സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്.ബി.ടി.) അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്.ബി.ഐ.) ലയിപ്പി ക്കാൻ 2016-ൽ കേന്ദ്ര സർക്കാർ തീരുമാനിച്ചു. എസ്.ബി.ടി. കൂടാതെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ്ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ്ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയാണ് ലയിക്കുന്നത്. മൂന്നുവർഷം മുമ്പ് തുടങ്ങിയ ഭാരതീയ മഹിളാ ബാങ്കിനെയും ലയിപ്പിക്കും. ലയനത്തോടെ എസ്.ബി.ഐ. ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകളിലൊന്നായി മാറും.
ചെറുബാങ്ക് പ്രവർത്തനം തുടങ്ങി
രാജ്യത്തെ ആദ്യ ചെറുബാങ്കായ ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക് 2016 ഏപ്രിൽ 24-ന് പ്രവർത്തനം തുടങ്ങി. -പഞ്ചാബിലെ ജലന്ധറാണ് ആസ്ഥാനം.
ഉർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണർ
“ റിസർവ് ബാങ്കിന്റെ പുതിയ ഗവർണറായി ഉർജിത് പട്ടേൽ 2016 സപ്തംബർ 5-ന് ചുമതലയേറ്റു. ഡെപ്യൂട്ടി ഗവർണർ പദവിയിൽ നിന്നാണ് ഉർജിത ഗവർണർ പദവിയിലേക്ക് ഉയർന്നത്. 1963 ഒക്ടോബർ 28-ന് കെനിയയിലാണ് ഉർജിത് പട്ടേൽ ജനിച്ചത്. അമേരിക്കയിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എം.ഫില്ലും എയ്ൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടി. തുടർന്ന് അന്താരാഷ്ട നാണയനിധിയിൽ (ഐ.എം.എഫ്.) പ്രവർത്തി ച്ചു. 1996-97 ൽ ഐ.എം.എഫിൽ നിന്ന് റിസർവ് ബാങ്കിൽ ഡെപ്യൂട്ടേഷനിലെത്തി. ഇന്ത്യയിലെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ഇൻഫ്രാ സ്ട്രക്ചർ ഡെവലപ്മെൻറ് ഫിനാൻസ് കമ്പനിയിൽ (ഐ.ഡി.എഫ്.സി.) ഒമ്പതു വർഷത്തോളം സി.ഇ.ഒ. ആയി പ്രവർത്തിച്ചു.2013 ജനവരിയിലാണ് റിസർവ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണറായത് മൊത്ത വിലയുടെ അടിസ്ഥാനത്തിൽ പണപ്പെരുപ്പം കണക്കാക്കിയിരുന്നതിനു പകരം ഉപഭോക്ത്യ വില ആധാര മാക്കാനുള്ള തീരുമാനം കൈക്കൊണ്ട റിസർവ് ബാങ്ക് സമിതിയുടെ അധ്യക്ഷനായിരുന്നു.
ഗിവ് ഇറ്റ് അപ് നേട്ടം ഉജ്ജ്വല യോജനയിലേക്ക്
സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരെ പാചകവാതക സബ്സിഡി ഒഴിവാക്കാൻ പ്രേരിപ്പിക്കുന്ന ഗിവ്ഇറ്റ്അപ് പദ്ധതി വിജയകരമായതോടെ ഇതിൽനിന്നുള്ള നേട്ടം ദരിദ്രരിൽ എത്തിക്കാനുള്ള പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചു. ബി.പി.എൽ. കുടുംബങ്ങൾക്ക് പാചക വാതക കണക്ഷൻ സൗജന്യമായി നൽകുന്നതാണ് ഉജ്ജ്വല പദ്ധതി.മൂന്നു വർഷത്തിനകം 5 കോടി ബി.പി.എൽ. കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യം. 8000 കോടി രൂപയുടേതാണ് പദ്ധതി.
ജി.എസ്.ടി.
ഇന്ത്യയിൽ 2017 ഏപ്രിൽ 1 മുതൽ നടപ്പ ക്കുന്ന നികുതി രീതിയാണ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (GST). ഇതിനുള്ള നിയമം ഇരുപത്തി രണ്ടാമത് ഭരണഘടനാ ഭേദഗതി ബില്ലായി 2016 ആഗസ്ത് 3-ന് രാജ്യസഭയും ആഗസ്ത് 8 ന് ലോക്സഭയും പാസ്സാക്കി. പകുതിയിലധികം സംസ്ഥാനങ്ങളുടെ അംഗീകാരം ലഭിച്ചതിനുശേഷം 2016 സപ്തംബർ 7ന് ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു.
അപ്നാധൻ.
പണം പിൻവലിക്കൽ ആധാർ അധിഷ്ടിതമാക്കി യുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് അപ്നാധൻ. ഇതുവഴി ആധാർ നമ്പറും വിരലടയാളവും ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനാവും.അക്കൗണ്ട് നമ്പറോ പിൻ നമ്പറോ ആവശ്യമില്ല. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് ഇത് നടപ്പിലാക്കുന്നത്
ആഷി പ്രായംകുറഞ്ഞ പാൻ കാർഡ് ഉടമ
പട്ന സ്വദേശി കുമാർ സനലിന്റെ മകൾ ആഷി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാൻ കാർഡ് ഉടമഇന്ത്യയിലെ ജനിച്ച് അഞ്ചാംദിവസം ആഷിക്ക് പാൻ കാർഡ് കിട്ടി7 ദിവസം പ്രായമുള്ള ജയ്‌പ്പൂരുകാരൻ ആര്യൻ ചൗധരിയായിരുന്നു ഇതിനുമുമ്പ് റെക്കോഡിന് ഉടമ
സ്സാൻഡ് അപ്പ് ഇന്ത്യ
പട്ടികജാതി, പട്ടികവർഗക്കാർക്കും വനിതകക്കും വ്യവസായം തുടങ്ങാൻ ധനസഹായം ലഭ്യമാക്കുന്ന സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതി 2016 ഏപ്രിൽ 5-ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. മുൻ ഉപപ്രധാന മന്ത്രി ജഗ്ജീവൻ റാമിനെൻറ് ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ഉദ്ഘാടനം. അർഹരായ ഗുണഭോക്താക്കൾക്ക് പുതിയ സംരഭങ്ങൾ തുടങ്ങാൻ പത്തു ലക്ഷം രൂപ മുതൽ രണ്ടു കോടി വരെ ഈ പദ്ധതി വഴി ലഭിക്കും.