* ഇംഗ്ലണ്ടിനെ പ്ലേഗെന്ന മഹാമാരി പിടികൂടിയത് എ.ഡി. 1665-ലാണ്.
* യൂറോപ്പിന്റെ സമ്പദ് വ്യവസ്ഥയും ഈ രോഗത്തിന്റെ കടന്നു കയറ്റത്തിൽ തകർന്നുവീണു.
* 'കറുത്ത മരണം' എന്നായിരുന്നു യൂറോപ്പിനെ നടുക്കിയ പ്ലേഗ് വിശേഷിപ്പിക്കപ്പെട്ടത്.
അടിമത്വ നിരോധനം
* ഇംഗ്ലണ്ടിൽ അടിമപ്പണി നിർത്തലാക്കിയത് എ.ഡി.
* 1833-ലാണ്. 1772-ലാണ് ബ്രിട്ടനിൽ അടിമപ്പണി നിയമവിരുദ്ധമാക്കിയത്.
* ബ്രിട്ടീഷ് പാർലമെൻറംഗമായ ചാൾസ് ജെയിംസ് ഫോക്സ് ആണ അടിമപ്പണി നിരോധനബിൽ പാർലമെൻറിൽ അവതരിപ്പിച്ച് പാസ്സാക്കിയെടുത്തത്.
* 1833-ൽ ബ്രിട്ടീഷ് കോളനികളിലും അടിമപ്പണി നിരോധിച്ചതോടുകൂടിയാണ് അടിമക്കച്ചവടം പൂർണമായും ബ്രിട്ടനിൽ നിന്നും തുടച്ചുമാറ്റിയത്.
ടെലിഗ്രാഫ്
* അമേരിക്കക്കാരനായ സാമുവൽ എഫ്.ബി. മോഴ്സ് ടെലിഗ്രാഫ് യന്ത്രം കണ്ടുപിടിച്ചത് എ.ഡി.
* 1838-ലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ ടെലിഗ്രാഫ് ലൈൻ നിലവിൽ വന്നത്.
* 1843-ൽ വാഷിങ്ടണിനും ബാൾട്ടിമോറിനുമിടയ്ക്കാണ്.
ഓസ്കർ
* ഓസ്കർ അവാർഡുകൾ ആദ്യമായി നൽകിത്തുടങ്ങിയത് 1929-ലാണ്.
* 'അക്കാദമി അവാർഡുകൾ' എന്നറിയപ്പെടുന്നതും ഓസ്കർ അവാർഡുകളാണ്.
റെഡ്ക്രോസ്
* സ്വിറ്റ്സർലൻഡുകാരനായ ഹെൻറി ഡ്യനൻറിന്റെ ശ്രമഫലമായി 1863-ൽ ആരംഭിച്ച സംഘടനയാണ് റെഡ്ക്രോസ്.
* ജനീവ ആസ്ഥാനമായി രൂപവത്കൃതമായ ഈ സംഘടനയുടെ ഔദ്യോഗിക നാമം ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നാണ്.
* റെഡ്ക്രോസിന്റെ 150-ാം വാർഷികം 2013-ൽ ആചരിച്ചു.
സ്കൗട്ട്
* റോബർട്ട് ബേഡൻ പവ്വൽ സ്കൗട്ട് പ്രസ്ഥാനം ആരംഭിച്ചത് എ.ഡി. 1907-ലാണ്.
ലോങ് മാർച്ച്
* മനുഷ്യചരിത്രത്തിലെ അസാധാരണമായൊരു മോചനയാത്രയാണ് 1934 ഒക്ടോബർ 16-ജിയാങ്ക്സി പ്രവിശ്യയിൽ നിന്ന് 80,000 കമ്യൂണിസ്റ്റുകൾ നടത്തിയ 'ലോങ് മാർച്ച്' .
* കമ്യൂണിസ്റ്റ് നേതാവായ മാവോ-സേ-തൂങ് ആണ് ഈ വിമോചനയാത്രയ്ക്ക് നേതൃത്വം നല്കിയത്.
വിമാനം
* അമേരിക്കക്കാരായ വിൽബർ റൈറ്റും അനുജൻ ഓർവെൽ റൈറ്റും ചേർന്ന് അമേരിക്കയിലെ നോർത്ത് കരോലിനയിലുള്ള കിറ്റി ഹോക്ക് ബീച്ചിൽ 1903 ഡിസംബർ 17-ന് ആദ്യമായി വിമാനം പറപ്പി ച്ചു.
* തടികൊണ്ടും തുണികൊണ്ടും കമ്പികൊണ്ടും നിർമിച്ച ആ വിമാനത്തിന് 'ഫ്ളയർ' എന്നു പേരിട്ടു.
സ്ഫുട്നിക്ക്
* ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ സ്ഫുട്നിക്ക്, വി-2 മാതൃകയിലുള്ള റോക്കറ്റിലേറി ബഹിരാകാശത്തെത്തിയത് 1957-ലാണ്. സോവിയറ്റ് യൂണിയനാണ് സ്ഫുട്നിക്ക്-1 നിർമിക്കുകയും വിക്ഷേപിക്കുകയും ചെയ്തത്.
ബർലിൻ മതിൽ
* പശ്ചിമ-പൂർവ ജർമനികളെ വേർതിരിക്കുന്ന 35 മൈൽ ദൂരമുള്ള വൻമതിൽ (ബർലിൻ മതിൽ) ഉയർന്നത് 1961-ലാണ്. ശീതയുദ്ധം ആരംഭിച്ച് 15 വർഷം കഴിഞ്ഞപ്പോൾ സോവിയറ്റ് യൂണിയന്റെ ഭരണാധികാരിയായ നികിതാ ക്രൂഷ്ചേവ് ആണ് ജർമനിയെ രണ്ടായി മുറിക്കുന്ന മതിൽ കിഴക്കൻ ജർമൻ സേനയുടെ സഹായത്തോടെ പണി കഴി പ്പിച്ചത്. അമേരിക്കയുടെ അന്നത്തെ പ്രസിഡൻറ് ജോൺ .എഫ്. കെന്നഡിയായിരുന്നു. 1989-ൽ ബർലിൻ മതിൽ തകർക്കപ്പെട്ടു. 1990 ഒക്ടോബറിൽ ജർമൻ ഏകീകരണം നടന്നു.
ഹൃദയം മാറ്റിവെക്കൽ
* ലോകത്തിലെ ആദ്യത്തെ വിജയകരമായ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്1967-ലാണ്. ഡോ. ക്രിസ്റ്റ്യൻ ബർണാഡ് എന്ന ഡോക്ടർ, കാറപകടത്തിൽ കൊല്ലപ്പെട്ട ഡെനിസ് ഡാർവൽ എന്ന ഇരുപത്തഞ്ചുകാരിയുടെ ഹൃദയം ലൂയി വാഷകൻസി എന്നൊരാൾക്കാണ് മാറ്റിവെച്ചത്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലുള്ള ഗ്രൂട്ട്ഷുർ ആശുപത്രിയിൽവെച്ചാണ് ഈ ശസ്ത്രക്രിയ നടന്നത്.
വാട്ടർഗേറ്റ്
* 1974-ലാണ് അമേരിക്കൻ പ്രസിഡൻറ് റിച്ചാർഡ് നിക്സന്റെ കസേര തെറിപ്പിച്ച ‘വാട്ടർഗേറ്റ്’ സംഭവം നടന്നത്. 1972-ൽ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് എതിർകക്ഷിയായ ഡമോക്രാറ്റിക് പാർട്ടിയുടെ നീക്കങ്ങൾ മനസ്സിലാക്കാൻ അവരുടെ വകയായ വാട്ടർഗേറ്റ് ബിൽഡിംഗിലെ കേന്ദ്ര ഓഫീസിൽ നുഴഞ്ഞുകയറി രഹസ്യങ്ങൾ ചോർത്തിയ സംഭവമാണ് വാട്ടർഗേറ്റ് വിവാദം എന്ന പേരിൽ അറിയ പ്പെടുന്നത്. 1974 ആഗസ്ത് 8-ന് ഇംപീച്ച്മെൻറിലൂടെ പുറത്താകാതിരിക്കാൻ നിക്സൺ രാജിവെച്ചു.
വൈക്കിങ്
* 1976-ജൂലായ് 20-നാണ് വൈക്കിങ്-1 എന്ന അമേരിക്കൻ പേടകം ചൊവ്വയിൽ ഇറങ്ങിയത്. 1975-ലാണ് വെക്കിങ്-
1. വിക്ഷേപിച്ചത്. ചൊവ്വയിൽ ക്രൈസ് പ്ലാനീഷ്യ എന്ന സ്ഥലത്താണ് വൈക്കിങ് ഇറങ്ങിയത്. ഭൂമിയിൽനിന്ന് സൗരയൂഥത്തിലെ മറ്റൊരു ഗ്രഹത്തിലെത്തി ഭൂമിയിലേക്ക് വിവരങ്ങളയച്ച ആദ്യവാഹനമായിരുന്നു വൈക്കിങ്
ആൻറിബയോട്ടിക്ക്
* സ്കോട്ട്ലൻഡിലെ ലേക്ഫീൽഡിൽ 1881 ആഗസ്ത് ആറിനാണ് അലക്സാണ്ടർ ഫ്ളെമിങ് ജനിച്ചത്.1928-ൽ സെൻറ് മേരീസിൽ പ്രൊഫസറായി നിയമിക്കപ്പെട്ട ഫ്ളെമിങ് മാനവചരിത്രം മാറ്റിമറിച്ച പെ ൻസിലിൻ കണ്ടുപിടിച്ചു. എന്നാൽ ഓക്സ്ഫെഡ് സർവകലാശാലയിലെ പാത്തോളജിസ്റ്റായ ഹൊവാർഡ് ഫ്ളോറിയും ഏൺസ്റ്റ് ബോറിസ് ചെയിനുമാണ് പെൻസിലിയം നൊട്ടാറ്റ'ത്തിൽ നിന്നും ആവശ്യമായ പെൻസിലിൻ വേർതിരിച്ചെടുത്തത്. 1945ൽ, ഫ്ളെമിങ്, ഫ്ളോറി ചെയിൻ എന്നിവർക്ക് പെൻസിലിൻ എന്ന ആദ്യത്തെ ആൻറിബയോട്ടി കണ്ടുപിടിച്ചതിന് വൈദ്യശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിക്കുകയുണ്ടായി. 1944ൽ ഫ്ളെമിങ്ങിനും ഫ്ളോറിക്കും ബ്രിട്ടൻ സർ സ്ഥാനം നൽകുകയുണ്ടായി. 1922ൽ ഫ്ളെമിങ് ലൈസോസെം എന്ന ബാക്ടീരിയോലിറ്റിക് എൻസൈം അദ്ദേഹം കണ്ടെത്തുകയുണ്ടായി. 1955 മാർച്ച് 11ന് ഹൃദയാഘാതത്താൽ ലണ്ടനിലെ ചെൽസിയയിൽ അന്തരിച്ചു.
സോവിയറ്റ് യൂണിയന്റെ പതനം
സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണത്തിൻ കീഴിൽ 70 വർഷത്തോളം ഒന്നിച്ചുനിന്ന റിപ്പബ്ലിക്കുകൾ 1991-ൽ പല രാജ്യങ്ങളായി ചിതറി. 1985-ൽ അധികാരത്തിലേറിയ മിഖായേൽ ഗോർബച്ചേവിന്റെ കാലത്താണ് സോവിയറ്റ് യൂണിയൻ ചിതറുന്നത്. 1979-ൽ അഫ്ഗാനിസ്ഥാനിലേക്ക് സേനയെ അയച്ച ബ്രഷ്നേവാണ് സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത് എന്ന് കരുതപ്പെടുന്നു. ഗോർബച്ചേവിന്റെ കാലത്ത് 15 റിപ്പബ്ലിക്കുകൾ സ്വാതന്ത്ര്യത്തിനും സ്വയംഭരണത്തിനുമായി മുറവിളികൂട്ടി. സോവിയറ്റ് യൂണിയനിലെ ഏറ്റവും വലിയ റിപ്പബ്ലിക്കായ റഷ്യയുടെ പ്രസിഡണ്ട് ബോറിസ് യെൽറ്റ്സിനും സ്വയംഭരണം ആവശ്യപ്പെട്ടു. 1991ലെ ക്രിസ്മസ് ദിനത്തിൽ സോവിയറ്റ് യൂണിയൻ 15 റിപ്പബ്ലിക്കുകളായി വേർപിരിഞ്ഞു. 1992 ജനുവരി മുതൽ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയും ഇല്ലാതായി.