നിലവിൽ വന്ന വർഷം :- 1956 നവംബർ 1 തലസ്ഥാനം :- ചണ്ഡിഗഢ്ഹൈക്കോടതി :- ചണ്ഡിഗഢ്ഔദ്യോഗിക പക്ഷി :- നോർത്തേൺ ഗോഷാവ്ക്ഔദ്യോഗിക മൃഗം :- കൃഷ്ണമൃഗം (കരിമാൻ).ഔദ്യോഗിക വൃക്ഷം :- ശിം ശപ(indian rosewood)ഔദ്യോഗിക ഭാഷ :- പഞ്ചാബി പഞ്ചാബിന്റെ സ്ഥാപകൻ :- ബന്ദാസിങ്ബഹദൂർപഞ്ചാബ്എന്ന പദത്തിന്റെ അർഥം :- അഞ്ചുനദികളുടെ നാട്
വേറിട്ട വിവരങ്ങൾ
1.സിന്ധു നദിയുടെ പോഷക നദികളുടെ ഝലം,ചിനാബ്. രവി, സത് ലജ്, ബിയാസ് എന്നിവ പഞ്ചാബിലൂടെ ഒഴുകുന്നു.
2.ആര്യന്മാർ ഇന്ത്യയിലാദ്യം കുടിയേറിയ പ്രദേശം.
3.സൈന്ധവ സംസ്‌കാരം കേന്ദ്രങ്ങളിലൊന്നായ റോപാർ പഞ്ചാബിലാണ്.
4.ചെറുകിട വ്യവസായങ്ങളുടെ നാട്.
5.ഇന്ത്യയുടെ ബ്രഡ് ബാസ്കറ്റ്
6.ഇന്ത്യയുടെ ധാന്യക്കലവറ (Granary of india )
7.ഏറ്റവും കുറവ് വന വിസ്തൃതിയുള്ള സംസ്ഥാനം.
8.ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച സംസ്ഥാനം.
9.വളത്തിന്റെ പ്രതിശീർഷ ഉപയോഗത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം.
10.ഏറ്റവും അധികം ഗോതമ്പ് പ്രതി ഹെക്ടറിൽ ഉൽപ്പാദിപ്പിക്കുന്നു.
11.പ്രതിശീർഷ വരുമാനം കൂടുതലുള്ള സംസ്ഥാനം.
12.ഇന്ത്യയിൽ രാഷ്ട്രപതി ഭരണം നിലവിൽവന്ന ആദ്യ സംസ്ഥാനങ്ങൾ(1951)
13.ഇന്ത്യയിലെ ഏറ്റവും വലിയ കന്റോൺമെൻറ് പഞ്ചാബിലാണ്.
14.സേവനാവകാശ കമ്മീഷൻ രൂപവത്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം.
15.ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ?
Ans: 1919 ഏപ്രിൽ 13
16.ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവ് നൽകിയത്.
Ans: മൈക്കൾ ഒ ഡയർ.
17.ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ
Ans: ഹണ്ടർ കമ്മീഷൻ.
18. ഇന്ത്യൻ സൈന്യം സിഖ് ഭീകരരെ തുരത്താൻ അമൃത് സറിലെ സുവർണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടി?
Ans: ഓപ്പറേഷൻ ബ്ലൂസ്റ്റാർ
19.ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്ന വർഷം
Ans: 1984
20.ഓപ്പറേഷൻ ബ്ലൂസ്റ്റാറി ലൂടെ വധിക്കപ്പെട്ട ത്രീവ്രവാദി നേതാവ്.
Ans: ജർണയിൽ സിങ് ഭിന്ദ്രൻവാല
21.ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന സൈനിക നടപടിക്ക് ഉത്തരവ് നൽകിയ പ്രധാനമന്ത്രി.
Ans: ഇന്ദിരാഗാന്ധി
22.ഓപ്പറേഷൻ ബ്ലൂസ്റ്റാർ സമയത്തെ ഇന്ത്യൻ പ്രസിഡന്റ്?
Ans: സെയിൽസിങ്.
23. ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം
24.വാഗാ അതിർത്തി സ്ഥിതിചെയ്യുന്നത് പഞ്ചാബിലാണ്.
25. ഏഷ്യയുടെ ബെർലിൻ മതിൽ എന്നറിയപ്പെടുന്നത്.
Ans: വാഗാ
26.ഗുരുനാനാക് തെർമൽ പവർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് പഞ്ചാബിലാണ്.
27.നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥിതി ചെയ്യുന്നത്?
Ans: പട്യാല
28.കായിക ഇന്ത്യയുടെ മെക്ക് എന്നറിയപ്പെടുന്നത്?
Ans: പട്യാല
29.സ്പോർട്സ് ഉപകരണങ്ങളുടെ നിർമാണത്തിന് പ്രസിദ്ധമായ പഞ്ചാബിലെ സ്ഥലം?
Ans: ജലന്ധർ
30.ഇന്ത്യയുടെ സൈക്കിൾ നഗരം?
Ans: ലുധിയാന (പഞ്ചാബ്)
31.ലുധിയാന, ജലന്ധർ, ഫിറോസ്പൂർ എന്നീ നഗരങ്ങൾ ഏത് നദീ തീരത്താണ്?
Ans: സ്തലജ്
32. പഞ്ചാബിൽ രവി നദിക്ക് കുറുകെ നിർമിച്ചിരിക്കുന്ന ഡാം.
Ans: രഞ്ജിത്ത് ഡാം(തെയ്ൻ ഡാം).
33.പഞ്ചാബിൽ സ്ഥിതിചെയ്യുന്ന റെയിൽ കൊച്ച് ഫാക്ടറി ?
Ans: കപൂർത്തല കോച്ച് ഫാക്ടറി
34.കാളയോട്ട മത്സരത്തിന് പേരുകേട്ട കിലറായപുർ സ് പോർട്സ് ഫെസ്റ്റിവൽ നടക്കുന്നത് പഞ്ചാബിലാണ്.
35.തടവുകാർക്ക് നിർബന്ധിത വിദ്യാഭ്യാസം ഏർപ്പെട്ടുത്തിയ ആദ്യ സംസ്ഥാനം?
Ans: പഞ്ചാബിലാണ്.
അമൃത് സർ
36.സുവർണക്ഷേത്ര നഗരം എന്നറിയപ്പെടുന്നത്?
Ans: അമൃത് സർ
37.അമൃത് സറിന്റെ ആദ്യകാല നാമം?
Ans: രാംദാസ്പുർ
38.ഏറ്റവും വലിയ ഗുരുദ്വാര സ്ഥിതിചെയ്യുന്ന സ്ഥലം?
Ans: അമൃത് സർ
39.സുവർണക്ഷേത്രം നിർമിച്ച സിക്ക് ഗുരു?
Ans: ഗുരു അർജൻ ദേവ്
40. സുവർണക്ഷേത്രം ഹർ മന്ദിർ സാഹിബ് എന്നറിയപ്പെടുന്നു.
41.സുവർണക്ഷേത്രത്തിന് ചുറ്റുമുള്ള തടാകം?
Ans: സരോവർ തടാകം.
42.അമൃത്സർ നഗരം സ്ഥാപിച്ച സിഖ് ഗുരു?
Ans: ഗുരു രാംദാസ്.
43.അമൃത്സർ പട്ടണം നിർമിക്കുന്നതിന് സ്ഥലം നൽകിയ മുഗൾ രാജാവ്?
Ans: അക്ബർ
44.ജാലിയൻവാലാബാഗ് കൂട്ടക്കൊല (1919 ഏപ്രിൽ13) നടന്ന നഗരം?
Ans: അമൃത് സർ
45.സോളാർ സിറ്റി എന്നറിയപ്പെടുന്ന നഗരം?
Ans: അമൃത് സർ
46. ഗുരു തേജ്ബഹാദൂർ ജനിച്ച സ്ഥലം?
Ans: അമൃത് സർ
47.ഇന്ത്യയിലാദ്യമായി അന്ധവിദ്യാലയം സ്ഥാപിക്കപ്പെട്ട നഗരം.
48. രാജാ ത്സാൻസി വിമാനത്താവളം സ്ഥിതിചെയ്യുന്ന നഗരം?
Ans: അമൃത് സർ
49. പഞ്ചാബിന്റെ നൃത്തരൂപം?
Ans: ഭംഗ്റ
50.നൃത്തങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന നൃത്തം?
Ans: ഭംഗ്റ
51.പഞ്ചാബിലെ വിളവെടുപ്പ് ഉത്സവം?
Ans: ലോഹ് റി
52.പഞ്ചാബികളുടെ പ്രശസ്തമായ ആയോധന കല?
Ans: ഗാഡ്ക
വ്യക്തികൾ
53.സ്വാതന്ത്ര്യ സമര സേനാനികളായ ലാല ലജ്പത് റായ്, ഭഗത് സിങ്,ഉദ്ദം സിങ് എന്നിവർ പഞ്ചാബുകാരാണ്.
54.ലാലാ ലജ്പത്റായിയുടെ ജന്മസ്ഥലം?
Ans: ധുഡിക് (Dudike)
55. ഭഗത് സിങ്ങിന്റെ ജന്മസ്ഥലം?
Ans: ബംഗ
56.ഭഗത്സിങ്, സുഖ്ദേവ്, രാജ്ഗുരു എന്നീ സ്വാതന്ത്ര സമരസേനാകളുടെ അന്ത്യവിശ്രമ സ്ഥലം?
Ans: ഹുസൈനിവാല
57.പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നതാര്?
Ans: ലാലാ ലജ്പത് റായി
58.ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ആര്?
Ans: കിരൺ ബേദി
59.സിഖ് സാമ്രാജ്യത്തിന്റെ സ്ഥാപകൻ?
Ans: രാജ രഞ്ജിത് സിങ്
60.ഇന്ത്യയിലെ ആദ്യ ബഹിരാകാശ സഞ്ചാരി ?
Ans: രാകേഷ് ശർമ
61.ക്രിക്കറ്റ് താരങ്ങളായ യുവരാജ്സിങ്, ഹർഭജൻ സിങ് എന്നിവർ പഞ്ചാബുകാരാണ്.
62.പറക്കും സിങ് എന്നറിയപ്പെടുന്ന കായിക താരം?
Ans: മിൽഖാ സിങ്
63.എഴുത്തുകാരായ ഖുശ് വന്ത്സിങ്, അമൃതാപ്രീതം എന്നിവർ പഞ്ചാബിനെ പ്രതിനിധാനംചെയ്യുന്നു.