1.ദാദ്ര നഗർ ഹവേലിയുടെ തലസ്ഥാനം?
Ans: സിൽവാസ
2.സിൽവാസ എന പോർച്ചുഗീസ് പദത്തിന്റെ അർഥം?
Ans: വനം
3. പോർച്ചുഗീസ് അധിനിവേശകാലത്ത് vild de pacod’Acros എന്നറിയപ്പെട്ടിരുന്ന പ്രദേശം?
Ans: സിൽവാസ
4.പോർച്ചുഗീസ് അധിനിവേശ പ്രദേശമായിരുന്നുദാദ്രാ നഗർ ഹവേലി.
5.ദാദ്ര, നഗർ ഹവേലി ഇന്ത്യൻ യൂണിയന്റെ ഭാഗമായ വർഷം?
Ans: 1961
6.ദാദ്ര സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans: ഗുജറാത്ത്
7.നഗർ ഹവേലി സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Ans: മഹാരാഷട്ര
8.സാക്ഷരത ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം?
Ans: ദാദ്ര നഗർ ഹവേലി.
9.ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കേന്ദ്രഭരണപ്രദേശം?
Ans: ദാദ്ര, നഗർ ഹവേലി.
10.ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തെ ചിറാപുഞ്ചി.
11.ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിലാണ് ദാദ്ര, നഗർ ഹവേലി?
Ans: മുംബൈ
12.ട്രൈബൽ കൾച്ചർ മ്യൂസിയം ദാദ്ര, നഗർ ഹവേലിയിലാണ്.
13. ഭൂദാനി തടാകം,വാൻഗംഗ,വനവിഹാർ പൂന്തോട്ടം,എന്നിവ ദാദ്ര നഗർ ഹവേലിയിലാണ്
പുതുച്ചേരി
1. തെക്കേ ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്ദ്രഭരണപ്രദേശം
2.കേരളത്തിലെ മാഹി, ആന്ധ്രാപ്രദേശിലെ യാനം, തമിഴ്നാട്ടിലെ കാരയ്ക്കൽ എന്നിവ പോണ്ടിച്ചേരിയുടെ ഭാഗങ്ങളാണ്.
3.ഇന്ത്യയിലെ ഏവ് ചെറിയ ജില്ല?
Ans: മാഹി.
4.കണ്ണൂർ ജില്ലക്കുള്ളിൽ സ്ഥിതിചെയ്യുന്ന പുതുച്ചേരിയുടെ ഭാഗം?
Ans: മാഹി
5.ഇന്ത്യയിൽ ഏവ് കൂടുതൽ സ്ത്രീ-പുരുഷ അനു പാതമുള്ള ജില്ല?
Ans: മാഹി
6.മയ്യഴി ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി:
Ans: ഐ.കെ.കുമാരൻ മാസ്റ്റർ
7.മാഹിയിലൂടെ ഒഴുകുന്ന നദിയാണ് മയ്യഴിപ്പുഴ.
8.ഇന്ത്യയിലെ ഇംഗ്ലീഷ്ചാനൽ എന്നറിയപ്പെടുന്നത് മയ്യഴിപ്പുഴയാണ്
9.ഇന്ത്യയിൽ ഫ്രഞ്ച് സംസ്കാരം നിലനിൽക്കുന്ന കേന്ദ്രഭരണപ്രദേശം.
10.1673-ലാണ് ഫ്രഞ്ചുകാർ പോണ്ടിച്ചേരിയിൽ ആധി പത്യം സ്ഥാപിച്ചത്.
11.രണ്ടാം കർണാട്ടിക് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി 1754-ൽ ഒപ്പുവെച്ചത് പോണ്ടിച്ചേരിയിലാണ്.
12. 1954-ലാണ് ഫ്രഞ്ചുകാരിൽനിന്ന് പോണ്ടിച്ചേരി മോചിപ്പിച്ചത്.
13..പോണ്ടിച്ചേരി പുതുച്ചേരിയായത് 2006-ലാണ്.
14.മദ്രാസ് ഹൈക്കോടതി പരിധിയിലാണ് പുതുച്ചേരി.
15.പുരുഷൻമാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം.
16.പട്ടികജാതിക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം.
17.സ്വന്തമായി നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശം.
18.ജൊവാൻ ഓഫ് ആർക്ക് സ്ക്വയർ പുതുച്ചേരിയിലാണ്.
19.ഭാരതീയാർ സമാധി, അരവിന്ദ സമാധി എന്നിവ പുതുച്ചേരിയിലാണ്.
20.വിപ്ലവപ്രവർത്തനങ്ങൾ അവസാനിപ്പിച്ച് അരവിന്ദ്രഘോഷ് സന്ന്യാസജീവിതം നയിച്ചത് പുതുച്ചേരിയിലാണ്
പുതുച്ചേരിയിലെ പ്രധാന സ്ഥാപനങ്ങൾ
*ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്തോളജി
* ജിപ്മെർ
* അരവിന്ദാശ്രമം