ഇന്ത്യയിലെ ജൈവവൈവിധ ഒന്നായ അഗസ്ത്യമല യുനെസ്കോയുടെ വേൾഡ് നെറ്റ്‌വർക്ക് ഓഫ് ബിയോസ്ഫർ റിസേർവ് പട്ടികയിൽ ഇടംപിടിച്ചു. റിസേർവ് പട്ടികയിൽ ലോകത്താകമാനം പുതുതായി പ്രഖ്യാപിക്കപ്പെട്ട 20 ജൈവവൈവിധ്യ മേഖലകളിൽ ഒന്നാണ് അഗസ്ത്യമലമൊത്തം 669 ബയോസ്സിയർ റിസർവു യുനെസ്കോയുടെ പട്ടിയുള്ളത്. അഗസ്ത്യമല റിസർവിൽ കേരളത്തിന്റെ ശെന്തുരുണി , പേപ്പാറ വന്യജീവി സങ്കേതങ്ങളും തമിഴ്നാട്ടിലെ മുണ്ടൻതുറൈ ടൈഗർ റിസർവിന്റെയും ഭാഗങ്ങളും ഉൾപ്പെടുന്നു.ഇതോടുകൂടി ഇന്ത്യയിലെ 18 ബയോസ്സിയർ റിസർ വുകളിൽ 10 എണ്ണവും യുനെസ്കോയുടെ പട്ടികയിൽ സ്ഥാനം പിടിച്ചു
സലിം അലിയുടെ പേരിൽ പുതിയ പക്ഷിയിനം
വടക്കുകിഴക്കേയിന്ത്യയിലെ ഹിമാലയമേഖലയിൽ നിന്ന് പുതിയ പക്ഷിയിനത്തെ ഗവേഷകർ തിരിച്ചറിഞ്ഞു. ഹിമാലയൻ ഫോറസ്റ്റ് ത്രഷ് (HimalayanForestThrush) എന്ന പക്ഷി പുതിയ ഇനമാണെന്ന് സൂചന നൽകിയത് അതിന്റെ ശബ്ദത്തിലെ വ്യ ത്യാസമാണ്.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം രാജ്യത്ത് തിരിച്ചറിയുന്ന നാലാമത്തെ പക്ഷിയിനമാണിത്. പ്രശസ്ത പക്ഷിഗവേഷകൻ സാലിം അലിയുടെ പേരിലുള്ള ശാസ്ത്രനാമമാണ് അതിന് നൽകിയത് സൂത്തെറ സാലിമാലി (Zootherasalimalii).
ഇ-മാലിന്യത്തിൽ ഇന്ത്യ അഞ്ചാമത്
ലോകത്ത് ഇ-മാലിന്യങ്ങൾ സൃഷ്ടിക്കുന്ന രാജ്യങ്ങ ളിൽ ഇന്ത്യ അഞ്ചാംസ്ഥാനത്ത്വ്യവസായ സംഘടനയായ അസോച്ച് വം കെ.പി.എം.ജി.യും ചേർന്ന് നടത്തിയ പഠന റിപ്പോർട്ടിലാണ് ഈ വിവരം.പ്രതിവർഷം
18.5 ലക്ഷം ടൺ ഇ- മാലിന്യമാണ് ഇന്ത്യയിലുണ്ടാവുന്നത്. ഇതിൽ 12 ശതമാനവുംടെലിംകോം അനുബന്ധ മേഖലയിൽനിന്നാണ്. ഇന്ത്യയിൽ 103 കോടി മൊബൈൽ വരിക്കാരുള്ളതായാണ് കണക്ക്
പാക്കെ ടൈഗർ റിസർവിന് ബയോഡൈവേഴ്സിറ്റി പുരസ്കാരം
2016-ലെ ബയോ സൈഡ്വേഴ്സിറ്റി അവാർഡ് അരുണാചൽപ്രദേശിലെ പാക്കെ ടൈഗർ റിസർവിന്(Pakke Tiger Reserve)ലഭിച്ചു കേന്ദ്ര മ ന്ത്രാലയവും നാഷണൽ ബയോ ഡൈവേഴ്സിറ്റിഅതോറിറ്റിയും യുനൈറ്റഡ് നേഷൻസ് ഡെവലപ് മെൻറ് പ്രോഗ്രാമും ചേർന്ന് നൽകുന്ന അവാർഡാണിത് വേഴാമ്പലിന് കൂടൊരുക്കൽ പദ്ധതിക്കായിരുന്നു പുരസ്കാരം.