നിലവിൽ വന്നത് :1960മെയ്1 തലസ്ഥാനം :ഗാന്ധി നഗർ ഹൈക്കോടതി :അഹമ്മദാബാദ്ഔദ്യോഗിക പക്ഷി. ഗ്രേറ്റർ ഫ്ളെമംഗോ.ഔദ്യോഗിക പുഷ്ടം; മാരിഗോൾഡ്.ഔദ്യോഗികമൃഗം:സിംഹം.ഔദ്യോഗിക വൃക്ഷം പേരാൽ
വേറിട്ട വിവരങ്ങൾ
1.പ്രാചീനകാലത്ത് ഗുജറാത്ത് അറിയപ്പെട്ടിരുന്നത്
* ഗുർജരം.
2.ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗർ ഇന്ത്യയിലെ രണ്ടാമത്തെ ആസൂത്രിത നഗരമാണ്.
3.ഗാന്ധിനഗരം രൂപകൽപ്പനചെയ്തത്. ലേ കൊർബൂസിയർ
* (ഫ്രാൻസ്).
4. ഗുജറാത്തുമായി അതിർത്തി പങ്കിടുന്നവിദേശരാജ്യം?
* പാകിസ്താൻ,
5.ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം.(1290 കി.മി.)
6.ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്നു.
7.ഇന്ത്യയിലാദ്യമായി ധവളവിപ്ലവം ആരംഭിച്ച സംസ്ഥാനം.
8.ഗുജറാത്ത് സംസ്ഥാനം രൂപംകൊണ്ടപ്പോൾമുതൽ മദ്യനിരോധനം നിലവിലുണ്ട്.
9.ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന സംസ്ഥാനം.
10.ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദി പ്പിക്കുന്നു.
11.ഗാന്ധിജിയുടെ പേരിലറിയപ്പെടുന്ന തലസ്ഥാന നഗരമുള്ള സംസ്ഥാനം (ഗാന്ധിനഗർ).
12.തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് നിർബന്ധിതമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം:- ഗുജറാത്ത്
13.ഏറ്റവും കൂടുതൽ ഉപ്പ്, പരുത്തി, നിലക്കടല എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം.
14.സിന്ധുനദീതട സംസ്കാരാവശിഷ്ടങ്ങൾ ഏറ്റവും കൂടുതൽ കണ്ടെത്തിയത് ഗുജറാത്തിൽനിന്നാണ്.
15. ലോത്തൽ, ധോളവീര എന്നീ സിന്ധുനദീതട നാഗരികതകൾ ഗുജറാത്തിലാണ്.
16.ഇന്ത്യയിലെ ആദ്യത്തെ തുറമുഖനഗരം:ലോത്തൽ.
17.തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം.
18.ഇന്ത്യയിലെ ആദ്യ വിൻ ഫാം ഗുജറാത്തിലാണ്.
19.ഗുജറാത്തിലെ മേജർ തുറമുഖം;
* കണ്ട് ല
20.ഇന്ത്യയിലെ ആദ്യ പ്രത്യേക സാമ്പത്തിക മേഖല (SEZ).
* കണ്ട് ല
21.ലോകത്തിലെ ഏറ്റവും വലിയ കപ്പൽപൊളിക്കൽ കേന്ദ്രം.
* അലോങ്
22.കപ്പലുകളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത്?
* അലോങ്
23. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം?
* പിപവാവ്
24.ഇന്ത്യയിലെ ആദ്യത്തെ മഹൈൻ നാഷണൽ പാർക്ക്?
* പിറോട്ട
25.ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല?
* കച്ച് ഗുജറാത്ത്
26.അങ്കേലേശ്വർ എണ്ണപ്പാടം ഗുജറാത്തിലാണ്.
27.ഗുജറാത്തിലെ എണ്ണശുദ്ധീകരണശാല:
* കൊയാലി
28.റിലയൻസ് എണ്ണശുദ്ധീകരണശാല സ്ഥിതിചെയ്യുന്നത്.
* ജാംനഗർ
29. റിലയൻസ് സ്റ്റേഡിയംസ്ഥിതിചെയ്യുന്നത്.
* ബറോഡ
30.ടാറ്റ നാനോ കാർ ഫാക്ടറി സ്ഥാപിച്ചത് ഗുജറാത്തിലെ പ്രധാന നദികളാണ്.
31.നർമദ, താപ്പി, സാബർമതി, മാഹി എന്നിവ ഗുജറാ ത്തിലെ പ്രധാന നദികളാണ്.
32.കക്രിപ്പാറ, ഉകായ് എന്നീ ജലവൈദ്യുതപദ്ധതികൾ ഗുജറാത്തിലെ താപ്തി നദിയിലാണ്.
33.വിവാദ ജലവൈദ്യുതപദ്ധതിയായ സർദാർ സരോവർ പദ്ധതി ഗുജറാത്തിൽ നർമദാനദിയിലാണ് സ്ഥിതിചെയ്യുന്നത്.
34.സർദാർ സരോവർ പദ്ധതിക്കെതിരെ പ്രവർത്തിക്കുന്ന പരിസ്ഥിതിസംഘടന?
* നർമദ ബചാവോ ആന്ദോളൻ.
35.നർമദ ബചാവോ ആന്ദോളന്റെ നേതാവ്?
* മേധാപട്കർ
36.നാഷണൽ ഡയറി ഡെവലപ്മെൻറ് ബോർഡി ന്റെ ആസ്ഥാനം?
* ആനന്ദ്, ഗുജറാത്ത്
37.Anand Milk Union Limited (അമുൽ)- ന്റെ ആസ്ഥാനം.
38.ഇന്ത്യയിലെ ആദ്യത്തെ മിൽക്ക് എ.ടി.എം. സ്ഥിതി ചെയ്യുന്ന സ്ഥലം:
* ആനന്ദ്
39. ഇന്ത്യയിൽ വർഗീസ് കുര്യന്റെ നേതൃത്വത്തിൽ ധവളവിപ്ലവത്തിന് തുടക്കം കുറിച്ചത് ആനന്ദിലാണ്.
40.ഗുജറാത്തിലെ പ്രധാന നൃത്തരൂപങ്ങൾ?
* ഗർബ, ദണ്ഡിയ, രാസലീല.
41.ഗുജറാത്തിലെ ആണവനിലയം.
* കക്രിപ്പാർ
42.ദേശീയ നിലക്കടല ഗവേഷണ കേന്ദ്രം?
* ജുനഗഢ്, ഗുജറാത്ത്.
43.ഇന്ത്യയിലാദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ നാട്ടുരാജ്യം:
* കത്തിയവാഡ, ഗുജറാത്ത്
44.ഗുജറാത്തിലെ ഏക ഹിൽസ്റ്റേഷൻ?
* ഗിർനാർ
45. ഗുജറാത്തിൽ ഗോധ്ര കൂട്ടക്കൊല നടന്ന വർഷം?
* 2002
46.സാബർമതി എക്സ്പ്രസ്സിലെ തീപ്പിടിത്തത്തെത്തുടർന്നാണ് ഗോധ്ര കലാപമുണ്ടായത്.
47.ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രം ഭീകരർ ആക്രമിച്ച വർഷം?
*
2007.
48.ജൈനമതക്കാരുടെ ആരാധനാലയമായ പാലിയത്താന ഗുജറാത്തിലാണ്.
49.പാഴ്സി ആരാധനാകേന്ദ്രമായ ഉദ്വാദ് അഗ്നി ക്ഷേത്രം ഗുജറാത്തിലാണ്.
50.ദ്വാരക, സോമനാഥക്ഷേത്രം, മൊഡേര് സൂര്യക്ഷേത്രം എന്നീ തീർഥാടനകേന്ദ്രങ്ങൾ ഗുജറാത്തിലാണ്.
സോമനാഥക്ഷേത്രം
* ഗുജറാത്തിലെ സോമനാഥക്ഷേത്രം സ്ഥാപിച്ചത് ?
ans:സോളങ്കി രാജവംശം
* എ.ഡി. 1025-ൽ സോമനാഥക്ഷേത്രം ആക്രമിച്ച് കൊള്ളയടിച്ച വിദേശി?
ans:മുഹമ്മദ് ഗസ്നി
അഹമ്മദാബാദ്
* ഗുജറാത്ത് സുൽത്താനേറ്റിൽ തലസ്ഥാനമായി 1411ൽ അഹമ്മദ് ഷാ സ്ഥാപിച്ച നഗരമാണിത്.
* ഇന്ത്യയിലെ ഏറ്റവും വലിയ തലസ്ഥാനേതര നഗരം
* സബർമതി നദിയുടെ തീരത്താണ് അഹമ്മദാബാദ്
* ഗാന്ധിജി സ്ഥാപിച്ച സബർമതി ആശ്രമം അഹമ്മദാബാദിലാണ്
* ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ച സ്ഥലം.
* ഗുജറാത്ത് ഹൈക്കോടതിയുടെ ആസ്ഥാനം
* ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു
* ഗാന്ധിജിയുടെ ആത്മകഥ പ്രസിദ്ധീകരിച്ച നവ്ജീവൻ പബ്ലിഷിങ് ഹൗസിൻ്റെ ആസ്ഥാനം:അഹമ്മദാബാദ്
* ഐ.എസ്.ആർ.ഒ.യുടെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ അഹമ്മദാബാദിലാണ്
* അഹമ്മദാബാദ് സ്റ്റോക് എക്സ്ചേഞ്ചിൻ്റെ ലോഗോയാണ് സ്വസ്തിക
* ഇന്ത്യയിലെ ആദ്യ യോഗ സർവകലാശാല:ലാകുലിഷ്,അഹമ്മദാബാദ്
* കർണാവതി എന്നത് അഹമ്മദാബാദിൻ്റെ പഴയപേരാണ്.
* ഇന്ത്യയിലാദ്യമായി സ്വന്തമായി റേഡിയോനിലയം ആരംഭിച്ച സർദാർ പട്ടേൽ സർവകലാശാലയുടെ ആസ്ഥാനം അഹമ്മദാബാദിലാണ്.
* ഡോ. ഇളാ ഭട്ട് ആരംഭിച്ച സന്നദ്ധ സംഘടനയായ സേവയുടെ ആസ്ഥാനം:അഹമ്മദാബാദ്
* ഗാന്ധിജി സ്ഥാപിച്ച നവ്ജീവൻ ട്രസ്റ്റിന്റെ ആസ്ഥാനം: അഹമ്മദാബാദ്.
* എല്ലാ വർഷവും ജനവരി 14-ന് ഇൻറർനാഷണൽ കൈറ്റ് ഫെസ്റ്റിവൽ നടക്കുന്ന ഇന്ത്യൻ നഗരം:അഹമ്മദാബാദ്.
* സർദാർ പട്ടേൽ സ്റ്റേഡിയം ഇവിടെ സ്ഥിതിചെയ്യുന്നു.
* സർദാർ വല്ലഭ്ഭായ് പട്ടേൽ ഇന്റർനാഷണൽ എയർപോർട്ട് അഹമ്മദാബാദിലാണ്.
* ഇന്ത്യയിൽ ആദ്യ എക്സ്പ്രസ് വേ:അഹമ്മദാബാദ്-വഡോദര
* അഹമ്മദാബാദിനെയും വഡോദരയെയും ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ
ans: നാഷണൽ എക്സ്പ്രസ് വേ:1
* 1960 മുതൽ 1970 വരെ ഗുജറാത്തിന്റെ തലസ്ഥാനമായിരുന്ന നഗരമാണിത് .
* അദാനി ഗ്രൂപ്പിന്റെ ആസ്ഥാനം അഹമ്മദാബാദിലാണ്.
* കമലാ നെഹ്റു സുവോളജിക്കൽ പാർക്ക് അഹമ്മദാബാദിലാണ്.
* ഐ.എസ്.ആർ.ഒ.യുടെ ഫിസിക്കൽ റിസർച്ച് ലബോട്ടറിയുടെ ആസ്ഥാനം
ans:അഹമ്മദാബാദ്.
* നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ അഹമ്മദാബാദിലാണ്.
സൂറത്ത്
* രത്നവ്യാപാരത്തിന് പ്രശസ്തമായ നഗരം: സൂറത്ത്
* ഡയമണ്ട്സിറ്റി എന്നറിയപ്പെടുന്നത് സൂറത്ത്
* താപ്തി നദീതീരത്ത് സ്ഥിതിചെയ്യുന്നു.
* ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി ആരംഭിച്ച സ്ഥലം
* സർദാർ പട്ടേൽ മ്യൂസിയം സൂറത്തിലാണ്.
ജൈവവൈവിധ്യം
* ഗിർ നാഷണൽ പാർക്ക്
ans:ജുനഗഢ്
* ബ്ലാക്ക് ബക്ക് നാഷണൽ പാർക്ക്
ans:വേലാവദാർ.
* വൻസ്ദ നാഷണൽ പാർക്ക്
* കാട്ടുകഴുതകളെ സംരക്ഷിക്കുന്ന ഇന്ത്യയിലെ ഏക വന്യജീവിസങ്കേതം
ans: കച്ച് വൈൽഡ് ലൈഫ്സാങ്ച്വറി.
* നാരായൺ സരോവർ വന്യജീവിസങ്കേതം.
* പോർബന്തർ പക്ഷിസങ്കേതം
* നൽ സരോവർ പക്ഷിസങ്കേതം
* ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്
ans: ഗ്യാൻഭാരതി.
വ്യക്തികൾ
* മഹാത്മാഗാന്ധി, സർദാർ വല്ലഭ്ഭായ് പട്ടേൽ,മൊറാർ ജി ദേശായ്, കെ.എം. മുൻഷി, വിക്രം സാരാഭായ് ജംഷേദ്ജി ടാറ്റ എന്നിവർ ഗുജറാത്തിൽ ജനിച്ചവരാണ്.
* മഹാത്മാഗാന്ധി ജനിച്ചത് ജുനഗഢ് ജില്ലയിലെ പോർബന്തറിലാണ്.
* പോർബന്തറിന്റെ ആദ്യനാമം
ans:സുധാമപുരി.
* സർദാർ പട്ടേലിന്റെ ജന്മസ്ഥലം
ans:കരംസാദ്
* ഗുജറാത്തിൽ നിന്നുള്ള ആദ്യപ്രധാനമന്ത്രി
ans:മൊറാർജി ദേശായി
* മൊറാർജി ദേശായിയുടെ അന്ത്യവിശ്രമസ്ഥലം
ans: അഭയ്ഘട്ട്, ഗുജറാത്ത്
* ഗുജറാത്തിൽ നിന്നുള്ള ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി
ans: നരേന്ദ്ര മോഡി
* നരേന്ദ്ര മോഡിയുടെ ജന്മസ്ഥലം
ans:വട്നഗർ, മെഹ്സാന ജില്ല.