1.മഹത്തായ വിപ്ലവം (രക്തരഹിത വിപ്ലവം) ഇംഗ്ലണ്ടിൽ അരങ്ങേറിയത് ഏത് വർഷമാണ്?
Ans: 1688-ൽ
2.ഇംഗ്ലണ്ടിൽ രാജാവിന്റെ ഏകാധിപത്യഭരണം അവസാനിപ്പിച്ച് പാർലമെൻറിന്റെ അധികാരങ്ങൾ വർധിപ്പിക്കാൻ കാരണമായ വിപ്ലവമേത്?
Ans: രക്തരഹിതവിപ്ലവം
3.മഹത്തായ വിപ്ലവം നടക്കുമ്പോൾ ഇംഗ്ലണ്ടിലെ രാജാവ് ആയിരുന്നു ?
Ans: ജെയിംസ് രണ്ടാമൻ
4. പതിനെട്ടാം നൂറ്റാണ്ടിൽ കാർഷികവിപ്ലവം നടന്നത് ഏത് രാജ്യത്താണ് ?
Ans: ഇംഗ്ലണ്ടിൽ
5.1750-നും 1820-നും മധ്യേവ്യവസായവിപ്ലവം ആരംഭിച്ചത് ഏത് രാജ്യത്താണ് ?
Ans: ഇംഗ്ലണ്ട്
6.1640 മുതൽ ഇരുപതുവർഷക്കാലം ‘ലോങ് പാർലമെന്റ്’ നിലനിന്നതെവിടെ ?
Ans: ഇംഗ്ലണ്ടിൽ
7.‘വിപ്ലവങ്ങളുടെ മാതാവ്’ എന്നറിയപ്പെടുന്നതേത്?
Ans: ഫ്രഞ്ചുവിപ്ലവം
8.ഫ്രഞ്ചുവിപ്ലവം ആരംഭിച്ചത് ഏതു വർഷമാണ്?
Ans: 1789
9.ഫ്രഞ്ചുവിപ്ലവം നടക്കുമ്പോഴത്തെ ഫ്രാൻസിലെ രാജാവ് ആരായിരുന്നു?
Ans: ലൂയി പതിനാറാമൻ
10.‘ഞാനാണ് രാഷ്ട്രം' എന്നു പ്രഖ്യാപിച്ച ഫ്രഞ്ചുചക്രവർത്തിയാര്?
Ans: ലൂയി പതിനാലാമൻ
11.1789 ജൂൺ 20-നു നടന്ന ടെന്നീസ്കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവത്തിലെ ഒരു പ്രധാന സംഭവമാണ്?
Ans: ഫ്രഞ്ചുവിപ്ലവം
12.1789 ജൂലായ് 14-ന് ആയിരക്കണക്കിനാളുകൾ ചേർന്ന് ഫ്രാൻസിലെ ഏത് പ്രധാന ജയിൽ തകർത്തതോടെയാണ് ഫ്രഞ്ചുവിപ്ലവം ആരംഭിച്ചത്?
Ans: ബാസ്റ്റീൽകോട്ട
13.ഫ്രഞ്ചു വിപ്ലവവുമായി ബന്ധപ്പെട്ടുള്ള ഏറ്റവും പ്രധാന സംഭവമായ മനുഷ്യാവകാശ പ്രഖ്യാപനമുണ്ടായത് ഏത് വർഷമാണ്?
Ans: 1789
14.വിപ്ലവകാരികൾ ഫ്രാൻസിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചത് ഏത് വർഷമാണ്?
Ans: 1792
15.ഫ്രഞ്ചു വിപ്ലവം ലോകത്തിനു നൽകിയ ഏറ്റവും വ ലിയ സംഭാവന ഏത് ആശയങ്ങളാണ്?
Ans: സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം
16.ഫ്രഞ്ചു വിപ്ലവത്തെ എതിർത്തിരുന്നവരെ വധിക്കാനുപയോഗിച്ച ഉപകരണമേത്?
Ans: ഗില്ലറ്റിൻ
17.പാർലമെൻററി സംവിധാനത്തിൽ, സമയപരിമിതി മൂലം ധനാഭ്യർഥനകൾ ചർച്ചചെയ്യാതെ വോട്ടിനിട്ട് അംഗീകാരം നേടുന്ന രീതി അറിയപ്പെടുന്നതെങ്ങനെ?
Ans: ഗില്ലറ്റിൻ
18.'ഫ്രഞ്ചുവിപ്ലവത്തിന്റെ പ്രവാചകൻ" എന്നറിയപ്പെട്ട ചിന്തകനാര്?
Ans: റൂസ്സോ
19.ആരുടെ പ്രസിദ്ധകൃതിയാണ് ‘ദി സോഷ്യൽ കോൺട്രാക്ട്’?
Ans: റൂസ്സോ
20.'മനുഷ്യൻ സ്വതന്ത്രനായി പിറക്കുന്നു. എന്നാൽ എല്ലായിടത്തും അവൻ ചങ്ങലയിലാണ് എന്നുള്ളത് ആരുടെ വരികളാണ്?
Ans: റൂസ്സോ
21.ഫ്രഞ്ചുവിപ്ലവത്തെ സ്വാധീനിച്ച പ്രമുഖ ചിന്തകനായ വോൾട്ടയറുടെ യഥാർഥനാമം എന്തായിരുന്നു?
Ans: ഫ്രാൻകോയിസ് മേരി അറൗറ്റ്
22.ഫ്രഞ്ചുവിപ്ലവകാലത്ത് സ്വാധീനമുണ്ടാക്കിയ ‘നിയമങ്ങളടെ അന്തഃസത്ത' എന്ന കൃതി രചിച്ച ചിന്തകനാര്?
Ans: മൊണ്ടെസ്ക്ക്യു
23.ഫ്രഞ്ചുവിപ്ലവത്തിന്റെ ശിശു എന്നറിയപ്പെട്ട ഭരണാധികാരി ആരാണ്?
Ans: നെപ്പോളിയൻ ബോണപ്പാർട്ട്
24.'ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നതെന്ത്?
Ans: മാധ്യമങ്ങൾ
25.'റിപ്പബ്ലിക്ക്' എന്ന ആശയം ലോകത്തിനു ലഭിച്ചത് എവിടെനിന്നുമാണ്?
Ans: ഫ്രാൻസ്
26.അമേരിക്കൻ സ്വാതന്ത്ര്യസമരം അരങ്ങേറിയ കാലയളവേത്?
Ans: 1775 മുതൽ 1783 വരെ
27.ബ്രിട്ടനെതിരെ അമേരിക്കയിലെ എത്ര സ്റ്റേറ്റുകളാണ് പ്രക്ഷോഭം നടത്തിയത്?
Ans: 13
28.അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനമുണ്ടായത് ഏത് വർഷമാണ്?
Ans: 1776 ജൂലായ് 4
29.പ്രസിദ്ധമായ അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയത് എവിടെ വെച്ചാണ്?
Ans: ഫിലാഡെൽഫിയയിൽ
30.അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനം എഴുതി തയ്യാറാക്കിയത് ആരാണ്?
Ans: തോമസ് ജെഫേഴ്സോൺ
31.ഏത് സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് ഉയർന്നു വന്ന മുദ്രാവാക്യമാണ് 'പ്രാതിനിധ്യമില്ലാതെ നികുതിയില്ല' എന്നത്?
Ans: അമേരിക്കൻ സ്വാതന്ത്ര്യസമരം
32.1773-ൽ നടന്ന 'ബോസ്റ്റൺ ടീ പാർട്ടി" ഏത് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു?
Ans: അമേരിക്കൻ സ്വാതന്ത്ര്യസമരം
33.അമേരിക്കൻ കോളനി സൈന്യങ്ങളുടെ തലവനായിരുന്നത് ആരാണ്?
Ans: ജോർജ് വാഷിങ്ടൺ
34.1775-ൽ അമേരിക്കൻ പ്രതിനിധികൾ ബ്രിട്ടീഷ് ചക്രവർത്തിക്ക് അയച്ചുകൊടുത്ത നിവേദനം എങ്ങനെ അറിയപ്പെടുന്നു?
Ans: ഒലീവ് ശാഖാ നിവേദനം
35.ബ്രിട്ടൻ അമേരിക്കയുടെ സ്വാതന്ത്ര്യം അംഗീകരിച്ചത് ഏത് ഉടമ്പടിയോടെയാണ്?
Ans: പാരിസ് ഉടമ്പടി (1783)
36.അമേരിക്കയുടെ സ്വാതന്ത്ര്യത്തോടനുബന്ധിച്ച് ഏത് രാജ്യം നൽകിയ സമ്മാനമാണ് സ്റ്റാച്യു ഓഫ് ലിബർട്ടി?
Ans: ഫ്രാൻസ്
38.അമേരിക്കയിലെ ഏത് നഗരത്തോടുചേർന്നുള്ള ദ്വീപിലാണ് സ്റ്റാച്യുഓഫ് ലിബർട്ടി സ്ഥിതിചെയ്യുന്നത്?
Ans: ന്യൂയോർക്ക്
39.'അമേരിക്കൻ ഭരണഘടനയുടെ പിതാവ്’ എന്നറിയപ്പെടുന്നതാര്?
Ans: ജെയിംസ് മാഡിസൺ
40.'അമേരിക്കയുടെ രാഷ്ട്രപിതാവ് എന്നു വിളിക്കപ്പെടുന്ന പ്രഥമ പ്രസിഡൻറാര്?
Ans: ജോർജ് വാഷിങ്ടൺ
41.അമേരിക്കയുടെ സ്വാതന്ത്ര്യദിനം ഏതാണ്?
Ans: ജൂലായ് 4
42.റഷ്യൻ വിപ്ലവം നടന്നത് ഏതുവർഷമാണ്?
Ans: 1917
43.വ്ളാഡിമിർ ലെനിന്റെ നേതൃത്വത്തിൽ ബോൾ ഷെവിക്കു പാർട്ടിക്കാർ റഷ്യയിലെ അധികാരം പിടിച്ചെടുത്ത സംഭവംഎങ്ങനെ അറിയപ്പെടുന്നു?
Ans: ഒക്ടോബർ വിപ്ലവം
44.റഷ്യയിൽ 1917 മാർച്ചിൽ ആരുടെ നേതൃത്വത്തിൽ അധികാരം പിടിച്ചെടുത്ത സംഭവമാണ് മാർച്ച് വിപ്ലവം എന്നറിയപ്പെടുന്നത്?
Ans: കെറൻസ്ക്കി
45.‘അധികാരം തൊഴിലാളികൾക്ക്, ഭൂമി കൃഷിക്കാർക്ക്, ഭക്ഷണം പട്ടിണികിടക്കുന്നവർക്ക് സമാധാധം എല്ലാവർക്കും’-എന്നത് ഏത് വിപ്ലവത്തിന്റെ പ്രധാന മുദ്രാവാക്യമായിരുന്നു?
Ans: റഷ്യൻവിപ്ലവം
46.ഗ്രിഗോറിയൻ കലണ്ടർപ്രകാരം (ആധുനിക കലണ്ടർ) റഷ്യൻവിപ്ലവം നടന്ന മാസമേത്?
Ans: നവംബർ
47.'ഏഷ്യയിലെ ഭീമൻ’ എന്നുവിളിക്കപ്പെട്ട രാജ്യമേത്?
Ans: ചൈന
48.ചൈനയിലെ വിപ്ലവപ്രസ്ഥാനങ്ങളുടെ ആത്മീയാചാര്യൻ എന്നറിയപ്പെടുന്നതാര്?
Ans: സൺയാത്സെൻ
49.ചൈനീസ് വിപ്ലവം നടന്നത് ഏത് വർഷമാണ്?
Ans: 1911
50.ചൈനീസ് വിപ്ലവത്തിനു നേതൃത്വം നൽകിയ കക്ഷിയേത്?
Ans: കുമിന്താങ് കക്ഷി
51.കുമിന്താങ് കക്ഷിക്ക് രൂപംനൽകിയതാര്?
Ans: സൺയാത്സെൻ
52.1949-ൽ ചൈനയിൽ അരങ്ങേറിയ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് നേതൃത്വം നൽകിയതാര്?
Ans: മാവോ സേതുങ്
53.ചൈനയിൽ സാംസ്കാരികവിപ്ലവം ആരംഭിച്ച വർഷമേത്?
Ans: 1966
54.ഇന്ത്യയുടെ ഏത് അയൽ രാജ്യത്താണ് പട്ടാള ഭരണം നിലനിൽക്കുന്നത്?
Ans: മ്യാൻമർ
55.മ്യാൻമറിനെ ബ്രിട്ടീഷുകാരിൽ നിന്നും മോചിപ്പി ക്കാനുള്ള സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയതാര്?
Ans: ആങ്സാൻ
56.1991-ൽ സമാധാനത്തിനുള്ള നൊബേൽസമ്മാനം നേടിയ മ്യാൻമറിലെ സ്വാതന്ത്ര്യസമരസേനാനിയാര്?
Ans: ആങ്സാൻ സൂചി
57.നാഷണൽ ലീഗ് ഫോർ ഡെമോക്രസി ഏത് രാജ്യത്തെ ജനാധിപത്യപ്രക്ഷോഭസംഘടനയാണ്?
Ans: മ്യാൻമർ
58.ഏത് സാമ്രാജ്യത്വ ശക്തിയിൽ നിന്നുമാണ് ലോകത്തിലെ ഏറ്റവുമധികം രാജ്യങ്ങൾ സ്വാതന്ത്ര്യം നേടിയിട്ടുള്ളത്?
Ans: ബ്രിട്ടൻ
59.ഏതു വർഷമാണ് ദക്ഷിണസുഡാൻ ഐക്യരാഷ്ട്ര സംഘടനയിൽ അംഗമായത്?
Ans: 2011
60.അമേരിക്കയുടെ കോളനിയായിരുന്ന ഏഷ്യയിലെ ഏക രാജ്യമേത്?
Ans: ഫിലിപ്പീൻസ്
61.കെനിയയുടെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വംനൽകിയതാര്?
Ans: ജോമോ കെനിയാത്ത
62.ബ്രിട്ടീഷുകാർക്കെതിരെ 1952 ൽ 'മൗ മൗ ലഹള’ നടന്നതെവിടെ?
Ans: കെനിയ
63.‘ആഫ്രിക്കൻ ഗാന്ധി' എന്നു വിളിക്കപ്പെടുന്നതാര്?
Ans: കെന്നത്ത്കൗണ്ട
64.1971 ൽ ബംഗ്ലാദേശ് സ്വതന്ത്രമായത് ഏതു രാജ്യത്തിൽ നിന്നുമാണ്?
Ans: പാകിസ്താൻ
65.ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ആരാണ്?
Ans: ഷേക്ക് മുജീബുർ റഹ്മാൻ
66.'ബംഗബന്ധു’ എന്നറിയപ്പെടുന്നതാര്?
Ans: ഷേക്ക് മുജീബുർ റഹ്മാൻ
67.ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ സംഘടനയേത്?
Ans: അവാമി ലീഗ്
68.പാകിസ്താനെതിരെയുള്ള ബംഗ്ലാദേശിന്റെ സായുധസമരം നയിച്ച സംഘടനയേത്?
Ans: മുക്തിബാഹിനി
69.'മാഡിബ' എന്ന ഓമനപ്പേരിൽ അറിയപ്പെട്ട നേതാവാര്?
Ans: നെൽസൺ മണ്ടേല
70.ആരുടെ ആത്മകഥയാണ് 'എ ലോങ് വാക്ക് ടു ഫ്രീഡം'?
Ans: നെൽസൺ മണ്ടേല
71.ലോകത്തിലെ ഏക ജൂതരാഷ്ട്രം ഏതാണ്?
Ans: ഇസ്രായേൽ
72.ഏത് യൂറോപ്യൻമാരിൽനിന്നാണ് 1948-ൽ ശ്രീലങ്ക സ്വതന്ത്രമായത്?
Ans: ബ്രിട്ടൻ
73.ഒരിക്കൽ പോലും യൂറോപ്യൻ കോളനിഭരണത്തിൻ കീഴിൽ ആയിരുന്നിട്ടില്ലാത്ത തെക്കുകിഴക്കൻ ഏഷ്യയിലെ ഏക രാജ്യമേത്?
Ans: തായ്‌ലൻ്റ്
74.സോവിയറ്റ് യൂണിയൻ നിലവിൽ വന്ന വർഷമേത് ?
Ans: 1922 ഡിസംബർ
75.സോവിയറ്റ് യൂണിയന്റെ ആദ്യത്തെ പ്രീമിയർ ആരായിരുന്നു?
Ans: ലെനിൻ
76.സോവിയറ്റ് യൂണിയന്റെ ഒടുവിലത്തെ പ്രസിഡൻറ് ആരായിരുന്നു?
Ans: മിഖായേൽ ഗോർബച്ചേവ്
77.സോവിയറ്റ് യൂണിയൻ ശിഥിലമായി അംഗരാജ്യങ്ങൾ സ്വതന്ത്രമായ വർഷമേത്?
Ans: 1991
78.ബെർലിൻ മതിലിന്റെ പതനത്തോടെ ജർമ്മൻ ഏകികീകരണം പൂർത്തിയായ വർഷമേത്?
Ans: 1990 ഒക്ടോബർ
79.'പീതവിപ്ലവം'1986 ൽ അരങ്ങേറിയ രാജ്യമേത്?
Ans: ഫിലിപ്പീൻസ്
80.ചെക്കോസ്ലോവാക്യയെ രണ്ടായി വിഭജിച്ച് ചെക്ക് സ്ലോവാക്ക് റിപ്പബ്ലിക്കുകളായി മാറ്റിയ 1993 ജനവരി1 ലെ സംഭവം എങ്ങനെ അറിയപ്പെടുന്നു?
Ans: വെൽവെറ്റ്സൈവോഴ്സ്
81.ഏത് രാജ്യത്ത്1988 ആഗസ്ത8-ന് നടന്ന ജനാധിപത്യ പ്രക്ഷോഭമാണ് 8888 കലാപം എന്നറിയപ്പെടുന്നത്?
Ans: മ്യാൻമർ
82.അറബ് വസന്തം എന്നറിയപ്പെട്ട ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് 2010-ൽ തുടക്കം കുറിച്ചത് ഏതു രാജ്യത്താണ്?
Ans: ടുണീഷ്യ