* തലസ്ഥാനം:ശ്രീനഗർ (വേനൽക്കാലം), ജമ്മു(മഞ്ഞുകാലം)
* നിലവിൽ വന്നത് :- 1956 നവംബർ 1
* സംസ്ഥാന മൃഗം :- ഹാൻഗുൾമാൻ
* സംസ്ഥാന പക്ഷി :- ബ്ലാക്ക് നെക്ക്ഡ്ക്രേൻ
* പുഷ്പം :- താമര
*ഹൈക്കോടതി :- ശ്രീനഗർ
* ഔദ്യോഗിക ഭാഷ :- ഉറുദു
* ഭാഷകൾ :- ഉറുദു, കശ്മീരി, ഡോഗ്രി,ബാൾട്ടി
വേറിട്ടവിവരങ്ങൾ
1. രണ്ടു തലസ്ഥാനങ്ങൾ ഉള്ള ഏക സംസ്ഥാനം.
2.ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തെ സംസ്ഥാനം.
3.ജമ്മുകശ്മീർ ഇന്ത്യൻ യൂണിയനിൽ ചേർന്ന വർഷം 1947 ഒക്‌ടോബർ 26
4.ഇന്ത്യൻ യൂണിയനിൽ ലയിക്കുമ്പോൾ ജമ്മുകശ്മീർ ഭരിച്ചിരുന്ന രാജാവ്?
Ans: രാജാ ഹാരിസിങ്
5.ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം.
6.സിന്ധുനദി ഒഴുകുന്ന ഏക ഇന്ത്യൻ സംസ്ഥാനം
7.കശ്മീർ എന്ന പദത്തിന്റെ അർഥം പർവതങ്ങൾക്കിടയിലുള്ള ജലാശയം എന്നാണ്.
8.ജമ്മുവിനെയും കശ്മീരിനെയും വേർതിരിക്കുന്ന പർവതനിര ?
Ans: പീർ പഞ്ചൽ
9.ജമ്മുവിനെയും കശ്മീരിനെയും ബന്ധിപ്പിക്കുന്ന തുരങ്കം ?
Ans: ജവാഹർ തുരങ്കം
10. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുങ്കുമം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം .
11.കശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
Ans: ജവാഹർലാൽ നെഹ്റു
12.കശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ച മുഗൾ രാജാവ്?
Ans: ജഹാംഗീർ
13.കശ്മീരിലെ ഷാലിമാർ, നിഷാന്ത് എന്നീ ഉദ്യാനങ്ങൾ നിർമിച്ച മുഗൾ ചക്രവർത്തി?
Ans: ജഹാംഗീർ
14.കനിഷ്കൻ വിളിച്ചുചേർത്ത നാലാം ബുദ്ധമത സമ്മേളനം നടന്നത് കശ്മീരിലെ കുണ്ഡല ഗ്രാമത്തിലാണ്.
15.പത്താം നുറ്റാണ്ടുവരെയുള്ള കശ്‍മീരിന്റെ ചരിത്രം വിവരിക്കുന്ന കൽഹണന്റെ കൃതി?
Ans: രാജതരംഗിണി.
16.ബ്രോഡ്ഗേജിൽ മൗണ്ടൻ റെയിൽവേയുള്ള ഏക സംസ്ഥാനം
17.കശ്മീരിലെ അക്ബർ എന്നറിയപ്പെടുന്നത്?
Ans: സൈനുൽ ആബ്ദീൻ
18.കശ്മീരിലെ സിംഹം എന്നറിയപ്പെടുന്നത്?
Ans: ഷെയ്ക്ക് അബ്ദുള്ള
19.വൈഷ്‌ണാദേവിക്ഷേത്രം,ഹസ്രത്ത് ബാൽപള്ളി, അമർനാഥ് തീർഥാടനകേന്ദ്രം എന്നിവ ജമ്മുകശ്മീരിലാണ്.
20.മുഹമ്മദ് നബിയുടെത് എന്ന് വിശ്വസിക്കുന്ന മുടി സൂക്ഷിച്ചിരിക്കുന്ന ദേവാലയം?
Ans: ഹസ്രത്ത് ബാൽപള്ളി
20.ക്രിക്കറ്റ് ബാറ്റ് നിർമിക്കാനുപയോഗിക്കുന്നത് കശ്മീരി വില്ലോ മരത്തിന്റെ തടിയാണ്.
21.ജമ്മുകശ്മീരിന് പ്രത്യേകപദവി നൽകുന്ന ഭരണഘടനാ വകുപ്പ്?
Ans: അനുച്ഛേദം 370
22.മറ്റു സംസ്ഥാനങ്ങളിൽനിന്നും ജമ്മു-കശ്മീരിനെ വേർതിരിക്കുന്ന ആർട്ടിക്കിൾ ?
Ans: ആർട്ടിക്കിൾ 152
23.മറ്റു സംസ്ഥാനക്കാർ ഭൂമി വാങ്ങരുതെന്ന് വ്യവസ്ഥയുള്ള സംസ്ഥാനം.(Article70)
24.ആർട്ടിക്കിൾ 360 പ്രകാരമുള്ള സാമ്പത്തിക അടിയന്തരാവസ്ഥ ബാധകമല്ലാത്ത സംസ്ഥാനം
25.സ്വന്തമായി ഭരണഘടനയുള്ള ഏക സംസ്ഥാനം.
26.ജമ്മു കശ്മീരിന്റെ ഭരണഘടന അംഗീകരിച്ച വർഷം?
Ans: 1957 നവംബർ 17
27. ജമ്മു കശ്മീരിന്റെ ഭരണഘടന നിലവിൽവന്ന വർഷം?
Ans: 1957 ജനവരി 26
28.സ്വന്തമായി പതാകയുള്ള ഏക ഇന്ത്യൻ സംസ്ഥാനം
29.വിവരാവകാശ നിയമം-2005 ബാധകമല്ലാത്ത ഇന്ത്യൻ സംസ്ഥാനം
30.സ്വന്തമായി വിവരാവകാശ നിയമം ഉള്ള സംസ്ഥാനം.
31.ജമ്മുകശ്മീരിന്റെ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം?
Ans: 2009
32.ജമ്മുകശ്മീരിന്റെ നിയമസഭയുടെ കാലാവധി?
Ans: 6 വർഷം
33.ഇന്ത്യൻ ഭരണഘടന പ്രകാരമുള്ള രാഷ്ടനയനിർദേശക തത്ത്വങ്ങൾ ബാധകമല്ലാത്ത സംസ്ഥാനം
34.രാഷ്ട്രപതി ഭരണത്തിന് പകരം ഗവർണർഭരണം ഏർപ്പെടുത്താൻ വ്യവസ്ഥയുള്ള സംസ്ഥാനം.
35.നിയമസഭയിലേക്ക് വനിതകളെ നാമനിർദേശം ചെയ്യാൻ വ്യവസ്ഥയുള്ള ഇന്ത്യൻ സംസ്ഥാനം.
36.ഇന്ത്യൻ പീനൽ കോഡ് നിലവിലില്ലാത്ത സംസ്ഥാനം.
37.റിസർവ് ബാങ്കിനെൻറ് പരിധിയിൽപ്പെടാത്ത ഇന്ത്യൻ സംസ്ഥാനം.
38.വൂളാർ തടാകം, ദാൽ തടാകം, ലഡാക്ക്, കാർഗിൽ,ലേ, സിയാച്ചിൻ, ഗുൽമർഗ്, ഡച്ചിഗാം നാഷണൽ പാർക്ക്, ഹെമിസ് നാഷണൽ പാർക്ക്, കിഷ്ടവാർ നാഷണൽ പാർക്ക് പഹൽഗാം, ബഗ്ലിഹാർ ഡാം,സലാൽ ഡാം,ദുൽഹസ്തി ഡാം, ഇന്ദിരാഗാന്ധി ടുലി പാർക്ക് എന്നിവ ജമ്മുകശ്മീരിലാണ്.
39.തടകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?
Ans: ശ്രീനഗർ
40.സമൃദ്ധിയുടെ നഗരം, ഐശ്വര്യത്തിന്റെ നഗരം, സൂര്യന്റെ നഗരം എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരം?
Ans: ശ്രീനഗർ
41.ശ്രീനഗറിന്റെ പ്രാചീനനാമം?
Ans: പ്രവരപുരം
42.ശ്രീനഗർ സ്ഥാപിച്ച ചക്രവർത്തി?
Ans: അശോക ചക്രവർത്തി
43.ശ്രീനഗർ ഏത് നദിയുടെ തീരത്താണ്
Ans: ഝലം
43.ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടമായ ഇന്ദിരാഗാന്ധി ടുലിപ് പാർക്ക് ശ്രീനഗറിലാണ്.
44.പ്രണയിക്കുന്നവരുടെ പറുദീസ എന്നറിയപ്പെടുന്ന നഗരം?
Ans: ശ്രീനഗർ
45.ഇന്ത്യയിലെ ഏറ്റവും വിസ്തീർണമുള്ള ലോക്സഭാ മണ്ഡലം?
Ans: ലഡാക്ക്
46.ഇന്ത്യയിലേറ്റവും തണുപ്പുള്ള സ്ഥലം ?
Ans: ദ്രാസ്, പശ്ചിമ ലഡാക്ക്
47.നിശ്ശബ്ദതീരം, ചുരങ്ങളുടെ നാട് എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
Ans: ലഡാക്ക്
48.ലാമകളുടെ നാട്, ലിറ്റിൽ ടിബറ്റ് എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
Ans: ലഡാക്ക്
49.ലോകത്തിലേറ്റവും ഉയരംകൂടിയ ഒബ്സർവേറ്ററി സ്ഥിതിചെയ്യുന്നത് ലഡാക്കിലാണ്.
50.കശ്മീർ താഴ്വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ചുരം?
Ans: സോചിലാ ചുരം.
51.ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന എയർപോർട്ട് ?
Ans: കുഷോക്സ് ബകുല റിമ്പോച്ചേ വിമാനത്താവളം, ലേ
52.ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല?
Ans: ലേ(Leh)
53.ലേ ഏത് നദീതീരത്താണ്?
Ans: സിന്ധുനദി
54.ലോകത്തിലേറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന യുദ്ധഭൂമി?
Ans: സിയാച്ചിൻ.
55.സിയാച്ചിൻ ഏത് നദീതീരത്താണ്?
Ans: നുബ്ര നദി
56.ഭൂമിയുടെ മൂന്നാമത്തെ ധ്രുവം എന്ന വിശേഷണമുള്ള ഇന്ത്യയിലെ പ്രദേശം?
Ans: സിയാച്ചിൻ.
57.സിയാച്ചിൻ യുദ്ധഭൂമിയിൽ എത്തിയ ആദ്യ ഇന്ത്യൻ രാഷ്ട്രപതി?
Ans: ഡോ. എ.പി.ജെ. അബ്ദുൾകലാം.
58.സിയാച്ചിൻ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനികനീക്കം:
Ans: ഓപ്പറേഷൻ മേഘദൂത് (1984)
59.ഓപ്പറേഷൻ മേഘദൂത് നടന്നപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി?
Ans: ഇന്ദിരാഗാന്ധി.
60.കാർഗിൽ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ നൈസനികനീക്കം ?
Ans: ഓപ്പറേഷൻ വിജയ്(1999)
61.കാർഗിൽ യുദ്ധസമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
Ans: എ.ബി. വാജ്പേയ്
62.കാർഗിൽ ഏത് നദിയുടെ തീരത്താണ്?
Ans: സുരു
63.ബാൾട്ടി ഭാഷയിൽ സിയാച്ചിൻ എന്ന പദത്തിന്റെ അർഥം ?
Ans: റോസാപ്പൂക്കൾ സുലഭം
64.ഇന്ത്യയിലെ ശൈത്യകാല കായിക വിനോദങ്ങളുടെ തലസ്ഥാനം?
Ans: ഗുൽമാർഗ്
65.മഞ്ഞിലൂടെ തെന്നിനീങ്ങുന്ന കായിക വിനോദ മായ സ്കീയിങ്ങിന് പേരുകേട്ട കശ്മീരിലെ സ്ഥലം?
Ans: ഗുൽമാർഗ്
66.ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റോപ് വേ സ്ഥിതിചെയ്യുന്ന സ്ഥലം :
Ans: ഗുൽമാർഗ്
67.ദാൽ തടാകവും വൂളാർ തടാകവും ജമ്മു കശ്മീരിലാണ്.
68.ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകം ?
Ans: വൂളാർ
69.ഹൗസ്ബോട്ടുകൾക്ക് പ്രസിദ്ധമായ കശ്മീരിലെ തടാകം?
Ans: ദാൽ
70.1947-ൽ പാകിസ്താന്റെ നിയന്ത്രണത്തിലായ കശ്മീരിന്റെ ഭാഗമാണ് പാക് അധിനിവേശ കശ്മീർ എന്നുപറയുന്നത്.
71.ലോകത്തിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കൊടുമുടിയായ ഗോഡ്വിൻ ആസ്റ്റിൻ പാക് അധിനിവേശ കശ്മീരിലെ (POK) കാരക്കോറം മല നിരകളിലാണ്.
72.നംഗപർവതം സ്ഥിതിചെയ്യുന്നത് പാക് അധിനിവേശ കശ്മീരിലാണ്.
73.പാക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന നിയന്ത്രണരേഖ?
Ans: ലൈൻ ഓഫ് കൺട്രോൾ (LOC)
74.കശ്മീരിൽനിന്നും പാക് അധിനിവേശ കശ്മീരിലേക്ക് നടത്തുന്ന ബസ് സർവീസ്?
Ans: കാരവൻ-ഇ-അമാൻ
75.ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം?
Ans: ഹെമിസ് ദേശീയോദ്യാനം (ലഡാക്ക്).
76.ഡച്ചിംഗാം നാഷണൽ പാർക്ക് കിഷ്ടവാർ നാഷണൽ പാർക്ക് എന്നിവ കശ്മീരിലാണ്.
77.ജമ്മുകശ്മീരിൽ ഝലം നദിക്ക് കുറുകേ നിർമിച്ചിരിക്കുന്ന ഡാം?
Ans: ഉറി, കിഷൻഗംഗ
78.ജമ്മുകശ്മീരിൽ ചിനാബ്നദിക്ക് കുറുകേ നിർമിച്ചിരിക്കുന്ന ഡാം ?
Ans: ബഗ്ലിഹാർ, സലാൽ, ദുൽഹസ്തി
79.ജമ്മുകശ്മീരിലെ നൃത്തരൂപങ്ങൾ?
Ans: റൗഫ്, ഛക്രി
80.ജമ്മുകശീരിലെ പ്രധാന ചുരങ്ങൾ ?
Ans: സോജി ലാ, കാരക്കോറം, ചംഗ്ല, ബനിഹൽ, ഫോട്ടുലാ ,കാർഡങ് ലാ ,സിയാലാ
81.ഇന്ത്യയിൽ ഏറ്റവും കുറവ് ആത്മഹത്യ നടക്കുന്ന നഗരം?
Ans: ശ്രീനഗർ