* നിലവിൽ വന്ന വർഷം:2014 ജൂൺ 2
* തലസ്ഥാനം:ഹൈദരാബാദ്
* ഹൈക്കോടതി: ഹൈദരാബാദ്
* ഔദ്യോഗിക പക്ഷി :പനങ്കാക്ക
* ഔദ്യോഗിക മൃഗം : മാൻ (ജിൻക)
* ഔദ്യോഗിക ഭാഷ: തെലുങ്ക്
വേറിട്ട വിവരങ്ങൾ
* ഇന്ത്യയിൽ ഏറ്റവും അവസാനം രൂപംകൊണ്ട സംസ്ഥാനം
* ആന്ധ്രാപ്രദേശിനെ വിഭജിച്ച് രൂപവത്കരിച്ച സംസ്ഥാനം
* വിസ്തീർണാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പന്ത്രണ്ടാം സ്ഥാനം
* ഭക്ഷിണേന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം
* തെലങ്കാനയിലെ ആകെ ജില്ലകളുടെ എണ്ണം:- 31
* തെലങ്കാന സംസ്ഥാന രൂപവവത്കരണത്തെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മീഷൻ:- ബി.എൻ. ശ്രീകൃഷ്ണ കമ്മിഷൻ.
* തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രി:- ചന്ദ്രശേഖരറാവു
* കെ. ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തിൽ തെലങ്കാന രാഷ്ട്ര സമിധി(TRS)എന്ന രാഷ്ട്രീയ പാർട്ടി രൂപംകൊണ്ട വർഷം:-2001
* തെലങ്കാന സംസ്ഥാന രൂപവത്കരണത്തിന് കാരണമായ പ്രക്ഷോഭത്തിന്റെ നേതാവ്;- കെ. ചന്ദ്രശേഖരറാവു
* തെലങ്കാനയുടെ ആദ്യഗവർണർ ;- ഇ.എസ്.എൽ. നരസിംഹൻ
* തെലങ്കാനയുടെ ബ്രാൻഡ് അംബാസിഡർ:- സാനിയ മിർസ
* ജയിൽ സന്ദർശകർക്ക് ആധാർ നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം
* സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന തെലുങ്കാനയിലെ ഉത്സവം:- ബാഥുക്കമ്മ
* തെലങ്കാനയിലെ വാറങ്കൽ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന രാജവംശം:കാകതിയ
* തെലങ്കാനയിലെ പ്രധാന കൽക്കരി ഖനി:-സിംഗറോണി
* ചുണ്ണാമ്പുകല്ല് നിക്ഷേപം ധാരാളമുള്ള പ്രദേശം:- സിംഗറോണി
* തെലങ്കാനയിലെ പ്രധാന താപവൈദ്യുതനിലയങ്ങൾ:കോതഗുണ്ഡം, രാമഗുണ്ഡം, കാകതിയ, ഭദ്രാദ്രി,സിംഗറോണി
* കൃഷ്ണനദി കൂടുതലും ഒഴുകുന്ന സംസ്ഥാനം :- തെലങ്കാന
* തെലുങ്ക് ഗംഗ എന്നറിയപ്പെടുന്ന നദി:-കൃഷ്ണ
* തെലങ്കാനയിലെ ദേശീയോദ്യാനങ്ങൾ :- മൃഗവാണി ദേശീയോദ്യാനം, കാശു ബ്രഹ്മാനന്ദ റെഡ്ഡി നാഷണൽ പാർക്ക്.
* നാഗാർജുന സാഗർ:-ശ്രീശൈലം ടൈഗർ റിസർവ് സ്ഥിതിചെയ്യുന്ന സംസ്ഥാനം :- തെലങ്കാന
* കാവൽ വന്യജീവി സങ്കേതം, മഞ്ജീര വന്യജീവി സങ്കേതം , ശിവറാം വന്യജീവി സങ്കേതം, പ്രാൻഹിത വന്യജീവി സങ്കേതംഎന്നിവ സ്ഥിതിചെയ്യുന്നത് തെലങ്കാനയിലാണ്.
* ആചാര്യ വിനോബഭാവെ ഭൂദാന പ്രസ്ഥാനത്തിന്തുടക്കം കുറിച്ച സ്ഥലം:- പോച്ചമ്പള്ളി (1951).
* തെലങ്കാനയിലെ ഗോൽഖൊണ്ട ഖനികളിൽ നിന്നാണ് കോഹിനൂർ രത്നം ലഭിച്ചത്.
* ആട്ടിടയന്റെ മല എന്നർഥം വരുന്ന തെലങ്കാനയിലെ സ്ഥലം:- ഗോൽഖൊണ്ട
ഹൈദരാബാദ്
1.ഹൈടെക് സിറ്റി
2.ഭാഗ്യനഗരം.
3.വളകളുടെ നഗരം.
4.വിവരസാങ്കേതിക നഗരം
5.2014 മുതൽ പത്തുവർഷത്തേക്ക് ആന്ധ്രയുടെയും തെലങ്കാനയുടെയും പൊതുതലസ്ഥാനം.
6.ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്നനഗരങ്ങൾ?
* ഹൈദരാബാദ് -സെക്കന്തരാബാദ്
7.ഹൈദരാബാദ്-സെക്കന്തരാബാദ് നഗരങ്ങളെ വേർതിരിക്കുന്ന തടാകം?
* ഹുസൈൻസാഗർ തടാകം.
8.മുസിനദീതീരത്ത് സ്ഥിതിചെയ്യുന്ന പട്ടണം.
9.എച്ച്1 എൻ1 (Swine Flu) ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട നഗരം.
10.ആദ്യ ആഫ്രോ-ഏഷ്യൻ ഗെയിംസിന് വേദിയായ നഗരം.
11.രാജീവ് ഗാന്ധി അന്തർദേശീയ വിമാനത്താവളം ഹൈദരാബാദിലാണ്.
12.ലാൽബഹാദൂർ ശാസ്ത്രി ഫുട്ബോൾ സ്റ്റേഡിയം ഹൈദരാബാദിലാണ്.
13.ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ യായ രാമോജി റാവു ഫിലിം സിറ്റി സ്ഥിതിചെയ്യുന്ന നഗരം.
14.തെലുങ്ക്സിനിമാ വ്യവസായത്തിന്റെ പേര് ടോളിവുഡ്.
15.തെലുങ്ക്സിനിമാ വ്യവസായത്തിന്റെ ആസ്ഥാനം ഹൈദരാബാദ്
16.സർദാർ വല്ലഭ്ഭായ് പട്ടേൽ പോലീസ് അക്കാദമി സ്ഥിതിചെയ്യുന്ന നഗരം ഹൈദരാബാദ്.
17.സരോജിനി നായിഡു ജനിച്ച സ്ഥലം:ഹൈദരാബാദ്.
18.ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഏറ്റവും സമ്പന്നമായ നാട്ടുരാജ്യം: ഹൈദരാബാദ്.
19.ഭരണാധികാരികൾ നൈസാം എന്നറിയപ്പെട്ടിരുന്ന നാട്ടുരാജ്യം: ഹൈദരാബാദ്.
20.മെക്കാ മസ്ജിദ് ഹൈദരാബാദിലാണ്.
21.നരസിംഹറാവു അന്ത്യവിശ്രമം കൊള്ളുന്ന ബുദ്ധ പൂർണിമ പാർക്ക് ഹൈദരാബാദിലാണ്.
22.ഇന്ത്യയിലെ ആദ്യ ഓപ്പൺയൂണിവേഴ്സിറ്റി. ഡോ.ബി.ആർ.അംബേദ്കർ ഓപ്പൺ യൂണിവേഴ് സിറ്റി, ഹൈദരാബാദ്.
23.വെല്ലസ്ലി പ്രഭുവുമായി സൈനിക സഹായ വ്യ സ്ഥയിൽ ഏർപ്പെട്ട ആദ്യനാട്ടുരാജ്യം (1798).
24.ഇന്ത്യയിൽ സുനാമി മുന്നറിയിപ്പുകേന്ദ്രം സ്ഥിതി ചെയ്യുന്ന നഗരം:ഹൈദരാബാദ്.
25.ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ വിമാനത്താവളം സ്ഥിതി ചെയ്യുന്ന നഗരം:ഹൈദരാബാദ്.
26.ഹൈദരാബാദിനെയും ചെന്നെ നഗരത്തെയും ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ചാർമിനാർ എക്സ്പ്രസ്.
27.ഇന്ത്യയുടെ രണ്ടാം തലസ്ഥാനമായി ഹൈദരാബാദിനെ നിർദേശിച്ച വ്യക്തി : ഡോ. ബി.ആർ.അംബേദ്കർ.
28.ചാർമിനാർ, ജിന്നാ ടവർ എന്നിവ സ്ഥിതിചെയ്യുന്ന നഗരം:ഹൈദരാബാദ്.
29.പ്ലേഗ് നിർമാർജനം ചെയ്തതിന്റെ ഓർമയ്ക്കായി നിർ മിക്കപ്പെട്ട സ്മാരകം:ചാർമിനാർ
30.കോളേജ് ഓഫ് ഡിഫൻസ് മാനേജ്മെൻറ് സെക്കന്തരാബാദിലാണ്.
ഹൈദരാബാദിൽ സ്ഥിതിചെയ്യുന്നവ
* രാഷ്ട്രപതി നിലയം.
* എയർഫോഴ്സ് അക്കാദമി.
* ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂടീഷ്യൻ
* ഭാരത് ഡൈനാമിക ലിമിറ്റഡ്.
* നാഷണൽ സെൻറർ ഫോർ ഡി.എൻ.എ. ഫിംഗർ പ്രിൻറ്.
* നാഷണൽ റൂറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
* ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി.
* നെഹ്റു സുവോളജിക്കൽ ലയൺ സഫാരി പാർക്ക്.
* ഗച്ചി ബൗളി സ്റ്റേഡിയം.
* ജിബ്രാൾട്ടർ പാറ.
* ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ് സിറ്റി.
* സലാർജങ് മ്യൂസിയം.