* 1914-1918 കാലത്താണ് ഒന്നാം ലോകമഹായുദ്ധം നടന്നത്. ആസ്ട്രിയയുടെ ആർച്ച് ഡ്യൂക്കായ ഫെർഡിനാൻറിന്റെ കൊലപാതകമാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പെട്ടെന്നുള്ള കാരണം.
* കേന്ദ്ര ശക്തികളായ (Central powers) ജർമനി, ആസ്ട്രിയ, ഹംഗറി, ടർക്കി. ബൾഗേറിയ എന്നിവർ ഒരു വശത്തും സഖ്യശക്തികളായ (Allied Powers) ബ്രിട്ടൻ, ഫ്രാൻസ്, ബെൽജിയം, സെർബിയ, റഷ്യഎന്നിവർ മറുഭാഗത്തുമായാണ് യുദ്ധം നടന്നത്. സഖ്യശക്തികൾക്ക് വിജയം നേടിക്കൊടുത്ത ഒന്നാം ലോകമഹായുദ്ധം അവസാനിച്ചത് വെഴ്സയിൽസ് സന്ധിയോടെയാണ് (1919). ഈ .സന്ധിയാണ് പിന്നീട് ലീഗ് ഓഫ് നേഷൻസിന്റെ രൂപവത്കരണത്തിന് ഇടയാക്കിയത്. ഒന്നാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽ ആൾനാശമുണ്ടായത് ജർമനിയിലാണ്
രണ്ടാം ലോകമഹായുദ്ധം
രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചത് 1939-ലും അവസാനിച്ചത് 1945-ലുമാണ് നാസിപാർട്ടിയുടെ ആവിർഭാവവും വെഴ്സെയിൽസ് സന്ധിയുമാണ്രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ കാരണം.അച്ചുതണ്ട് ശക്തികളെന്നറിയപ്പെടുന്നു ജർമനി, ഇറ്റലി,ജപ്പാൻ എന്നിവർ ഒരുവശത്തും സഖ്യശക്തികളായ ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, അമേരിക്ക എന്നിവർ മറുഭാഗത്തുമായാണ് യുദ്ധം നടന്നത്. ഹിറ്റ്ലറുടെ പോളണ്ടാക്രമണമാണ് യുദ്ധം പെട്ടന്ന് പൊട്ടിപ്പുറപ്പെട്ടതിനുള്ള പ്രധാന കാരണം. സഖ്യശക്തികൾക്ക് വിജയം ലഭിച്ച ഈ യുദ്ധം അവസാനിച്ചത് ആഗസ്ത്14, 1945നാണ്. ഈ യുദ്ധത്തിൽ തോൽവി സമ്മതിച്ച ആദ്യ രാജ്യം ഇറ്റലിയും അവസാനത്തെ രാജ്യം ജപ്പാനുമാണ്
* രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും കൂടുതൽപേർ കൊല്ലപ്പെട്ടത് സോവിയറ്റ് യൂണിയനിലാണ് (2 കോടി). പോളണ്ടായിരുന്നു കൂടുതൽ ആൾനാശമുണ്ടായ രണ്ടാമത്തെ രാജ്യം.
ഫാറ്റ്മാൻ, ലിറ്റിൽബോയ്
* രണ്ടാം ലോകമഹായുദ്ധത്തിനിടയ്ക്ക് 1945 ആഗസ്ത്6-നാണ് ലോകത്ത് ആദ്യമായി അണു ബോംബ് പ്രയോഗിക്കപ്പെടുന്നത്.
* ജപ്പാനിലെ ഹിരോഷിമാ നഗരത്തിൽ രാവിലെ
8.15-ന് എനോല ഗേ എന്ന യുദ്ധവിമാനം ‘ലിറ്റിൽ ബോയ്' എന്നു പേരുള്ള ആറ്റം ബോംബിട്ടു.
* 1945 ആഗസ്റ്റ് 9-ന് നാഗസാക്കി നഗരത്തിൽ 'ഫാറ്റ്മാൻ' എന്നു പേരുള്ള ആറ്റം ബോംബും അമേരിക്ക പ്രയോഗിച്ചു.
* ലക്ഷക്കണക്കിനാളുകൾ ഇരുനഗരങ്ങളിലുമായി കൊല്ലപ്പെട്ടു.