* നിലവിൽവന്ന വർഷം :- 1956 നവംബർ
1.
*തലസ്ഥാനം :- പോർട്ട് ബ്ലെയർ
* ജില്ലകൾ :- 2
* ഹൈക്കോടതി :- കൊൽക്കത്ത
*ഔദ്യോഗിക ഭാഷ :- ഹിന്ദി. ബംഗാളി
* ആകെ ദീപുകളുടെ എണ്ണം :- 572
* ജനവാസമുള്ള ദീപുകളുടെ എണ്ണം :- 38
വേറിട്ട വസ്തുതകൾ
1.ജനസംഖ്യ കൂടുതലുള്ള ദ്വീപ്?
Ans: സൗത്ത് ആൻഡമാൻ.
2.ഏറ്റവും വലിയ ദീപ്?
Ans: ഗ്രേറ്റ്നിക്കോബാർ.
3.മരതകദീപുകൾ (എമറാൾഡ് ഐലൻഡ്സ്),ബേ ഐലൻഡ്സ് എന്നീ പേരുകളിലറിയപ്പെടുന്നു.
4.ഉൾക്കടൽ ദ്വീപ്, നക്കാവാരം എന്നീ പേരുകളിലും അറിയപ്പെടുന്നു .
5.ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണപ്രദേശം
6.ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ കേന്ദ്രഭരണപ്രദേശം.
7.ദൈവത്തിന്റെ ദ്വീപ് എന്ന് ആൻഡമാൻ ദ്വീപുകളെ വിളിച്ചത് ആര്?
Ans: നിക്കോളോ കോണ്ടി (ഇറ്റലി).
8.ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന്യജീവിസകേതങ്ങളുള്ള കേന്ദ്രഭരണപ്രദേശം.
9.ഏറ്റവും കൂടുതൽ വിസ്തീർണത്തിൽ വനപ്രദേശമുള്ള കേന്ദ്രഭരണപ്രദേശം.
10.ശിശുക്കളിലെ ആൺ-പെൺ അനുപാതം ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം.
11.ഭൂമിശാസ്ത്രപരമായി ദക്ഷിണേഷ്യയുടെ ഭാഗമല്ലാത്തതും തെക്കുകിഴക്കൻ ഏഷ്യയുടെ ഭാഗമായതുമായ ഇന്ത്യൻ ഭരണഘടകം.
12.മ്യാൻമറിലെ അരക്കൻ യോമ മലനിരകളുടെ തുടർച്ചയായ ഇന്ത്യൻ പ്രദേശമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
13.ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
14.ഇന്ത്യൻ യൂണിയന്റെ തെക്കേയറ്റം ഇന്ദിരാ പോയിൻറ്
15.ഇന്ദിരാ പോയിൻറിന്റെ പഴയ പേര്?
Ans: പോയിൻറ പാർസൺസ് പോയിൻറ്
16.ഇന്ദിരാ പോയിൻറ് ഗ്രേറ്റ് നിക്കോബാറിലാണ് സ്ഥിതിചെയ്യുന്നത്.
17.ഭൂമധ്യരേഖയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ പ്രദേശം?
Ans: ഇന്ദിരാ പോയിൻറ്
18.വൈപ്പർ ഐലൻഡ്, റോസ് ഐലൻഡ്, സാഡിൽ പീക്ക് എന്നിവ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?
Ans: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
19.ആൻഡമാനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി:
Ans: സാഡിൽ പീക്ക്
20.ഇന്ത്യൻ യൂണിയന്റെ ഭാഗമായ ഏറ്റവും വലിയ ദ്വീപ്?
Ans: നോർത്ത് ആൻഡമാൻ
21.സെല്ലുലാർ ജയിൽ സ്ഥിതിചെയ്യുന്നത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ്.
22.കാലാപാനി എന്ന് കുപ്രസിദ്ധി നേടിയ ജയിൽ?
Ans: സെല്ലുലാർ ജയിൽ (1896).
23.വീർ സവർക്കർ വിമാനത്താവളം സ്ഥിതിചെയ്യുന്നത്?
Ans: പോർട്ട് ബ്ലയർ
24.ഇന്ത്യയിലെ ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്ന മേജർ പോർട്ട്?
Ans: പോർട്ട് ബ്ലയർ.
25.ഗ്രേറ്റ് ആൻഡമാൻ ടങ്ക് റോഡ് എന്നറിയപ്പെടുന്ന നാഷണൽ ഹൈവേ?
Ans: എൻ.എച്ച്.223
26.രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജപ്പാൻ പിടി ച്ചെടുത്ത് ഷഹീദ്, സ്വരാജ് ദ്വീപുകൾ എന്ന് പേരു നൽകിയ ഭൂപ്രദേശം ?
Ans: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.
27.ഗ്രേറ്റ് നിക്കോബാർ ബയോസഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം?
Ans: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ .
28.മഹാത്മാഗാന്ധി മറൈൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്
Ans: ആൻഡമാൻ നിക്കോബാർ ദ്വീപിലാണ്.
29.ഝാൻസി റാണി മഹൈൻ നാഷണൽ പാർക്ക് ആൻഡമാൻ നിക്കോബാർ ദീപിലാണ് സ്ഥിതിചെയ്യുന്നത്.
30.മൗണ്ട് ഹാരിയറ്റ് സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം ?
Ans: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
31.ആൻഡമാന് തൊട്ടടുത്തുള്ള വിദേശരാജ്യം?
Ans: മ്യാൻമർ
32.നിക്കോബാറിന് തൊട്ടടുത്തുള്ള വിദേശരാജ്യം?
Ans: ഇൻഡൊനീഷ്യ
33.ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സുനാമിയെ തുടർന്ന് ഇന്ത്യൻസേന നടത്തിയ രക്ഷാപ്രവർത്തനം?
Ans: ഓപ്പറേഷൻ സീ വേവ്സ്
34.ലിറ്റിൽ ആൻഡമാനെയും സൗത്ത് ആൻഡമാനെയും വേർതിരിക്കുന്നത്?
Ans: ഡങ്കൻ പാസേജ്
35.ആൻഡമാനെയും നിക്കോബാറിനെയും വേർതിരിക്കുന്ന കടലിടുക്ക്?
Ans: 10 ഡിഗ്രി ചാനൽ
36.ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം?
Ans: ബാരൻ ദ്വീപ്
37.നർക്കോണ്ടം നിർജീവ അഗ്നിപർവതം സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം?
Ans: ആൻഡമാൻ നിക്കോബാർ.
39.ജരവ്, ഓങ്കി എന്നീ ആദിവാസി വിഭാഗങ്ങൾ കാണപ്പെടുന്നത്
Ans: ആൻഡമാൻ നിക്കോബാറിലാണ്.