നിലവിൽ വന്ന വർഷം :- 1950 ജനുവരി 26 തലസ്ഥാനം :- ലഖ്‌നൗ ഹൈക്കോടതി :- അലഹബാദ് ഔദ്യോഗിക പക്ഷി :- സാരസ്കൊക്ക്ഔദ്യോഗിക വൃക്ഷം :- അശോകമരംഔദ്യോഗിക ഭാഷ :- ഹിന്ദി
വേറിട്ട വിവരങ്ങൾ
1.ഏറ്റവും കൂടുതൽ ജനങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം.
2. ആര്യാവർത്തം, മധ്യദേശം, യുണെറ്റഡ് പ്രോവിൻസ് എന്നിങ്ങനെ അറിയപ്പെട്ടിരുന്നു.
3.ഇന്ത്യയുടെ പഞ്ചസാരകിണ്ണം.
4.ഏറ്റവും കൂടുതൽ ജില്ലകളുള്ള സംസ്ഥാനം.
5.ഏറ്റവും കൂടുതൽ ലോക്സഭാ മണ്ഡലങ്ങൾ ഉള്ള സംസ്ഥാനം.
6.ഏറ്റവും കൂടുതൽ രാജ്യസഭാ അംഗങ്ങൾ ഉള്ള സംസ്ഥാനം.
7.ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു.
8. ഏറ്റവും കൂടുതൽ ഭാഷകളിൽ പത്രങ്ങൾ അച്ചടിക്കുന്ന സംസ്ഥാനം.
9.ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം.
10.ഏറ്റവും കൂടുതൽ വില്ലേജുകൾ ഉള്ള സംസ്ഥാനം.
11. ഏറ്റവും കൂടുതൽ കന്നുകാലികൾ ഉള്ള സംസ്ഥാനം.
12.ഏറ്റവും ചെറുകിട വ്യവസായ യൂണിറ്റുകൾ ഉള്ള സംസ്ഥാനം .
13.ഏറ്റവും കൂടുതൽ ദേശീയ സ്മാരകങ്ങൾ ഉള്ള സംസ്ഥാനം.
14.2011 സെൻസെസ് പ്രകാരം പട്ടികജാതി ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം.
15.ദേശീയപാതകളുടെ ദൈർഘ്യത്തിൽ ഒന്നാം സ്ഥാനം .
16.ഗംഗ ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന സംസ്ഥാനം.
17.ത്രിവേണിസംഗമം നടക്കുന്ന അലഹബാദ് ഇവിടെയാണ്.
18. ഇന്ത്യയിലാദ്യമായി ഡി.പി.ഇ.പി. വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചു.
19.താഴ്(പൂട്ട്) നിർമാണത്തിന് പ്രസിദ്ധമായ ഉത്തർപ്രദേശിലെ സ്ഥലമാണ് അലിഗഢ്.
20.1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം ഉത്തർപ്രദേശിലെ മീററ്റ് ആണ്.
21.അശോകസ്തംഭം സ്ഥിതിചെയ്യുന്ന സാരാനാഥ്
Ans: ഉത്തർപ്രദേശിലാണ്.
22.1922-ലെ ചൗരിചൗര സംഭവം നടന്നത് യു.പി. യിലാണ്.
23. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് ഇന്ത്യയിലാദ്യമായി റീജണൽ റൂറൽ ബാങ്ക് നിലവിൽവന്നത്.
24.അക്ബർ സ്ഥാപിച്ച ഫത്തേപൂർ,സിക്രി പട്ടണം, ബുലന്ദ്ദർവാസ എന്നിവ ഉത്തർപ്രദേശിലാണ്.
25. ഉത്തർപ്രദേശിലെ പ്രസിദ്ധമായ ആണവനിലയം?
Ans: നറോറ
26.ലോക ജനസംഖ്യ 700 കോടി തികച്ചുകൊണ്ട് നർഗീസ് എന്ന ശിശു ജനിച്ച സംസ്ഥാനം.
27.ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ആസ്പത്രി സ്ഥാപിക്കപ്പെട്ട ബരാമതി ഉത്തർപ്രദേശിലാണ്.
ലഖ്‌നൗ
28.നവാബുമാരുടെ നഗരം, ഇന്ത്യയിലെ കോൺസ്റ്റാൻറിനോപ്പിൾ എന്നിങ്ങനെ അറിയപ്പെടുന്നു.
29.ജവാഹർലാൽ നെഹ്റുവിന്റെ നാഷണൽ ഹൈറോൾഡ് ലഖ്‌നൗവിൽനിന്നാണ് പ്രസിദ്ധികരിച്ചത്.
30.1857-ലെ കലാപകാലത്ത് ബീഗം ഹസ്രത്ത് മഹൽ ലഖ്നൗവിൽ കലാപം നയിച്ചു.
31.ഇന്ത്യൻ നാഷണൽ കോഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും ഒരുമിച്ച 1916-ലെ സമ്മേളനം നടന്നത് ലഖ്നൗവിലാണ്
32.സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, അംബേ ദ്കർ മെമ്മോറിയൽ, സ്കൂൾ ഇൻഡസ്ടീസ് ഡെ വലപ്മെൻറ് ബാങ്കിന്റെ ആസ്ഥാനം, നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ലഖ്നൗവിലാണ്.
33.ലഖ്നൗ കോൺഗ്രസ് സമ്മേളനത്തിലാണ് ഗാന്ധിജിയെ ജവാഹർലാൽ നെഹ്രു ആദ്യമായി കണ്ടത്.
അലഹബാദ്
34.ത്രിവേണിസംഗമം അലഹബാദിലാണ്.
35.ജവാഹർലാൽ നെഹ്റു ജനിച്ച സ്ഥലം
36.പ്രയാഗ്എന്നറിയപ്പെട്ടിരുന്നു.
37.ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം കണക്കാക്കുന്ന
82.5 ഡിഗ്രികിഴക്കൻ രേഖാംശം കടന്നുപോകുന്ന നഗരം.
38.സമുദ്രഗുപ്തന്റെ നേട്ടങ്ങൾ പ്രതിപാദിക്കുന്ന ലിഖിതമായ പ്രയാഗപ്രശസ്തി അലഹബാദിലാണ്.
39.നോർത്ത് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം?
Ans: അലഹബാദ്
40.ഇന്ദിരാഗാന്ധി, മദൻ മോഹൻ മാളവ്യ അമിതാഭ്ബച്ചൻ എന്നിവർ ജനിച്ചതിവിടെയാണ്.
41.1910-ൽ ന്യൂമിസ്മാറ്റിക് സൊസൈറ്റി ഓഫ് ഇന്ത്യ സ്ഥാപിച്ചത്.അലഹബാദിലാണ്.
42.ഹർഷവർധനൻ അഞ്ചുവർഷത്തിലൊരിക്കൽ മഹാ മതസമ്മേളനങ്ങൾ വിളിച്ചുകൂട്ടിയിരുന്ന സ്ഥലം അലഹബാദാണ്.
43.അല്ലാഹുവിന്റെ നഗരം എന്നർഥം വരുന്ന അലഹബഅല്ലാഹുവിന്റെ നഗരം എന്നർഥം വരുന്ന അലഹബാദ എന്ന പേര് അക്ബർ ചക്രവർത്തി നൽകിയതാണ്.
ആഗ്ര
44.സിക്കുന്ദർ ലോധി സ്ഥാപിച്ച തലസ്ഥാന നഗരം
45.അക്ബറുടെ ശവകുടീരം സ്ഥിതിചെയ്യുന്ന സിക്കന്ദ്ര ആഗ്രയ്ക്ക് സമീപമാണ്.
46.അക്ബർ ചക്രവർത്തി അക്ബരാബാദ് എന്നു വിളിച്ച നഗരമാണ് ആഗ്ര.
47.മഹാഭാരതത്തിൽ അഗ്രവനം എന്ന് പരാമർശിക്കു ന്നത് ആഗ്രയാണ്.
48.ഷാജഹാന്റെ ശവകുടീരം ആഗ്രയിലാണ്.
49.ഫത്തേപ്പുർ സിക്രി തലസ്ഥാനമാക്കിയ അക്ബർ തന്റെ തലസ്ഥാനം തിരികെ കൊണ്ടുപോയത് ആഗ്രയിലേക്കാണ്.