* നിലവിൽ വന്ന വർഷം - 1956 നവംബർ 1
* തലസ്ഥാനം - ഭൂവനേശ്വർ
* ഹൈക്കോടതി കട്ടക്
* ഔദ്യോഗിക പക്ഷി - പനങ്കാക്ക
* ഔദ്യോഗിക പുഷ്പം - അശോകം
* ഔദ്യോഗിക മൃഗം - സാംബർ മാൻ
* ഔദ്യോഗിക ഭാഷ - ഒഡിയ
വേറിട്ട വിവരങ്ങൾ
* ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യവാചകമുള്ള സംസ്ഥാനം
* ഒഡിഷ
* ഒഡിഷയുടെ പ്രാചീനകാല നാമങ്ങൾ ഉത്കലം,ഔദ്ര,കലിംഗ
* വൈദ്യുതിയുടെ വിതരണം സ്വകാര്യവത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ഒഡിഷയാണ് .
* ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രായം കുറഞ്ഞ രക്തസാക്ഷി
* ബാജിറൗത്ത്
* ചിൽക്കാ തടാകം, താൽച്ചർ താപവൈദ്യുത നിലയം, ബരാമതി സ്റ്റേഡിയം, കൊരാപുട് അലൂമിനിയം പ്രൊജക്ട് എന്നിവ ഒഡിഷയിലാണ്.
* ഇന്ത്യയുടെ മിസൈൽ വിക്ഷേപണകേന്ദ്രമായ ചാന്ദിപ്പുർ ഒഡിഷയിലെ വീലർ ദ്വീപിലാണ്.
* ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള പാരദീപ് തുറമുഖം ഒഡിഷയിലാണ്.
* സർക്കാർ ഉദ്യോഗസ്ഥർക്ക് ഇ-പേയ്മെൻറ് സംവിധാനം വഴി ശമ്പളം നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം.
* കോസലം എന്ന പേരിൽ സംസ്ഥാനം രൂപവത്കരിക്കാൻ പ്രക്ഷോഭം നടക്കുന്നത് ഒഡിഷയിലാണ്.
* മാംഗനീസ് ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം.
* ഒഡിഷയിലെ പ്രധാന സ്വർണഖനിയാണ് മയൂർഭഞ്ച്
* ഇരുമ്പയിര് ഖനിയായ സോണായ് കിയോൻജർ എന്നിവ ഒഡിഷയിലാണ്.
* ഉദയഗിരി-ഖന്ദഗിരി ഗുഹകൾ ഒഡിഷയിലാണ്. ചേദി രാജാവായ ഖരവേലന്റെ ഭരണകാലത്ത് നിർമിച്ചവയാണിവ.
* ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പേർദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സംസ്ഥാനം.
* ഒഡിഷയിലെ സിനിമാ വൃവസായം അറിയപ്പെടുന്ന പേര്
* ഒല്ലിവുഡ് .
* കട്ടക്,ഭുവനേശ്വർ എന്നിവ ഒഡിഷയിലെ ഇരട്ടനഗരങ്ങൾ എന്നറിയപ്പെടുന്നു.
ഭുവനേശ്വർ
* പുരാതന കലിംഗ സാമ്രാജ്യത്തിന്റെ തലസ്ഥാനം.
* ഒഡിഷയിലെ ഏറ്റവും വലിയ നഗരമാണ് ഭുവനേശ്വർ
* കത്തീഡ്രൽ സിറ്റി ഓഫ് ഇന്ത്യ (ക്ഷേത്ര നഗരം )എന്നറിയപ്പെടുന്നു
* ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ ആസ്ഥാനം ഭൂവനേശ്വർ ആണ്.
* ബിജുപട്നായിക് അന്താരാഷ്ട വിമാനത്താവളം ഭുവനേശ്വറിലാണ്
* ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് സ്ഥിതിചെയ്യുന്നത് ഇവിടെയാണ്
കട്ടക്ക്
* മില്ലേനിയം സിറ്റി, സിൽവർ സിറ്റി എന്നീ പേരുക ളിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരം
* മഹാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്നു.
* ബരാബതി സ്റ്റേഡിയം കട്ടക്കിലാണ്.
* ദേശീയ നെല്ലുഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് കട്ടക്കിലാണ്.
* സുഭാഷ് ചന്ദ്രബോസിന്റെ ജന്മദേശം കട്ടക്കാണ്.
* ഇന്ത്യയിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായ നന്ദിനി സത്പതിയുടെ ജന്മദേശം.
ans: റൂർക്കേല
* രണ്ടാം പഞ്ചവത്സരപദ്ധതിക്കാലത്ത് (1956-61) ജർമനിയുടെ സഹായത്തോടെ നിർമിച്ച റൂർക്കേല ഇരുമ്പുരുക്കുശാല ഇവിടെയാണ്.
കലിംഗയുദ്ധം.
* കലിംഗയുദ്ധം നടന്ന വർഷം:ബി.സി.261
* അശോകചക്രവർത്തിയും ഖരവേലനും തമ്മിലായിരുന്നു കലിംഗ യുദ്ധം
* കലിംഗയുദ്ധം നടന്നത് ദയാനദീ തീരത്താണ്
കൊണാർക്ക് സൂര്യക്ഷേത്രം
* കറുത്ത പഗോഡ എന്നറിയപ്പെടുന്നു.
* കൊണാർക്കിലെ സൂര്യക്ഷേത്രം നിർമിച്ചത് കിഴക്കൻ ഗംഗാ രാജവംശത്തിലെ നരസിംഹദേവൻ
* 1984-ൽ യുനെസ്കോയുടെ ലോക പൈതൃകപ്പെട്ടകയിൽ ഇടം നേടി.
* മനുഷ്യഭാഷയെ അതിശയിപ്പിക്കുന്ന ശിലകളുടെ ഭാഷ എന്ന് കൊണാർക് ക്ഷേത്രത്തെ വിശേഷിപ്പിച്ചത്
* രബീന്ദ്രനാഥ ടാഗോർ
* കൊണാർക് ക്ഷേത്രം ചന്ദ്രഭാഗ നദിക്കരയിലാണ്
* വെളുത്ത പഗോഡ എന്നറിയപ്പെടുന്നത് ജഗന്നാഥക്ഷേത്രമാണ്.
* ഒഡിഷയിലെ പുരിയിലാണ് ജഗന്നാഥക്ഷേത്രം,
* ജഗന്നാഥക്ഷേത്രം ആക്രമിച്ച ഡൽഹി സുൽത്താൻ ഗിയാസുദ്ദീൻ തുഗ്ലക്
നദികൾ
* ഹിരാക്കു ഡാം മഹാനദിയിലാണ്.
* ഒഡിഷയുടെ ദുഃഖം എന്നറിയപ്പെടുന്നത് മഹാനദിയാണ്
* ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജലതടാകമായ ചിൽക്കാ തടാകം ഒഡിഷയിലാണ്.
* റംസാർ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ആദ്യ തടാകം ചിൽക്കയാണ്.
* ഹണിമൂൺ ദ്വീപ്, ബ്രേക്ഫാസ്റ്റ് ദ്വീപ് എന്നിവ ചിൽക്ക തടാകത്തിലാണ്.
* ഗാഹിർമാതാ ബീച്ച് സ്ഥിതിചെയ്യുന്നത് ഒഡിഷയിലാണ്.
* ഒഡിഷയിലെ ആമകളുടെ സങ്കേതം എന്നറിയപ്പെടുന്നത്. ഗാഹിർമാതാ തീരം.
* തെക്കേ അമേരിക്കയിൽനിന്ന് ഒഡിഷാ തീരത്ത് മുട്ടയിടാനെത്തുന്ന ആമകളാണ് ഒലിവ് റിഡ്ലി,
വനം,വന്യജീവി
* നന്ദൻ കാനൻ ബയോളജിക്കൽ പാർക്ക്, സിംലി പാൽ ബയോസ്ഫിയർ റിസർവ് ഭിട്ടാർകണിക, ദേശീയോദ്യാനം , സുനാബെദ ടൈഗർ റിസർവ്, ദേബ്റിഗഢ് വന്യജീവി സങ്കേതം,ചന്ദക ആന സങ്കേതം എന്നിവ ഒഡീഷയിലാണ്
ഒഡിയ ഭാഷയും ഒഡീസി നൃത്തവും
* ഒഡിയ ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിച്ച വർഷം 2014
* ക്ലാസിക്കൽ പദവി ലഭിക്കുന്ന 6-മത്തെ ഭാഷയാണ് ഒഡിയ.
* ഒറിയ ഭാഷ ഒഡിയ എന്നായത് ഇന്ത്യൻ ഭരണഘടനയുടെ 2011-ലെ 96 ഭേദഗതി പ്രകാരമാണ്
* ഒഡീഷയുടെ ക്ലാസിക്കൽ നൃത്തരൂപം
* ഒഡീസി
* ഒഡീസി നൃത്തത്തിന് ആധാരം ജയദേവന്റെ ഗീത ഗോവിന്ദമാണ്
* ചലിക്കുന്ന ശിൽപം എന്നറിയപ്പെടുന്ന ക്ലാസിക്കൽ നൃത്തരൂപമാണ് ഒഡീസി.