തലസ്ഥാനം :- ജയ് പുർഹൈക്കോടതി :- ജോത്പുർ ഔദ്യാഗിക പക്ഷി :- ഇന്ത്യൻ ബസ്റ്റാർഡ് ഔദ്യോഗിക മൃഗം:- ചിങ്കാര ഔദ്യോഗിക ഭാഷ :- രാജസ്ഥാനി ഔദ്യോഗിക മരം:- ഖെജ് രി ഔദ്യോഗിക പുഷ്പം :- റോഹിഡ
വേറിട്ട വിവരങ്ങൾ
1.സ്വാതന്ത്ര്യലബ്ലിവരെ രജപുത്താന എന്നറിയപ്പെട്ടിരുന്ന പ്രദേശം.
2.പ്രാചിന കാലത്ത് മത്സ്യ എന്നറിയപ്പെട്ടിരുന്ന പ്രദേശം.
3.മനുസ്മൃതിയിൽ ബ്രഹ്മാവർത്തം എന്നറിയപ്പെട്ടിരുന്ന പ്രദേശം
4.കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാട്
5.ഇന്ത്യയിലെ ഏറ്റവും വലിയ കോട്ട?
Ans: ചിറ്റോർഗഢ്
6.ഇന്ത്യയിൽ ഏറ്റവും വിസ്തീർണം കൂടിയ സംസ്ഥാനം.
7.പാകിസ്താനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം.
8.ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുപ്രദേശമുള്ള സംസ്ഥാനം.
9.ഇന്ത്യയിലാദ്യമായി പഞ്ചായത്തീരാജ് നടപ്പാക്കിയ സംസ്ഥാനം.
10.രാജസ്ഥാനിൽ പഞ്ചായത്തീരാജ് സംവിധാനം ഉദ് ഘാടനം ചെയ്ത തീയതി?
Ans: 1959 ഒക്ടോബർ 2, നാഗൂർ ജില്ല.
11.ഇന്ത്യ ആദ്യമായി അണുപരീക്ഷണം നടത്തിയ സ്ഥലം: പൊഖ്റാൻ (1974 മെയ് 18ന്)
12.ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാർബിൾ ഉത്പാദി പ്പിക്കുന്ന സംസ്ഥാനം.
13.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗ്രാഫൈറ്റ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം.
14.കിഷൻഗഢ് പെയിൻറിങ് ഉത്ഭവിച്ച സംസ്ഥാനം.
15.താർമരുഭൂമിയുടെ ഭൂരിഭാഗവും സ്ഥിതിചെയ്യുന്ന സംസ്ഥാനം.
16.താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി
Ans: ലൂണി
17.താർ മരുഭൂമിയിൽ അവസാനിക്കുന്ന നദി?
Ans: ഘഗർ
18.താർമരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പെടുന്ന സ്ഥലം.
Ans: ജയ് സാൽമീർ
19.ഇന്ത്യയിൽ ഏറ്റവും കുറച്ച് മഴ പെയ്യുന്ന സ്ഥലം.
20.രാജസ്ഥാനിലെ ഒട്ടക വിപണനത്തിന് പ്രസിദ്ധമായ മേള.
Ans: പുഷ്കർ മേള
21.ലോകത്തിലേറ്റവും വലിയ ഒട്ടകമേള.
Ans: പുഷ്ടർ മേള.
22.ദേശീയ ഒട്ടകഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്.
Ans: ബിക്കാനീർ
23.ഒട്ടകത്തിന്റെ നാട് എന്നറിയപ്പെടുന്നതും ബിക്കാനീർ ആണ്.
24.രാജസ്ഥാനിൽ ഒട്ടക പ്രദർശനത്തിന് പ്രസിദ്ധമായ സ്ഥലം?
Ans: ബിക്കാനീർ
25.ഒട്ടകനഗരം എന്നറിയപ്പെടുന്ന സ്ഥലം
Ans: ബിക്കാനീർ
26. ഇന്ത്യയിലേറ്റവും കൂടുതൽ മാർബിൾ, ഗ്രാഫൈറ്റ്, ചുണ്ണാമ്പ് കല്ല്, ആസ്ബെസ്റ്റൊസ്, സിങ്ക്, മരതകം, വെള്ളി എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം.
27.ആൽവാർ ചെമ്പ് ഖനി, ഖേത്രി ചെമ്പ് ഖനി, സാവർ സിങ്ക് ഖനി എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം.
28.കാലിബംഗാൻ എന്ന സൈന്ധവ സംസ്കാര കേന്ദ്രമുള്ള സംസ്ഥാനം.
29.വിവരാവകാശ നിയമം പാസാക്കുന്നതിന് നിദാനമായ രാജസ്ഥാനിലെ പ്രസ്ഥാനം
Ans: മസ്ദൂർ കിസാൻ ശക്തി സംഘതൻ
30.മസ്ദൂർ കിസാൻ ശക്തി സംഘതൻ സ്ഥാപിച്ചതാര്?
Ans: അരുണ റോയ്(1987)
31.കേൾക്കാനുള്ള അവകാശ നിയമം ആദ്യമായി നടപ്പാക്കിയ സംസ്ഥാനം?
Ans: രാജസ്ഥാൻ
32.ഉത്തരേന്ത്യയിൽ സമ്പൂർണ സാക്ഷരത നേടിയ ആദ്യ ജില്ല?
Ans: അജ്മീർ
34.ശുദ്ധജലവിതരണത്തിനായി സർവജൽ എന്ന പേരിൽ എ.ടി.എം. സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനം
35.ക്വാജ മൊഹിയുദ്ദീൻ ചിസ്തിയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്:അജ്മീർ
36.പൃഥ്വിരാജ് ചൗഹാന്റെ തലസ്ഥാനമായിരുന്ന രാജസ്ഥാനിലെ പ്രദേശം:അജ്മീർ
37.രാജസ്ഥാൻ ഭരിച്ചിരുന്ന പ്രമുഖ രജപുത്രവംശങ്ങൾ: ചൗഹാൻ, പാർമാർ, സോളങ്കി, പ്രതിഹാര.
ജയ്പുർ
38.ജയ്പുർ നഗരം സ്ഥാപിച്ചത്?
Ans: രാജാ സവായ് ജയ് സിങ് രണ്ടാമൻ (1727-ൽ)
39.ആംബറിലെ ഭരണാധികാരിയായിരുന്നു രാജാ സവായ് ?
Ans: ജയ് സിങ് രണ്ടാമൻ
40.ജയ്പുർ നഗരം രൂപകല്പന ചെയ്തത് ?
Ans: വിദ്യാധർ ഭട്ടാചാര്യ
41.പിങ്ക്സിറ്റി എന്നറിയപ്പെടുന്നത് ജയ്പുരാണ്.
42. ഹവാമഹൽ സ്ഥിതിചെയ്യുന്നതെവിടെ?
Ans: ജയ്പുർ
43.കാറ്റിന്റെ കൊട്ടാരം എന്നറിയപ്പെടുന്നത് ?
Ans: ഹവാ മഹൽ
44.സവായ്മാൻസിങ് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം ?
Ans: ജയ്പുർ
45.നോർത്ത് വെസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനം ?
Ans: ജയ്പുർ
46.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ?
Ans: ജയ്പുർ
47.സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കോൺഗ്രസ് സമ്മേളന വേദി ?
Ans: ജയ്പുർ
48.ആരുടെ സന്ദർശനം പ്രമാണിച്ചാണ് ജയ്പുർ നഗരത്തിലെ എല്ലാ മന്ദിരങ്ങൾക്കും മതിലുകൾക്കും 1876-ൽ പിങ്ക് ചായം പൂശിയത്?
Ans: വെയിൽസ് രാജകുമാരനായ എഡ്വേർഡ് ഏഴാമൻ
49.എലിഫൻറ് ഫെസ്റ്റിവൽ നടക്കുന്നത് രാജസ്ഥാനിലെ ജയ്പുർ നഗരത്തിലാണ്.
50.ഉത്തരേന്ത്യയിൽ സഞ്ചാരികളുടെ ത്രികോണം എന്നറിയപ്പെടുന്ന നഗരങ്ങൾ?
Ans: ജയ്പുർ, ആഗ്ര, ഡൽഹി.
51.കുംഭൽഗഢ് കോട്ട, രംതംഭോർ കോട്ട്, അമ്പർ കോട്ട എന്നിവ സ്ഥിതിചെയ്യുന്നത് രാജസ്ഥാനിലാണ്
52.ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം ?
Ans: ഭരത്പുർ (ഘാന പക്ഷിസങ്കേതം)
53.ഡെസേർട്ട് നാഷണൽ പാർക്ക്, സരിസ്ക നാഷണൽ പാർക്ക് കിയോലാഡിയോ നാഷണൽ പാർക്ക് രത്തംഭോർ നാഷണൽ പാർക്ക്, കേവൽദേവ് പക്ഷിസങ്കേതം എന്നിവ രാജസ്ഥാനിലാണ്.
54.മരുഭൂമിയിൽ സ്ഥിതിചെയ്യുന്ന ഏക വന്യജീവിസങ്കേതം?
Ans: ജയ്സാൽമീർ
55.ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവതനിര ?
Ans: ആരവല്ലി
56.ആരവല്ലിയിലെ ഉയരം കൂടിയ കൊടുമുടി?
Ans: ഗുരുശിഖർ
57.അർബുദ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൊടുമുടി ?
Ans: ആരവല്ലി.
58.മൗണ്ട് അബു സുഖവാസകേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans: രാജസ്ഥാൻ
59.പിച്ചോള തണ്ണീർത്തടം, പുഷ്കർ തടാകം, സംഭാർ തടാകം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans: രാജസ്ഥാൻ
60.ലവണാംശം കൂടിയ തടാകമാണ് സംഭാർ തടാകം
61.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ ?
Ans: ഇന്ദിരാഗാന്ധി കനാൽ (രാജസ്ഥാൻ കനാൽ)
62.ഇന്ദിരാഗാന്ധി കനാൽ ഏത് നദിയിലാണ് ?
Ans: സത്ലജ്
63.തടാകനഗരം എന്നറിയപ്പെടുന്നത്?
Ans: ഉദയ്പുർ
64.പ്രഭാതത്തിന്റെ നഗരം എന്നറിയപ്പെടുന്നത് ?
Ans: ഉദയ്പുർ
65.ധവളനഗരം എന്നറിയപ്പെടുന്ന നഗരം?
Ans: ഉദയ്പുർ
66.ഇന്ത്യയിലെ ആദ്യത്തെ സ്കിൽ ഡെവലപ്മെൻറ് സെൻറർ ?
Ans: ഉദയ്പുർ,
67.ഏഴ് കവാടങ്ങളുടെ നാട്
Ans: ജോധ്പുർ
68.ഇന്ത്യയിലെ ഏറ്റവും വലിയ ജൈനമതകേന്ദ്രം ?
Ans: ദിൽവാരക്ഷേത്രം
69.ലോകത്തിലെ ഏക ബ്രഹ്മദേവക്ഷേത്രം?
Ans: പുഷ്കർ ക്ഷേത്രം
70. കോട്ട, റാവത്ത്ഭട്ട് എന്നീ ആണവനിലയങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം:
71.ചമ്പൽനദിയിൽ സ്ഥിതിചെയ്യുന്ന ഡാം?
Ans: റാണാപ്രതാപ് സാഗർ ഡാം, ജവഹർ സാഗർ ഡാം.
72.രാജസ്ഥാനിലെ നൃത്തരൂപങ്ങൾ ?
Ans: ലീല, കയ്യാങ്ക, ഗംഗോർ, ഖായൽ, ചൂലാൽ
73.വാട്ടർമാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന വ്യക്തി ?
Ans: രാജേന്ദ്രസിങ് (2015-ലെ സ്റ്റോക്ക് ഹോം വാട്ടർ പ്രൈസ് പുരസ്കാര ജേതാവ്)
75.2004-ലെ ആതൻസ് ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടിയ വ്യക്തി?
Ans: രാജ്യവർദ്ധൻ സിങ് റാത്തോഡ്