* .'നവോത്ഥാനം’ ആരംഭിച്ചത് ഇറ്റലിയിലാണ്
* .'നവോത്ഥാനത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ഇറ്റാലിയൻ സാഹിത്യകാരനായ പെട്രാർക്ക് ആണ്
* .’ഡിവൈൻ കോമഡി' എന്ന തന്റെ വിഖ്യാത ഗ്രന്ഥത്തിലൂടെ പഴഞ്ചൻ വീക്ഷണങ്ങളെ വിമർശിച്ച ദാന്തെ നവോത്ഥാനത്തിന്റെ ആഹ്വാനമുതിർത്ത ആദ്യത്തെ സാഹിത്യകാരനാണ്.
* .’ഡോൺ ക്വിക്സോട്ട്’ രചിച്ച സെർവാൻറസ് ആണ് സ്പെയിനിൽ നവോത്ഥാന സാഹിത്യത്തിന്റെ സംരംഭകൻ.
* .നവീകൃതമായ ഒരു സഭയുടെയും സമൂഹത്തിന്റെയും ചിത്രമാണ് സർ തോമസ് മൂർ 'ഉട്ടോപ്യ’യിൽ അവതരിപ്പിച്ചത്
* .മാക്യവെല്ലിയുടെ ‘പ്രിൻസ്’ ഈ കാലഘട്ടത്തിലെ ഒരു ഉത്തമ സൃഷ്ടിയാണ്.
* .ജ്യോഫ്രി ചോസർ, മാർലോ, ഷേക്സ്പിയർ, മിൽട്ടൺ എന്നിവരായിരുന്നു ഇംഗ്ലണ്ടിലെ മഹാന്മാരായ നവോത്ഥാന സാഹിത്യകാരന്മാർ.
* .ജോർജ്പുണ്യവാളനും ഡ്രാഗണും, ഡിസ്പ്യട്ട,ആതൻ , സിലെ വിദ്യാലയം എന്നിവ മഹാനായ റാഫേലിന്റെ വിഖ്യാതചിത്രങ്ങളാണ്.
* .'ഏറ്റവും മഹാനും ഏറ്റവും ശോകാകുലനുമായ കലാകാരൻ' എന്നു വിശേഷിപ്പിക്കുന്ന മൈക്ക ലാഞ്ജലോയുടെ പ്രസിദ്ധമായ ചിത്രമാണ് വത്തിക്കാനിലെ സിസ്റ്റെയ്ൻ പള്ളിയുടെ മച്ചിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ‘അവസാന വിധി’ (Last Judgement).
* .ആധുനിക തത്ത്വശാസ്ത്രത്തിൽ വൻ വിപ്ലവത്തിന് തിരികൊളുത്തിയ ഫ്രഞ്ച് ദാർശനികനായ ദെക്കാർത്തെയുടെ ചിന്തകൾ കാർട്ടീഷ്യൻ ഫിലോസഫി എന്ന പേരിൽ അറിയപ്പെടുന്നു. 'ഞാൻ, സംശയിക്കുന്നു, അതിനാൽ ഞാൻ ഉണ്ട് എന്ന തത്ത്വം ദെക്കാർത്തെയുടെതാണ്.