* .ലോകത്ത് ഏറ്റവും കൂടുതലുള്ള മതവിശ്വാസികൾ ക്രിസ്ത്യാനികളാണ്.
* ലോകജനസംഖ്യയുടെ 33 ശത മാനത്തിലേറെ ക്രിസ്ത്യാനികളാണ്.
* ഏറ്റവും കൂടു തൽ റോമൻ കത്തോലിക്കാ ജനസംഖ്യയുള്ള രാജ്യമാണ് ബ്രസീൽ.
* .ഇസ്ലാമാണ് വിശ്വാസികൾ കൂടുതലുള്ള രണ്ടാമത്തെ മതം.
* ലോകജനസംഖ്യയുടെ 21 ശതമാനത്തോളം മുസ്ലിങ്ങളാണ്.
* ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങളുള്ള രാജ്യമാണ് ഇൻഡൊനീഷ്യ.
* വിശ്വാസികൾ കൂടുതലുള്ള ലോകത്തിലെ മൂന്നാമത്തെ മതം ഹിന്ദുമതമാണ്.
* ലോകജനസംഖ്യയുടെ 14 ശതമാനത്തോളം ഹിന്ദുക്കളാണ്.
* ലോകത്തിലെ പ്രധാനപ്പെട്ട നാലുമതങ്ങളായ ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ്മതം എന്നിവ ഉദ്ഭവിച്ചത് ഇന്ത്യയിലാണ്.
* ഇന്ത്യ ഒരു മതേതരരാജ്യമാണ്. ഔദ്യോഗികമായി ഒരു മതത്തെയും പിന്തുണയ്ക്കാത്തവയാണ് മതേതര രാജ്യങ്ങൾ.
* ഹീനയാനം, മഹായാനം എന്നിവയാണ് ബുദ്ധമതത്തിലെ പ്രധാന രണ്ടു വിഭാഗങ്ങൾ.
* ബുദ്ധമതക്കാരുടെ ആരാധനാലയമാണ് പഗോഡ.ബുദ്ധമതത്തിന്റെ അടിസ്ഥാനപ്രമാണമാണ് അഷ്ടാംഗമാർഗം.
* ബുദ്ധന്റെ വിവിധ ജന്മങ്ങളിലെ കഥകൾ വിവരി ക്കുന്നവയാണ് ജാതകകഥകൾ.
* വർധമാന മഹാവീരനാണ് ജൈനമത സ്ഥാപകൻ. ജൈനമതത്തിലെ പ്രബോധകൻമാർ തീർത്ഥങ്കരൻമാർ എന്നറിയപ്പെടുന്നു.
* ജൈനമതത്തിലെ 24-ാം തീർത്ഥങ്കരനാണ് മഹാവീരൻ.
* ദിഗംബരൻമാർ, ശ്വേതാംബരൻമാർ എന്നിവയാണ് ലൈജനമതത്തിലെ രണ്ടു വിഭാഗങ്ങൾ.
* ലോകത്തിലെ പുരാതന മതങ്ങളിലൊന്നാണ് യഹൂദ മതം. യഹൂദരുടെ വിശുദ്ധഗ്രന്ഥമാണ് തോറ.
* യഹൂദരുടെ ആരാധനാസ്ഥലമാണ് സിനഗോഗ്.
* ഇസ്രായേൽ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ ജൂതൻമാരുള്ള രാജ്യം അമേരിക്കയാണ്.
* ക്രിസ്തുമതസ്ഥാപകനായ യേശുക്രിസ്തു ജനിച്ചത് ബി.സി. 4-ൽബേത് ല ഹേമിലാണ് .
* ക്രിസ്ത്യാനികളുടെ വിശുദ്ധഗ്രന്ഥമാണ് ബൈബിൾ.
* കത്തോലിക്കർ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റൻറ് ,ആംഗ്ലിക്കൻ സഭ തുടങ്ങിയവ ക്രിസ്തുമതത്തിലെ വിവിധ വിഭാഗങ്ങളാണ്.
* കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനാണ് മാർപാപ്പ.
* മാർപാപ്പയുടെ ആസ്ഥാനമാണ് വത്തിക്കാൻ
* 2013 മാർച്ചിൽ 266-ാം പോപ്പായി തിരഞ്ഞെടുക്കപ്പെട്ടത് കർദിനാൾ ജോർജ് മരിയോ ബെർഗോഗ്ലിയോ ഫ്രാൻസിസ് ഒന്നാമൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. അർജൻറീനക്കാരനാണ്.
* മുസ്ലിങ്ങൾക്കിടയിലെ രണ്ടുവിഭാഗങ്ങളാണ് സുന്നികളും ഷിയാകളും.
* ജപ്പാനിലെ മതവിഭാഗമാണ് ഓം ഷിൻറിക്കോ.
* വിയറ്റ്നാമിലെ മതവിശ്വാസമാണ് കാവോഡായിസം.
* ജപ്പാനിൽ വ്യാപകമായി പ്രചാരമുള്ള മതമാണ് ഷിൻ്റോയിസം
* ചൈനയിൽ കൺഫ്യൂഷ്യസ് സ്ഥാപിച്ച മതമാണ് കൺഫ്യൂഷ്യനിസം.
* ചൈനയിലെ മറ്റൊരുമതവിഭാഗമാണ് താവോയിസം.
* ലാവോത്സു എന്ന ചിന്തകനാണ് താവോയിസത്തിന്റെ സ്ഥാപകൻ
* ബഹായി മതത്തിന്റെ സ്ഥാപകനാണ് ബഹാവുള്ള.
* പുരാതന ഇറാനിൽ ഉടലെടുത്ത മതമാണ് പാഴ്സി മതം.
* സൊരാസ്ട്രിയൻ മതം എന്നും പാഴ്സി മതം അറിയപ്പെടുന്നു.
* പാഴ്സികളുടെ പുണ്യഗ്രന്ഥമാണ് ‘സെന്ത് അവെസ്ഥ'.
* ഫയർ ടെമ്പിളാണ് പാഴ്സികളുടെ ആരാധനാലയം.
* ഗുരുനാനാക്കാണ് സിഖുമത സ്ഥാപകൻ.
* സിഖുമതത്തിൽ 10 ഗുരുക്കൻമാരാണുള്ളത്.
* സിഖുകാരുടെ വിശുദ്ധഗ്രന്ഥമാണ് ഗ്രന്ഥ്സാഹിബ്,
* സിഖുകാരുടെ ആരാധനാലയമാണ് ഗുരുദ്വാര.