* അമേരിക്കൻ പ്രസിഡൻറിന്റെ ഔദ്യോഗികകാലാവധി നാലുവർഷമാണ്.
* ഒരാൾക്ക് രണ്ടുതവണ മാത്രമേ അമേരിക്കയിൽ പ്രസിഡൻറ്സ്ഥാനം വഹിക്കാനാവൂ.
* അമേരിക്കൻ പ്രസിഡൻറിന്റെ ഔദ്യോഗികവസതിയാണ് വൈറ്റ് ഹൗസ് വാഷിങ്ടൺ ഡി.സി.യിലാണ് വൈറ്റ്ഹൗസ് സ്ഥിതിചെയ്യുന്നത്.
* 1792-ലാണ് വൈറ്റ് ഹൗസിന്റെ നിർമാണം ആരംഭിച്ചത്. ജെയിംസ് ഹോബൻ എന്ന ശിൽപ്പിയാണ് വൈറ്റ്ഹൗസിന്റെ രൂപരേഖ തയ്യാറാക്കിയത്.
* വൈറ്റ് ഹൗസിൽ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡൻറ് ജോൺ ആഡംസ്. പ്രസിഡൻറ്സ് ഹൗസ്, എക്സിക്യൂട്ടീവ് മാൻഷൻ എന്നീ പേരുകളിലാണ് ഏറെക്കാലം വൈറ്റ് ഹൗസ് അറിയപ്പെട്ടത്.
* തിയോഡോർ റൂസ്വെൽറ്റ് പ്രസിഡൻറായിരിക്കുമ്പോഴാണ് 1901-ൽ വൈറ്റ് ഹൈസിന് ആ പേരു ലഭിച്ചത്.
* ചൈനാ റൂം, റെഡ് റൂം, ബ്ലേ റൂം, ഗ്രീൻ റൂം എന്നിവ വൈറ്റ് ഹൗസിലെ ചില മുറികളാണ്. വൈറ്റ് ഹൗസിലെ ഏറ്റവും വലിയ മുറിയാണ് ഈസ്റ്റ് റൂം.
* വൈറ്റ് ഹൗസിലെ പ്രസിഡൻറിന്റെ ഔദ്യോഗിക മുറി ഒാവൽ ഓഫീസ് എന്നാണറിയപ്പെടുന്നത്.
* അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 35 വയസ്സ് പൂർത്തിയായിരിക്കണം.
* അമേരിക്കൻ പ്രസിഡൻറ് യാത്രചെയ്യുന്ന പ്രത്യേക വിമാനമാണ് എയർഫോഴ്സ് വൺ.
* അമേരിക്കയുടെ ആദ്യത്തെ പ്രസിഡൻറായിരുന്നു ജോർജ് വാഷിങ്ടൺ.
* നൂറുശതമാനം ഇലക്ടറൽ വോട്ടുകളും നേടി വിജയിച്ച ഏക അമേരിക്കൻ പ്രസിഡൻറാണ് ജോർജ് വാഷിങ്ടൺ.
* ജോൺ ആഡംസ് ആയിരുന്നു അമേരിക്കയുടെ ആദ്യത്തെ വൈസ്പ്രസിഡൻറ്
* അമേരിക്കയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത് ജോർജ് വാഷിങ്ടണാണ്.
* ജോൺ ആഡംസാണ് അമേരിക്കയുടെ രണ്ടാമത്തെപ്രസിഡൻറ്.
* നിലവിലെ അമേരിക്കൻ പ്രസിഡന്റായ ബരാക്ക് ഒബാമ അമേരിക്കയുടെ 44-ാമത്തെ പ്രസിഡന്റാണ്.
* .ഏറ്റവും കൂടുതൽ കാലം അമേരിക്കൻ പ്രസിഡൻറായിരുന്നത് ഫ്രാങ്കളിൻ ഡി.റൂസ്‌വെൽറ്റ്.
* നാലുതവണ അമേരിക്കൻ പ്രസിഡൻറായി ഫ്രാങ്കളിൻ റൂസ്‌വെൽറ്റ് തിരഞ്ഞെടുക്കപ്പെട്ടു.
* അമേരിക്കൻ പ്രസിഡൻറായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് തിയോഡോർ റൂസ്‌വെൽറ്റ്.
* ലോകമാസകലമുള്ള കുട്ടികൾക്ക്പ്രിയങ്കരമായ ടെഡിബിയറുകൾക്ക് ആ പേര് ലഭിച്ചത് തിയോഡോർ റൂസ്‌വെൽറ്റി പേരിൽനിന്നാണ്.
* പ്രായം കൂടിയ അമേരിക്കൻ പ്രസിഡൻറ് റൊണാൾഡ് റീഗൻ.
* അധികാരത്തിലിരിക്കെ നാല് അമേരിക്കൻപ്രസിഡൻറുമാർ വധിക്കപ്പെട്ടിട്ടുണ്ട്. അബ്രഹാം ലിങ്കൺ, ജെയിംസ് ഗാർഫീൽഡ്, വില്യം മക്കിൻലി, ജോൺ എഫ്. കെന്നഡി എന്നിവരാണ് വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡൻറുമാർ.
* അമേരിക്കയിൽ അടിമത്തം നിർത്തലാക്കിയ പ്രസിഡൻറാണ് അബ്രഹാം ലിങ്കൺ.അബ്രഹാം ലിങ്കൺ അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡൻറായിരുന്നു. അബ്രഹാം ലിങ്കന്റെ ഘാതകൻ ജോൺ വിൽക്സ് ബുത്ത് എന്ന നടനായിരുന്നു.
* ഏറ്റവും ഒടുവിൽ വധിക്കപ്പെട്ട അമേരിക്കൻ പ്രസി ഡൻറാണ് ജോൺ എഫ്. കെന്നഡി. 1968 നവംബർ 22-ന് വധിക്കപ്പെട്ട കെന്നഡിയുടെ ഘാതകൻ ലീ ഹാർവെ ഓസ്വാൾഡ് ആയിരുന്നു.
* ജോർജ്ഡബ്ല്യു.എച്ച് ബുഷ്, ജോർജ്ഡബ്ല്യു. ബുഷ് എന്നിവരാണ് അമേരിക്കൻ പ്രസിഡൻറുമാരായ പിതാവും പുത്രനും.
* അമേരിക്കൻ പ്രസിഡൻറിന്റെ വേനൽക്കാല വിശ്രമമന്ദിരമാണ് കൃാമ്പ് ഡേവിഡ് അമേരിക്കൻ വൈസ്പ്രസിഡൻറിന്റെ വസതിയാണ് നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ.
* നാലുവർഷത്തിലൊരിക്കൽ ജനവരി 20-നാണ് പു തിയ അമേരിക്കൻ പ്രസിഡൻറ് ഭരണമേൽക്കുന്നത്.