* നിലവിൽ വന്നത് :1971 ജനുവരി 25
* തലസ്ഥാനം: സിംല
* ഹൈക്കോടതി :സിംല
*ഔദ്യോഗിക പക്ഷി:വെസ്റ്റേൺ ട്രോഗോപൻ
* ഔദ്യോഗിക മൃഗം:ഹിമപ്പുലി
* ഔദ്യോഗിക വൃക്ഷം:ദേവദാരു
* ഔദ്യോഗിക പുഷ്പം: റോഡോഡെഡ്രോൺ
* ഔദ്യോഗിക ഭാഷ: ഹിന്ദി
വേറിട്ട വിവരങ്ങൾ
1.എല്ലാ ഋതുക്കളുടെയും സംസ്ഥാനം?
Ans: ഹിമാചൽപ്രദേശ്
2.പർവത സംസ്ഥാനം എന്നറിയപ്പെടുന്നത്?
Ans: ഹിമാചൽപ്രദേശ്
3.ഇന്ത്യയിലെ ആദ്യ പുകവലി വിമുക്ത സംസ്ഥാനം.
4.ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഴങ്ങൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം.
5.ഇന്ത്യയുടെ പഴക്കുട എന്നറിയപ്പെടുന്ന സംസ്ഥാനം.
6.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആപ്പിൾ ഉത്പാദിപ്പി ക്കുന്ന സംസ്ഥാനം.
7. പഹാരി ഭാഷ സംസാരിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
Ans: ഹിമാചൽപ്രദേശ്.
8.പഹാരി ഗാന്ധി എന്നറിയപ്പെടുന്നത്?
Ans: ബാബാ കാൻഷിറാം.
9.ഇന്ത്യയിലാദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം.
10. ഇന്ത്യയിലെ ആദ്യകാർബൺ ഫ്രീ സംസ്ഥാനം.
11.ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നപ്പോൾ (1951-52) ആദ്യ പോളിങ് നടന്ന സംസ്ഥാനം.
12.ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ വ്യക്തി?
Ans: ശ്യാംശരൺ നേഗി.
13.ഇന്ത്യയിലെ ആദ്യഹൈടെക്നിയമസഭ നിലവിൽ വന്ന സംസ്ഥാനം.
14.ഇന്ത്യയിലെ ഏറ്റവും വലിയ പഴ സംസ്കരണ കേന്ദ്രം?
Ans: പർവാന, ഹിമാചൽപ്രദേശ്
15.ഇന്ത്യയിലാദ്യമായി ഒരു വനിത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ സംസ്ഥാനം.
16.1991-ൽ ലീലാ സേത് ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തി.
17.ലീലാ സേത്തിന്റെ കൃതികൾ ?
Ans: We, The Children of India, On Balance: An Autobiography.
18.സിംല, കുളു, മണാലി, ഡെൽഹൗസി, ധർമശാല എന്നീ സുഖവാസ കേന്ദ്രങ്ങൾ ഹിമാചൽപ്രദേശിലാണ്.
19.1972-ലെ സിംല കരാറിൽ ഒപ്പുവെച്ചത് ഇന്ദിരാഗാന്ധിയും പാകിസ്താൻ പ്രസിഡൻറ് സുൽഫിക്കർ അലി ഭൂട്ടോയും.
20.1945-ലെ സിംല കോൺഫറൻസ് നടന്നപ്പോൾ വൈസ്രോയി;
Ans: വേവൽപ്രഭു.
21. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന സംസ്ഥാന തലസ്ഥാനം?
Ans: സിംല
22.ഹിമാചൽപ്രദേശിലെ ജിയോതെർമൽ (ചൂടുനീരുറവയിൽനിന്നും വൈദ്യുതിഉത്പാദിപ്പിക്കുന്ന) പവർസ്റ്റേഷനുകൾ?
Ans: ജ്വാലാമുഖി, മണികരൺ
23.ഷിപ്കില, റോട്ടാംഗ് ചുരങ്ങൾ ഹിമാചൽപ്രദേശിലാണ്.
24.ബ്രിട്ടീഷുകാരുടെ വേനൽക്കാല തലസ്ഥാനമായിരുന്നു സിംല.