യുദ്ധങ്ങളും നായകൻമാരും , ചിത്രകാരൻമാരും സൃഷ്ടികളും
യുദ്ധങ്ങളും നായകൻമാരും , ചിത്രകാരൻമാരും സൃഷ്ടികളും
മഹാനായ അലക്‌സാൻഡർ
* ലോകചരിത്രത്തിലെ തന്നെ ഏറ്റവും മികവുറ്റ സോനാനായകരിൽ ഒരാളാണ് മഹാനായ അലക്സാൻഡർ,
* ബി.സി. 356-ൽ മാസിഡോണിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ പെല്ലയിലായിരുന്നു ജനനം.
* മാസിഡോണിയൻ രാജാവ് ഫിലിപ്പ് II, എപ്പിറസ് രാജ്ഞി എന്നിവരായിരുന്നു മാതാപിക്കൾ.
* കുട്ടിക്കാലം മുതൽക്കേ ഗ്രീക്ക് പോരാളി അക്കില്ലസ് ആയിരുന്നു അലക്സാണ്ടറുടെ മാതൃക.
* അതുകൊണ്ടു തന്നെ എവിടെപ്പോകുമ്പോഴും ഇലിയഡ് അദ്ദേഹം ഒപ്പം കരുതിയിരുന്നു.
* ബി.സി. 348-ൽ അലക്സാൻഡർ അരിസ്റ്റോട്ടിലിന്റെ ശിക്ഷണത്തിൻ കീഴിലായി.
* അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കുതിരയായിരുന്നു ബൂസിഫലസ്.
* ബി.സി 336-ൽ തന്റെ ഇരുപതാമത്തെ വയസ്സിൽ അലക്സാൻഡർ മാസിഡോണയിലെ ഭരണാധികാരിയായി
* ബി.സി. 334-ൽ ആണ് അലക്സാൻഡർ തന്റെ വിഖ്യാത പടയോട്ടങ്ങൾ ആരംഭിച്ചത്.
* പേർഷ്യക്കാരെ കീഴടക്കിയ അദ്ദേഹം ഈജിപ്തിൽ പ്രവേശിച്ചു.
* ബി.സി. 331-ൽ ഇവിടെ അലക്സാൻഡ്രിയ എന്ന പേരിൽ ഒരു നഗരം അദ്ദേഹം സ്ഥാപിച്ചു.
* ബി.സി. 326-ലായിരുന്നു അലക്സാൻഡർ ഇന്ത്യയെ ആക്രമിച്ചത്.
* ഹിഡാസ്പസ് യുദ്ധത്തിൽ അലക്സാൻഡർ ഇന്ത്യൻ രാജാവായ പോറസിനെ തോല്പിച്ചു.
* ബാബിലോണിയയിലേക്കു മടങ്ങിയ അലക്സാൻഡർ ഗുരുതരമായ രോഗത്തിനടിപ്പെട്ടു.
* ബി.സി.323, ജൂൺ 10-ന് തന്റെ 32-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
ഫാസിസം
* ’ഫാസസ്' എന്ന ലാറ്റിൻ വാക്കിൽനിന്നാണ് ഫാസിസം എന്ന പദം രൂപപ്പെട്ടത്.
* 'കൂട്ടം' എന്നതാണ് ഈ വാക്കിന്റെ അർഥം. ഇറ്റലിയിൽ 1921-ൽ ഫാസിസ്റ്റ് പാർട്ടി രൂപവത്കരിച്ചത് ബെനിറ്റോ മുസ്സോളിനിയാണ്.
* തീവ്രദേശീയതയിൽ ഊന്നിയ ജനാധിപത്യ വിരുദ്ധനിലപാടുകളായിരുന്നു ഫാസിസ്റ്റുകളുടേത്.
* ജനങ്ങളുടെ ഇടയിൽ ഭീകരത സൃഷ്ടിക്കാൻ മുസ്സോളിനി രൂപവത്കരിച്ച സായുധസംഘമാണ് ഫാസസ്.
* മുസ്സോളിനി രൂപം നൽകിയ സമാനമായ മറ്റൊരു സേനയാണ് കരിങ്കുപ്പായക്കാർ (Black Shirts).
* 1922-ഓടെ മുസ്സോളിനി ഇറ്റാലിയൻ പ്രധാനമന്ത്രിയായി
നാസിസം
* ഫാസിസത്തിന്റെ കിരാതരൂപമായ നാസിസം ജർമനിയിലാണ് വളർന്നു വികസിച്ചത്.
* വംശങ്ങളിൽ ശ്രേഷ്ഠർ ആര്യൻമാരാണെന്നും അവരിൽ ഏറ്റവും കേമൻമാർ ജർമൻകാരാണെന്നുമാണ് നാസികൾ വാദിച്ചത്.
* 1919-ൽ ഹിറ്റലറാണ് നാസി പാർട്ടി എന്ന ചുരുക്കപ്പേരുള്ള നാഷണൽ സോഷ്യലിസ്റ്റ് ജർമൻ വർക്കേഴ്സ് പാർട്ടി രൂപവത്കരിച്ചത്.
* ഹിറ്റ്ലറുടെ ആത്മകഥയായ 'മെയിൻ കാംഫ്’ ആയിരുന്നു നാസിസത്തിന്റെ പ്രമാണ് ഗ്രന്ഥം.
* യഹൂദരെയും ഫാസിസ്റ്റു വിരുദ്ധരെയും വധിക്കാനും മർദിക്കാനുമായി നാസികൾ രൂപം നൽകിയ സ്വകാര്യസേനയാണ് ബ്രൗൺ ഷർട്ട്സ്(BrownShirts).
* യുദ്ധത്തെ പുരോഗതിയിലേക്കുള്ള ചവിട്ടുപടിയായാണ് നാസികൾ കണ്ടത്.
ചിത്രകാരൻമാരും സൃഷ്ടികളും
* സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ
പിക്കാസോ
വരച്ച പ്രശസ്തചിത്രമാണ്
ഗൂർണിക്ക
'.
ലിയോനാർഡോ ഡാ വിഞ്ചി
-
* മൊണാലിസ,
* ദി ലാസ്റ്റ് സപ്പർ,
* വിട്രുവിയൻ മാൻ,
* ദി ബാപ്റ്റിസം ഓഫ് ക്രൈസ്റ്റ്,
* വിർജിൻ ഓഫ് ദി റോക്കസ്
*