വെച്ചാണ്.
* ഇന്ത്യയിലെ ഏറ്റവും വലിയ കുംഭഗോപുരമായ ഗോൽഗുംബസ് കർണാടകയിലാണ്.
* വിസ്പറിങ്ഗ്യാലറി സ്ഥിതിചെയ്യുന്നത്:- ഗോൽഗും ബസ്
* ബിജാപുർ സുൽത്താനായ ആദിൽഷായുടെ ശവകുടീരമാണ് ഗോൽഗുംബസ്.
* ഇന്ത്യയിലെ ഏക അംഗീകൃത ദേശീയപതാക നിർമാണശാല കർണാടകയിലെ ഹൂബ്ലിയിലാണ്
* ബാഹുബലിയുടെ പ്രതിമ സ്ഥിതിചെയ്യുന്നത് ശ്രവണബൽഗോളയിലാണ്.
* ഇന്ത്യയിലെ പ്രശസ്തമായ സംസ്കൃതഗ്രാമം എന്നറിയപ്പെടുന്ന മാട്ടൂർ കർണാടകയിലാണ്
* ഇന്ത്യയിലെ ക്ഷേത്രശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം:ഐഹോൾ
* എയ്ഡ്സ് ബാധിതർക്ക് ഇൻഷുറൻസ് ഏർപ്പെടു ത്തിയ ആദ്യസംസ്ഥാനമാണ് കർണാടക,
* ഇന്ത്യയിലാദ്യമായി ഡെഡിക്കേറ്റഡ് ഇൻഫർമേഷൻ ടെക്നോളജി പോളിസി പ്രഖ്യാപിച്ചസംസ്ഥാനം (1997-ൽ)
* യൂണിവേഴ്സൽ ഹെൽത്ത് കവറേജ് സംവിധാനം ഏർപ്പെടുത്തിയ ആദ്യസംസ്ഥാനം.
* കൃഷിക്ക് പ്രത്യേകം ബജറ്റ് അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം.
* ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ടിബറ്റൻ അഭയാർഥികൾ താമസിക്കുന്നത് കർണാടകയിലാണ്.
* സൂര്യകിരൺ വിമാനങ്ങളുടെ ആസ്ഥാനം:- ബീദാർ
ഭദ്ര ബ്രഹ്മഗിരി കാവേരി പുഷ്ടഗിരി രംഗനത്തിട്ട പക്ഷിസങ്കേതം ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനം ഇന്ത്യയിലാദ്യമായി മയിൽ സംരക്ഷണകേന്ദ്രം തുടങ്ങിയ സംസ്ഥാനംദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി. അഗുംബ
ബെംഗളൂരു
* ബെംഗളൂരു നഗരം പണിതത്. കെമ്പഗൗഡ
* വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ നഗരം.
* ഇന്ത്യയുടെ ആദ്യ ഹൈസ്ബർ പോലീസ് സ്റ്റേഷൻ ആരംഭിച്ച നഗരം
* ദക്ഷിണേന്ത്യയിലാദ്യമായി മെട്രോ റെയിൽവേ ആരംഭിച്ച നഗരം. ഇന്ത്യയിലാദ്യമായി സൗജന്യ വൈ-ഫൈ (Wi-Fi) സംവിധാനം ആരംഭിച്ച നഗരം.
* ലോക സുന്ദരി മത്സരത്തിന് വേദിയായ ഏക ഇന്ത്യൻ നഗരം.
* സാർക്ക് സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം.
* ഇന്ത്യയിലെ ആദ്യ നാനോ ടെക്നോളജി പഠനകേന്ദ്രം സ്ഥിതിചെയ്യുന്നു.
* ISRO-യുടെ വാണിജ്യവിഭാഗമായ ആൻട്രിക്സ് കോർപ്പറേഷന്റെ ആസ്ഥാനം ബെംഗളൂരുവിലാണ്.
ബെംഗളൂരു ആസ്ഥാനമായവ
* ISRO(അന്താരാഷ്ട്ര ഭവൻ )
* ഹിന്ദുസ്ഥാൻ അർനോട്ടിക്കൽസ് ലിമിറ്റഡ്
* ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ആസ്ട്രാ ഫിസിക്‌സ്
* ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
* നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്ഫോർ യൂനാനി
* ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ്
* ഇൻഫോസിസ്
* കോഫീ ബോർഡ്
* ഇന്ത്യൻ അക്കാദമി ഓഫ് സയൻസ്
* കാനറ ബാങ്ക്
* ഇന്ത്യൻ ക്രിക്കറ്റ് അക്കാദമി
* കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട്
* ഇന്ത്യൻ ഹോട്ടികൾച്ചർ റിസർച്ച് ഇൻസ്റ്റിട്യൂട്ട്
* എം.ചിന്നസ്വാമി അന്താരാഷ്ട്ര ക്രിക്കറ്റ്സ്റ്റേഡിയം
* ലാൽബാഗ്ബൊട്ടാണിക്കൽ ഗാർഡൻ
* കബ്ബൺ പാർക്ക്
* നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത്
* ന്യൂറോ സയൻസ്
ബെംഗളൂരുവിന്റെ വിശേഷണങ്ങൾ
* പെൻഷനേഴ്‌സ് പാരഡെെസ്
* ഇന്ത്യയുടെ പൂന്തോട്ടനഗരം
* ഇന്ത്യയുടെ സിലിക്കൺ താഴ്വര
* ഇന്ത്യയുടെ ആത്മഹത്യാ പട്ടണം
* ഇന്ത്യയുടെ റേഡിയോ നഗരം
* ഇന്ത്യയുടെ ഇലക്ട്രോണിക് നഗരം
മൈസൂർ
* സ്വച്ഛഭാരത പദ്ധതിയിൽ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടു.
* ആധുനിക മൈസൂരിന്റെ ശില്പി:എം.വിശ്വേശ്വരയ്യ
* മൈസൂർ കടുവ എന്നറിയപ്പെടുന്നത്. ടിപ്പു സുൽത്താൻ.
* കേരളത്തെ മൈസൂരുമായി ബന്ധിപ്പിക്കുന്ന ചുരം. പേരിയ ചുരം
* വോട്ട് ചെയ്തവരെ തിരിച്ചറിയാൻ പോളിങ് ബുത്തിൽഉപയോഗിക്കുന്ന മഷി നിർമിക്കുന്ന സ്ഥാപനമായ മൈസൂർ പെയ്ൻറ്സ് ആൻഡ് വാർണിഷ് മൈസൂരിലാണ്.
* ദക്ഷിണേന്ത്യയിലെ ആദ്യത്തെ കറൻസി പ്രിൻറിങ് പ്രസ് സ്ഥാപിച്ചത് മൈസൂരിലാണ്
* സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വാജസ് മൈസൂരിലാണ്
* മൈസൂർ കൊട്ടാരം രൂപകൽപന ചെയ്തത് ഹെൻറി ഇർവിൻ
* വൃന്ദാവൻ പൂന്തോട്ടം മൈസൂരിലാണ്.
* മൈസൂർ ഭരിച്ചിരുന്ന പ്രധാന രാജവംശം: വൊഡയാർ രാജവംശം
* മൈസൂർ എക്സ്പ്രസ് എന്നറിയപ്പെടുന്ന ക്രിക്കറ്റ്താരം:ജവഗൽ ശ്രീനാഥ്
കന്നഡ സാഹിത്യം
1.കുവെമ്പു എന്നറിയപ്പെടുന്നു സാഹിത്യകാരൻ:
* കെ.വി.പുട്ടപ്പ
2.ആധുനിക ഇന്ത്യയിലെ രബീന്ദ്രനാഥ ടാഗോർ എന്നറിയപ്പെട്ടിരുന്ന സാഹിത്യകാരൻ കെ .ശിവറാം കരാന്ത്
3.യക്ഷഗാനത്തിന്റെ പിതാവ് :പാർത്ഥി സുബ്ബ
4.ചൊമന ദുഡി എന്ന കൃതി രചിച്ചത്: കെ .ശിവറാം കരാന്ത്
5.ബാംഗളൂർ എന്ന നഗരത്തിന് ബെംഗളൂരു എന്ന പേര് നിർദേശിച്ചത് യു.ആർ.അനന്തമൂർത്തിയാണ്.
6.മത തീവ്രവദികളുടെ ആക്രമണത്താൽ കൊല്ലപ്പെട്ട കർണാടക സാഹിത്യകാരൻ:എം .എം .കൽബുർഗി
7.കർണാടക സംഗീതത്തിലെ പിതാവ് :പുരന്ദര ദാസൻ
8.കർണാടക സംഗീതത്തിലെ ത്രിമുർത്തികൾ:ശ്യാമാശാസ്ത്രികൾ,ത്യാഗരാജസ്വാമികൾ,മുത്തുസ്വാമി ദീക്ഷിതർ.