കലണ്ടർ

കലണ്ടർ 
* 'കലൻഡേ' എന്ന ലാറ്റിൻ വാക്കിൽനിന്നാണ് കലണ്ടർ എന്ന പദമുണ്ടായത്. 'കണക്കു കൂട്ടുക’ എന്നാണ് കലൻഡേ എന്ന വാക്കിനർഥം. 

* ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയുള്ള കലണ്ടർ കണ്ടുപിടിച്ചത് മെസോപ്പൊട്ടേമിയക്കാരാണ്. 

* ഒരു ദിവസത്തെ 24 മണിക്കുറുകളായി വിഭജിച്ചതും മെസോപ്പൊട്ടേമിയക്കാരാണ്. 

* സൂര്യനെ ആധാരമാക്കിയുള്ള സൗരപഞ്ചാംഗം കണ്ടുപിടിച്ചത് ഈജിപ്പുകാരാണ്. 

* തെക്കേ അമേരിക്കയിലെ പ്രാചീന ജനതയായ മായൻമാരുടെ കലണ്ടറിൽ ഒരു വർഷം 365 ദിവസങ്ങളായിരുന്നു. 

* മായൻമാരുടെ കലണ്ടറിൽ ഒരു വർഷം 18 മാസങ്ങളായിരുന്നു. 

* ഒരു മാസത്തിൽ 20 ദിവസങ്ങളാണ് മായൻ കലണ്ടറിൽ ഉണ്ടായിരുന്നത് വർഷത്തിലെ 5 ദിവസങ്ങൾ മായൻമാർ നിർഭാഗ്യദിവസങ്ങളായി കരുതിപ്പോന്നു. 

* മായൻ കലണ്ടർ അവസാനിച്ച 2012 ഡിസംബർ 21ന് ലോകാവസാനമാകുമെന്ന് കുപ്രചരണങ്ങൾ ഉണ്ടായിരുന്നു. 

* ബി.സി. 46-ൽ ജൂലിയസ് സീസർ ആരംഭിച്ചതാണ് ജൂലിയൻ കലണ്ടർ. സോസിജിൻസി എന്ന വാനശാസ്ത്രജ്ഞന്റെ ഉപദേശപ്രകാരമാണ് ജൂലിയസ് സീസർ കലണ്ടർ ആരംഭിച്ചത്. 

* ജൂലിയൻ കലണ്ടറിൽ 365 ദിവസങ്ങൾ ഉണ്ടായിരുന്നു. 'അധിവർഷം' എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ജൂലിയൻ കലണ്ടറാണ് 

* ലോകത്ത് ഇന്ന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന കലണ്ടർ സംവിധാനമാണ് ഗ്രിഗോറിയൻ കലണ്ടർ. 1582ൽ ഗ്രിഗോറിയൻ കലണ്ടർ സ്ഥാപിച്ചത് ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പയാണ് 

* ജൂലിയൻ കലണ്ടറിലെ പോരായ്മകൾ പരിഹരിച്ചു കൊണ്ടാണ് ഗ്രിഗോറിയൻ കലണ്ടർ നിലവിൽ വന്നത്. അലോഷിയസ് ലിലിയസ് എന്ന ഭിഷഗ്വരനാണ് മാർപാപ്പയുടെ കല്പന അനുസരിച്ച് ഗ്രിഗോറിയൻ. കലണ്ടർ രൂപപ്പെടുത്തിയത്. 

* യേശുക്രിസ്തു ജനിച്ച വർഷമായ എ.ഡി.1 അടിസ്ഥാനമാക്കിയാണ് ഗ്രിഗോറിയൻ കലണ്ടറിൽ വർഷങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

* സ്പെയിൻ, പോർച്ചുഗൽ, ഇറ്റലി, പോളണ്ട് എന്നിവയാണ് ഗ്രിഗോറിയൻ കലണ്ടർ ആദ്യമായി അംഗീകരിച്ച രാജ്യങ്ങൾ.

*  ജനവരി മുതൽ ഡിസംബർ വരെയുള്ള 12 മാസങ്ങളാണ്ഗ്രിഗോറിയൻ കലണ്ടറിലുള്ളത്. 

* റോമൻ ഐതിഹ്യത്തിലെ ജാനസ് ദേവന്റെ പേരിൽ നിന്നാണ് ജനവരി മാസത്തിന് ആ പേര് ലഭിച്ചത്. 

* കവാടങ്ങളുടെയും വാതിലുകളുടെയും ദേവനാണ് ജാനസ്. 

* 30 ദിവസത്തിൽ കുറവുള്ളതും ഏറ്റവും ചെറുതുമായ മാസമാണ് ഫിബ്രവരി. 

* നാലു വർഷത്തിലൊരിക്കലുളള അധിവർഷങ്ങളിൽ ഫിബ്രവരിക്ക് 29 ദിവസങ്ങളുണ്ടാവും. 

* 'ശുദ്ധീകരണം' എന്നർഥം വരുന്ന ഫിബ്രം എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ഫിബ്രവരി എന്ന പേരുണ്ടായത്. 

* മാർച്ച് മാസത്തിന് ആ പേര് ലഭിച്ചത് റോമാക്കാരുടെ യുദ്ധദേവനായ മാർസിൽ നിന്നാണ് ജൂനോ എന്ന റോമൻ ദേവതയുടെ പേരിൽ നിന്നാണ് ജൂൺ മാസത്തിന്റെ പേരുണ്ടായത്. 

* ജൂലിയസ്  സീസറുടെ സ്മരണാർഥം നാമകരണം ചെയ്യപ്പെട്ട മാസമാണ് ജൂലായ്. 

* ഇന്ത്യയുടെ ദേശീയ കലണ്ടറാണ് ശകവർഷം. കുശാന രാജാവായ കനിഷ്കനാണ് എ.ഡി. 78-ൽ ശകവർഷം ആരംഭിച്ചത്. 

* 1957 മാർച്ച് 22-നാണ് ശകവർഷത്തെ ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ചത്. 

* 12 മാസങ്ങളുളള ശകവർഷത്തിലെ ആദ്യമാസം ചൈത്രവും, അവസാനമാസം ഫാൽഗുനവുമാണ്. 

* ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, ഭാദ്രം, ആശ്വിനം, കാർത്തികം, ആഗ്രഹായണം, പൗഷം, മാഹം, ഫാൽഗുനം എന്നിവയാണ് ശകവർഷമാങ്ങൾ 

* 2009 എന്നത് ശകവർഷപ്രകാരം 1931 ആയിരുന്നു. 

* മലയാളം കലണ്ടറാണ് കൊല്ലവർഷം. എ.ഡി. 825-ൽ ഉദയ മാർത്താണ്ഡവർമയാണ് കൊല്ലവർഷം ആരംഭിച്ചതെന്നു കരുതപ്പെടുന്നു. 

* സൂര്യനെ കേന്ദ്രീകരിച്ചുള്ള കലണ്ടർ സംവിധാനമാണ് കൊല്ലവർഷം. 

* മലയാളം കലണ്ടറിലെ ആദ്യമാസം ചിങ്ങവും അവസാനമാസം കർക്കടകവുമാണ് 

* സൂര്യനെ ആധാരമാക്കിയുള്ള തമിഴ് കലണ്ടറിനും 12 മാസങ്ങളുണ്ട്. 

* തമിഴ് കലണ്ടറിലെ ആദ്യമാസം ചിത്തിരൈയും അവസാനമാസം പങ്കുനിയുമാണ് 

* ഇസ്ലാംമതത്തിലെ ഔദ്യോഗിക കലണ്ടറാണ് ഹിജറാ കലണ്ടർ. 

* ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയുള്ള 12 മാസങ്ങളാണ് ഹിജറാ കലണ്ടറിലുളളത്. 

* മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത എ.ഡി. 622 മുതലാണ് ഹിജറവർഷം ആരംഭിക്കുന്നത്. 

* ഇസ്ലാമിക കലണ്ടറിലെ ആദ്യമാസം മുഹറമും അവസാനമാസം ദുൽഹജ്ജുമാണ്.


Manglish Transcribe ↓


kalandar 
* 'kalande' enna laattin vaakkilninnaanu kalandar enna padamundaayathu. 'kanakku koottuka’ ennaanu kalande enna vaakkinartham. 

* chandrane adisthaanappedutthiyulla kalandar kandupidicchathu mesoppottemiyakkaaraanu. 

* oru divasatthe 24 manikkurukalaayi vibhajicchathum mesoppottemiyakkaaraanu. 

* sooryane aadhaaramaakkiyulla saurapanchaamgam kandupidicchathu eejippukaaraanu. 

* thekke amerikkayile praacheena janathayaaya maayanmaarude kalandaril oru varsham 365 divasangalaayirunnu. 

* maayanmaarude kalandaril oru varsham 18 maasangalaayirunnu. 

* oru maasatthil 20 divasangalaanu maayan kalandaril undaayirunnathu varshatthile 5 divasangal maayanmaar nirbhaagyadivasangalaayi karuthipponnu. 

* maayan kalandar avasaaniccha 2012 disambar 21nu lokaavasaanamaakumennu kupracharanangal undaayirunnu. 

* bi. Si. 46-l jooliyasu seesar aarambhicchathaanu jooliyan kalandar. Sosijinsi enna vaanashaasthrajnjante upadeshaprakaaramaanu jooliyasu seesar kalandar aarambhicchathu. 

* jooliyan kalandaril 365 divasangal undaayirunnu. 'adhivarsham' enna aashayam aadyamaayi avatharippicchathu jooliyan kalandaraanu 

* lokatthu innu ettavum vyaapakamaayi upayogikkunna kalandar samvidhaanamaanu grigoriyan kalandar. 1582l grigoriyan kalandar sthaapicchathu grigari pathimoonnaaman maarpaappayaanu 

* jooliyan kalandarile poraaymakal pariharicchu kondaanu grigoriyan kalandar nilavil vannathu. Aloshiyasu liliyasu enna bhishagvaranaanu maarpaappayude kalpana anusaricchu grigoriyan. Kalandar roopappedutthiyathu. 

* yeshukristhu janiccha varshamaaya e. Di. 1 adisthaanamaakkiyaanu grigoriyan kalandaril varshangal chittappedutthiyirikkunnathu. 

* speyin, porcchugal, ittali, polandu ennivayaanu grigoriyan kalandar aadyamaayi amgeekariccha raajyangal.

*  janavari muthal disambar vareyulla 12 maasangalaangrigoriyan kalandarilullathu. 

* roman aithihyatthile jaanasu devante peril ninnaanu janavari maasatthinu aa peru labhicchathu. 

* kavaadangaludeyum vaathilukaludeyum devanaanu jaanasu. 

* 30 divasatthil kuravullathum ettavum cheruthumaaya maasamaanu phibravari. 

* naalu varshatthilorikkalulala adhivarshangalil phibravarikku 29 divasangalundaavum. 

* 'shuddheekaranam' ennartham varunna phibram enna laattin vaakkil ninnaanu phibravari enna perundaayathu. 

* maarcchu maasatthinu aa peru labhicchathu romaakkaarude yuddhadevanaaya maarsil ninnaanu joono enna roman devathayude peril ninnaanu joon maasatthinte perundaayathu. 

* jooliyasu  seesarude smaranaartham naamakaranam cheyyappetta maasamaanu joolaayu. 

* inthyayude desheeya kalandaraanu shakavarsham. Kushaana raajaavaaya kanishkanaanu e. Di. 78-l shakavarsham aarambhicchathu. 

* 1957 maarcchu 22-naanu shakavarshatthe inthyayude desheeya kalandaraayi amgeekaricchathu. 

* 12 maasangalulala shakavarshatthile aadyamaasam chythravum, avasaanamaasam phaalgunavumaanu. 

* chythram, vyshaakham, jyeshdtam, aashaaddam, shraavanam, bhaadram, aashvinam, kaartthikam, aagrahaayanam, pausham, maaham, phaalgunam ennivayaanu shakavarshamaangal 

* 2009 ennathu shakavarshaprakaaram 1931 aayirunnu. 

* malayaalam kalandaraanu kollavarsham. E. Di. 825-l udaya maartthaandavarmayaanu kollavarsham aarambhicchathennu karuthappedunnu. 

* sooryane kendreekaricchulla kalandar samvidhaanamaanu kollavarsham. 

* malayaalam kalandarile aadyamaasam chingavum avasaanamaasam karkkadakavumaanu 

* sooryane aadhaaramaakkiyulla thamizhu kalandarinum 12 maasangalundu. 

* thamizhu kalandarile aadyamaasam chitthiryyum avasaanamaasam pankuniyumaanu 

* islaammathatthile audyogika kalandaraanu hijaraa kalandar. 

* chandrane adisthaanappedutthiyulla 12 maasangalaanu hijaraa kalandarilulalathu. 

* muhammadu nabi makkayil ninnum madeenayilekku palaayanam cheytha e. Di. 622 muthalaanu hijaravarsham aarambhikkunnathu. 

* islaamika kalandarile aadyamaasam muharamum avasaanamaasam dulhajjumaanu.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution