1.പ്രപഞ്ചത്തിന്റെ പ്രായം?
Ans: ഏതാണ്ട്1370 കോടിവർഷം
2. പ്രപഞ്ചം വികസിക്കുകയാണെന്ന് കണ്ടെത്തിയത് ?
Ans: എഡ്വിൻ ഹബിൾ
3.പ്രപഞ്ചത്തിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും വിദൂരമായ വസ്തുക്കൾ ?
Ans: ക്വാസർ(Quasi Stellar Radio Source)
4.ഭ്രമണം ചെയ്യുന്ന ന്യൂട്രോൺ താരങ്ങളാണ് ?
Ans: പൾസറുകൾ
5.പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങൾ?
Ans: ഗുരുത്വാകർഷണം, വൈദ്യുതകാന്തികബലം, ആറ്റത്തിന്റെ ന്യൂക്ലിയസിലെ ശക്ത-ദുർബലബലങ്ങൾ
6.പ്രകൃതിയിലെ ഏറ്റവും ശക്തിയേറിയ ബലം?
Ans: ന്യൂക്ലിയർ ബലം.
സൗരയൂഥം
7.സൗരയൂഥം ഉൾപ്പെടുന്ന നക്ഷത്രസമൂഹം(Galaxy)
Ans: ക്ഷീരപഥം (MilkyWay).
8.ആകാശഗംഗയുടെ ആകൃതി?
Ans: വാർത്തുളം (Spiral)
9.സൗരയൂഥത്തിന്റെ കേന്ദ്രം?
Ans: സൂര്യൻ
10.സൗരയൂഥത്തിലെ ഊർജകേന്ദ്രം?
Ans: സൂര്യൻ
11.സൗരയൂഥത്തിലെ അംഗങ്ങൾ?
Ans: ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ, ധൂമകേതുക്കൾ, കുള്ളൻ ഗ്രഹങ്ങൾ, ക്ഷുദ്രഗ്രഹങ്ങൾ തുടങ്ങിയവ.
12.സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് കാണാൻ കഴിയുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം?
Ans: സിറിയസ്
13.പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans: ഹൈഡ്രജൻ;ഹീലിയമാണ് രണ്ടാമത്.
14.വലുപ്പം കൂടുന്നതിനനുസരിച്ച് നക്ഷത്രങ്ങളുടെ ആയുസ്സ് കുറയുന്നു.
15.ക്ഷീരപഥത്തോട് ഏറ്റവും അടുത്തുള്ള പ്രധാന ഗ്യാലക്സി?
Ans: ആൻഡ്രോമീഡ
16.ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം ?
Ans: സൂര്യൻ
17.സൗരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രം ?
Ans: പ്രോക്സിമാ സെൻറൗറി
18.നക്ഷത്രങ്ങളിൽ ഹൈഡ്രജൻ വാതകം ഫീലിയമായി മാറുന്ന പ്രക്രിയ?
Ans: അണുസംയോജന (ന്യൂക്ലിയർ ഫ്യൂഷൻ). ഹൈഡ്രജൻ ബോംബിലും ഇതേ പ്രവർത്തനമാണ്.