ലോക പരിസ്ഥിതി 1

ലോകത്ത് കടുവകൾ വർധിച്ചു

നൂറു വർഷത്തിനു ശേഷം ആദ്യമായി ലോകത്ത് കടുവകളുടെ എണ്ണം വർധിച്ചു.  2010-ൽ 3200 ആയി രുന്ന കടുവകളുടെ എണ്ണം 2016-ൽ 3890 ആയി വർധിച്ചു.  ഇന്ത്യയിൽ 2226 കടുവകളുണ്ട്.  1900-ൽ ലോകത്ത് ഒരു ലക്ഷത്തോളം കടുവകളുണ്ടായിരുന്നു.  വേട്ടയാടലും മറ്റും കാരണം ഇവയുടെ എണ്ണം പിന്നീട് 90 ശതമാനത്തിലേറെ കുറയുകയായിരുന്നു.  ലോകത്ത് ഏറ്റവും കൂടുതൽ കടുവകളുള്ള രാജ്യം ഇന്ത്യയാണ്.  2010-ൽ 1706 കടുവകളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്.  2014-ലെ സർവ്വേ പ്രകാരം  ഇതിന്റെ എണ്ണം 2226 ആയി. 30 ശതമാനമാണ് വർധന കടുവകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം റഷ്യക്കാണ്.  ഇവിടെ 433 കടുവകളുണ്ട്.  ഇൻഡൊനീഷ്യ, മലേഷ്യ, നേപ്പാൾ, തായ്ലൻഡ്, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നിവയാണ് 100 ൽ അധികം കടുവകളുള്ള മറ്റ് രാജ്യങ്ങൾ.  കേരളത്തിൽ 136 കടുവകളെ കണ്ടെത്തിയിട്ടുണ്ട്.  1973-ലാണ് ഇന്ത്യയിൽ പ്രൊജക്ട് ടൈഗർ പദ്ധതി  തുടങ്ങിയത്.  ഇന്ത്യയിൽ 17 സംസ്ഥാനങ്ങളിലായി 48 കടുവാ സംരക്ഷണ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. രാജ്യത്ത് കടുവകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം കർണാടകയാണ്.
1. ഇന്ത്യയിലെ വെള്ളക്കടുവകൾക്കു വേണ്ടിയുള്ള സഫാരി പാർക്ക് എവിടെയാണ്? 

ans:മുകുന്ദ്പൂർ, മധ്യപ്രദേശ് 

2. 2016 ലെ പരിസ്ഥിതിദിനത്തിന്റെ ആതിഥേയ രാജ്യം? 

Ans:അംഗോള


Manglish Transcribe ↓


lokatthu kaduvakal vardhicchu

nooru varshatthinu shesham aadyamaayi lokatthu kaduvakalude ennam vardhicchu.  2010-l 3200 aayi runna kaduvakalude ennam 2016-l 3890 aayi vardhicchu.  inthyayil 2226 kaduvakalundu.  1900-l lokatthu oru lakshattholam kaduvakalundaayirunnu.  vettayaadalum mattum kaaranam ivayude ennam pinneedu 90 shathamaanatthilere kurayukayaayirunnu.  lokatthu ettavum kooduthal kaduvakalulla raajyam inthyayaanu.  2010-l 1706 kaduvakalaanu inthyayil undaayirunnathu.  2014-le sarvve prakaaram  ithinte ennam 2226 aayi. 30 shathamaanamaanu vardhana kaduvakalude ennatthil randaam sthaanam rashyakkaanu.  ivide 433 kaduvakalundu.  indoneeshya, maleshya, neppaal, thaaylandu, bamglaadeshu, bhoottaan ennivayaanu 100 l adhikam kaduvakalulla mattu raajyangal.  keralatthil 136 kaduvakale kandetthiyittundu.  1973-laanu inthyayil projakdu dygar paddhathi  thudangiyathu.  inthyayil 17 samsthaanangalilaayi 48 kaduvaa samrakshana kendrangalaanu nilavilullathu. raajyatthu kaduvakal ettavum kooduthalulla samsthaanam karnaadakayaanu.
1. Inthyayile vellakkaduvakalkku vendiyulla saphaari paarkku evideyaan? 

ans:mukundpoor, madhyapradeshu 

2. 2016 le paristhithidinatthinte aathitheya raajyam? 

ans:amgola
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution