* റോമക്കാർ യുദ്ധദേവനായി ആരാധിച്ചിരുന്നത് മാഴ്സിനെയാണ്.
* ബി.സി. 264-നും 146-നും മധ്യേ റോമും കാർത്തേജുമായി നടന്ന മൂന്നു യുദ്ധങ്ങളാണ് പൂണികയുദ്ധങ്ങൾ.
* ഇംഗ്ലണ്ടിലെ ലങ്കാസ്റ്റർ, യോർക്കു വംശങ്ങൾ തമ്മിൽ നടന്നവയാണ് റോസ് യുദ്ധങ്ങൾ.
* 1377 മുതൽ 1458 വരെ ഫ്രാൻസ് ഇംഗ്ലണ്ടുമായി നടന്ന 116 വർഷത്തെ യുദ്ധമാണ് ശതവത്സര യുദ്ധം(Hunderd Years War).
* ശതവത്സര യുദ്ധത്തിനിടയ്ക്ക് ഫ്രഞ്ചുകാർക്ക് നിർണായക വിജയം സമ്മാനിച്ച വനിതയാണ് ജൊവാൻ ഓഫ് ആർക്ക്
* 1429-ൽ ഫ്രാൻസിലെ ഓർലിയൻസ് നഗരത്തെ ഇംഗ്ലീഷ്കാരിൽനിന്നും മോചിപ്പിക്കാൻ ജാവാന്റെ നേതൃത്വത്തിൽ ഫ്രഞ്ചു സൈന്യത്തിനായി.
* ഇതിനെത്തുടർന്ന് Maid Of Orleans എന്ന പേര് അവർക്കു ലഭിച്ചു.
* 1431-ൽ ജോവാനെ ഇംഗ്ലീഷ് സൈന്യം ചുട്ടുകൊന്നു.
* 1861–1865 കാലത്താണ് അമേരിക്കൻ ആഭ്യന്തരയുദ്ധം നടന്നത്.
* അബ്രഹാം ലിങ്കണായിരുന്നു ഇക്കാലത്ത് അമേരിക്കൻ പ്രസിഡൻറ്.
* അടിമത്തം നിർത്തലാക്കുന്നതു സംബന്ധിച്ചുണ്ടായ അഭിപ്രായ വ്യത്യാസമാണ് ആഭ്യന്തരയുദ്ധത്തിലേക്കു നയിച്ചത്.
* 1861 ഏപ്രിൽ 12-ന് നാരംഭിച്ച ആഭ്യന്തരയുദ്ധം 1865-ൽ വടക്കൻ സംസ്ഥാനങ്ങളുടെ വിജയത്തോടെ അവസാനിച്ചു.
* 1865 ഡിസംബർ 6-ന് നിലവിൽ വന്ന 13-മത്തെ ഭരണഘടനാ ഭേദഗതിയിലൂടെ അമേരിക്കയിൽ അടിമത്തം നിരോധിച്ചു.
* 'ആദ്യത്തെ ആധുനിക യുദ്ധം' എന്നാണ് 1858-1856 കാലത്തെ ക്രിമിയൻ യുദ്ധം അറിയപ്പെടുന്നത്.
* റഷ്യ ഒരു വശത്തും ബ്രിട്ടൻ, ഫ്രാൻസ്, തുർക്കി, സർഡീനിയ എന്നിവ സംയുക്തമായി മറുപക്ഷത്തും ഏറ്റുമുട്ടി.
* ‘ചരിത്രത്തിലെ ഏറ്റവും അനാവശ്യമായ യുദ്ധം' എന്നു ഇതിനെ വിശേഷിപ്പിക്കാറുണ്ട്.
* ക്രിമിയൻ യുദ്ധത്തിൽ പരിക്കേറ്റ പടയാളികളെ പരിചരിച്ചുകൊണ്ട് ലോകശ്രദ്ധയാകർഷിച്ച ബ്രിട്ടീഷ് വനിതയാണ് ഫ്ളോറൻസ് നൈറ്റിങ്ഗേൽ. ‘വിളക്കേന്തിയ വനിത' എന്ന അപരനാമത്തിൽ അവർ അറിയപ്പെടുന്നു.
* ആധുനിക നഴ്സിങ്ങിന്റെ മാതാവായി കരുതുന്നതും നൈറ്റിങ്ഗേലിനെയാണ്.
* നൈറ്റിങ്ഗേൽ എഴുതിയ 136 പേജുള്ള 'നോട്ട്സ് ഒാൺ നഴ്സിങ്’ എന്ന പുസ്തകമാണ് ആധുനിക നഴ്സിങ് പഠനത്തിന്റെ ആധാരം.
* 1916-ലെ ഈസ്റ്റർ ദിനത്തിൽ അയർലൻഡിലെ ഡബ്ലിനിൽ ബ്രിട്ടനെതിരെ നടന്നതാണ് ഈസ്റ്റർ കലാപം.
* ഐറിഷ് സ്വയംഭരണമായിരുന്നു കലാപത്തിന്റെ ലക്ഷ്യം.
* 1618 മുതൽ 1648 വരെ ജർമനിയിലാണ് മുപ്പതുവർഷയുദ്ധം നടന്നത് (Thirty Years' War).
* കത്തോലിക്ക-പ്രൊട്ടസ്റ്റൻറ് വിശ്വാസികൾ തമ്മിലാണ് യുദ്ധം ആരംഭിച്ചത്.
* ബ്രിട്ടനും ചൈനയുമായി 1839-1842,1856-1860 കാലഘട്ടങ്ങളിൽ നടന്നതാണ് കറുപ്പുയുദ്ധങ്ങൾ,(optium war).
* ബ്രീട്ടിഷുകാരുടെ കറുപ്പു കച്ചവടത്തെ ചൈന എതിർത്തിരുന്നു .
* വിദേശികൾക്കെതിരെ 1899-1901 കാലത്ത് ബോകക് സർ കലാപം നടന്നതും(Boxer Rebellion)ചൈനയിലാണ്.
* ദക്ഷിണാഫ്രിക്കയിലാണ് ബൂവർ യുദ്ധം1880-81-ലായിരുന്നു ഒന്നാം1899-1902-ൽ രണ്ടാമത്തെതും
* പിൻമുറക്കാരായ ബൂവർമാരുടെ തോട്ടങ്ങൾ പിടിച്ചെടുക്കാൻ ഇംഗ്ലീഷുകാർ ശ്രമിച്ചതാണ് യുദ്ധത്തിനിടയാക്കിയത്.
* 1914 മുതൽ 1918 വരെയായിരുന്നു ഒന്നാം ലോക മഹായുദ്ധം, ഓസ്ടിയ, ജർമനി, ഇറ്റലി എന്നിവ ചേർന്ന ത്രികക്ഷി സഖ്യം (Triple Alliance)ഫ്രാൻസ് ,ബ്രിട്ടൻ,റഷ്യ എന്നിവ ചേർന്ന ത്രികക്ഷി സൗഹാർദമായാണ് (Triple entente)എന്നിവയാണ് പ്രധാനമായും ഏറ്റുമുട്ടിയത്.
* 1914 മുതൽ 28-ന് ഓസ്‌ട്രേലിയൻ കിരീടാവകാശിയായ ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻറും ഭാര്യയും ബോസ്‌നിയയുടെ തലസ്ഥാനമായ സരാജിവോയിൽ കൊല്ലപ്പെട്ടതാണ് ഒന്നാം ലോക മഹായുദ്ധത്തിൻറ് പെട്ടെന്നുള്ള കാരണം.
* 1918- നവംബറിൽ ജർമനി യുദ്ധവിരാമക്കരാറിൽ ഒപ്പിട്ടതോടെയാണ് ഒന്നാം ലോകമഹായുദ്ധം അവസാനിച്ചത്.
* 1936-ലാണ് സ്പെയ്നിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടത്.തിരഞ്ഞെടുപ്പിലൂടെ അധികാരത്തി ലത്തിയ ജനകീയമുന്നണി സർക്കാറിനെതിരെ വലതുപക്ഷ സംഘടനകളും ഫാസിസ്റ്റ് സംഘടനയായ ഫലാൻജും ചേർന്ന് ജനറൽ ഫ്രാങ്കോയുടെ നേതൃത്വത്തിൽ കലാപം ആരംഭിച്ചു.1939-ൽ നാഷണലിസ്റ്റുകൾ എന്നറിയപ്പെട്ട കലാപകാരികൾ അധികാരം പിടിച്ചെടുത്തു.
* 'രണ്ടാം ലോകയുദ്ധത്തിന്റെ മുന്നൊരുക്കം' എന്നാണ് സ്പാനിഷ് ആഭ്യന്തരയുദ്ധം അറിയപ്പെടുന്നത്.
* ഈ യുദ്ധകാലത്ത് ജവാഹർലാൽ നെഹ്റു സ്പെയിൻ സന്ദർശിച്ച് ജനകീയസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
* 1939 മുതൽ 1945 വരെയായിരുന്നു രണ്ടാം ലോകമഹായുദ്ധം, ജർമനി, ഇറ്റലി, ജപ്പാൻ എന്നിവ ചേർന്ന അച്ചുതണ്ടുശക്തികളും (Axis Powers), ബ്രിട്ടൻ, ഫ്രാൻസ്, സോവിയറ്റ് യൂണിയൻ, അമേരിക്ക എന്നിവ ചേർന്ന സഖ്യശക്തികളുമായായിരുന്നു പ്രധാന പോരാട്ടം .
* 1939 സപ്തംബർ 1-ന് ജർമനി പോളണ്ടിനെ ആക്രമിച്ചതോടെയാണ് രണ്ടാം ലോകയുദ്ധത്തിന്റെ ആരംഭം.
* ബാൾട്ടിക് കടലുമായി പോളണ്ടിനെ ബന്ധിപ്പിച്ചിരുന്ന ചെറിയ ഭൂപ്രദേശമാണ് പോളിഷ് ഇടനാഴി (Polish Corridor), sponso)ഇവിടത്തെ ഒരു പ്രധാന പട്ടണമാണ് ഡാൻസിഗ്. 1939-ൽ ഈ പ്രദേശം ജർമനി പിടിച്ചെടുത്തു.
* ശാന്തസമുദ്രത്തിൽ ഹവായ് ദ്വീപിലുള്ള അമേരിക്കൻ സൈനികകേന്ദ്രമായ പേൾ ഹാർബർ, 1941 ഡിസംബർ 7-ന് ജപ്പാൻ ആക്രമിച്ചതാണ് രണ്ടാം ലോകമഹായുദ്ധത്തിലേക്ക് അമേരിക്കയെ എത്തിച്ചത്.
* ഐക്യരാഷ്ട്രസംഘടന സൈനികമായി ഇടപെട്ട ആദ്യത്തെ യുദ്ധമാണ് കൊറിയൻ യുദ്ധം.
* 1950 ജൂണിൽ ഉത്തരകൊറിയ ദക്ഷിണകൊറിയയെ ആക്രമിച്ചതോടെയാണ് യുദ്ധം തുടങ്ങിയത്.
* ദക്ഷിണകൊറിയയെ സഹായിക്കാൻ 16 രാജ്യങ്ങൾ സേനകളെ അയച്ചുകൊടുത്തു.
* 1953 ജൂലായിൽ യുദ്ധം അവസാനിച്ചു.
* 1957-ലാണ് വിയറ്റ്നാം യുദ്ധം ആരംഭിച്ചത്. അമേരിക്കൻ സഖ്യസേനയ്ക്കെതിരെ തെക്കൻ വിയറ്റ്നാമിനെ മോചിപ്പിക്കാൻ കമ്യൂണിസ്റ്റ് വടക്കൻ വിയറ്റ്നാം നടത്തിയ ശ്രമമാണ് യുദ്ധമായത്.
* അമേരിക്ക പങ്കാളിയായ ഏറ്റവും ദൈർഘ്യമേറിയ യുദ്ധമാണിത്.
* 1975-ലാണ് യുദ്ധം അവസാനിച്ചത്.
* വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്ക പ്രയോഗിച്ച വളരെ ശക്തിയേറിയ സസ്യസംഹാരിയാണ് ഏജൻറ് ഓറഞ്ച്
* ഇസ്രായേൽ ഒരു ഭാഗത്തും ഈജിപ്ത്, സിറിയ, ജോർദാൻ എന്നിവ മറുപക്ഷത്തുമായി 1967 ജൂണിൽ നടന്നതാണ് ഷഡ്ദിനയുദ്ധം. 1973-ൽ ഈജിപ്ത്-സിറിയൻ സേനകളും ഇസ്രായേലുമായി നടന്നതാണ് യോം കിപ്പർ യുദ്ധം.
* തെക്കൻ അറ്റ്ലാൻറിക്ക് സമുദ്രത്തിലുള്ള ഫോക്ക്ലൻഡ് ദ്വീപുകളെച്ചൊല്ലി 1982-ൽ ബ്രിട്ടനും അർജൻറീനയുമായി നടന്നതാണ് ഫോക്കല്ലൻഡ് യുദ്ധം.
* ഇറാഖിന്റെ നിയന്ത്രണത്തിൽനിന്ന് കുവൈത്തിനെ മോചിപ്പിക്കാനായി 1991-ൽ അമേരിക്കയും സഖ്യകക്ഷികളും നടത്തിയ സൈനിക നീക്കമാണ് ഓപ്പറേഷൻ ഡെസർട്ട്സ്റ്റോം.
* കുവൈത്തിന് നേരെയുള്ള ഇറാഖ് ആക്രമണം നടന്നത് 1991-ലാണ്.
* ഓപ്പറേഷൻ ഡെസർട്ട് സ്റ്റോമിലൂടെ സഖ്യസേന കുവൈറ്റിനെ മോചിപ്പിച്ചതും 1991-ലാണ്.
* ആയുധങ്ങൾക്കു പകരം വാക്കുകളും ആശയങ്ങളും കൊണ്ട് നടന്നതാണ് ശീതയുദ്ധം.
* അമേരിക്കയും സോവിയറ്റ്യൂണിയനും തമ്മിലായിരുന്നു ഇത്.
* അമേരിക്കൻ നയതന്ത്രജ്ഞനായിരുന്ന ബർണാഡ്ബറൂച്ചാണ് ശീതയുദ്ധം എന്ന പദം ആദ്യമായി ഉപയോഗിച്ചത്.
* 1991-ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ ശീതയുദ്ധം അവസാനിച്ചു.