യൂണിവേഴ്സിറ്റി എല്‍.ജി.എസ് നിയമനം പി.എസ്.സിക്ക് വിട്ടിട്ടും സ്പെഷ്യല്‍ റൂള്‍ ഇറക്കാതെ സര്‍ക്കാര്‍
യൂണിവേഴ്സിറ്റി എല്‍.ജി.എസ് നിയമനം പി.എസ്.സിക്ക് വിട്ടിട്ടും സ്പെഷ്യല്‍ റൂള്‍ ഇറക്കാതെ സര്‍ക്കാര്‍
കോഴിക്കോട്: യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് നിയമനം പി.എസ്.സിക്ക് വിട്ടിട്ട് അഞ്ചുവർഷം പൂർത്തിയായിട്ടും ഇതുവരെ സർക്കാർ സ്പെഷ്യൽറൂൾ ഇറക്കിയില്ല. ഇതുകാരണം റാങ്ക് പട്ടികയിൽ ഇടംപിടിച്ച 46,285 പേർ ആശങ്കയിൽ. നിലവിൽ ഈ തസ്തികകളിൽ താത്‌കാലിക നിയമനമാണ് നടക്കുന്നത്. യൂണിവേഴ്സിറ്റിയിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് നിയമനം പി.എസ്.സി. വഴി നടത്തുന്നതിന് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബില്ല് തയ്യാറാക്കിയിരുന്നു. ഇതിനുശേഷം പരീക്ഷ നടക്കുകയും റാങ്ക് പട്ടിക തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ സർക്കാർ സ്പെഷ്യൽ റൂൾ ഇറക്കാത്തതിനാൽ ഈ പട്ടികയിൽനിന്ന് നിയമനം നടന്നിട്ടില്ല. 2020 ഡിസംബർവരെയേ ഈ ബില്ലിന് കാലാവധിയുള്ളൂ. ലാസ്റ്റ്ഗ്രേഡ് പട്ടിക റദ്ദാക്കാൻ മാസങ്ങൾമാത്രം ബാക്കിനിൽക്കെ 4163 പേർക്ക് മാത്രമാണ് ഇതുവരെ നിയമന ശുപാർശ കിട്ടിയത്. ഏഴാംക്ലാസ് യോഗ്യതയുള്ള ഈ റാങ്ക് പട്ടികയിൽ നിന്ന് നിയമിക്കുന്നതിനെക്കാൾ നല്ലത് പത്താംക്ലാസ് യോഗ്യതയുള്ളവരെ താത്‌കാലികമായി നിയമിക്കുന്നതാണെന്നും പറഞ്ഞാണ് ഈ നിയമനങ്ങളും നിർത്തിയതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. എന്നാൽ നിലവിലെ ലാസ്റ്റ് ഗ്രേഡ് പട്ടികയിൽ ഉൾപ്പെടുന്ന 99 ശതമാനം പേരും പത്താംക്ലാസ് യോഗ്യതയുള്ളവരാണെന്നും ഇവർ പറയുന്നു. നടപടികൾ പുരോഗമിക്കുന്നു നിലവിൽ ഓരോ സർവകലാശാലയിലെയും ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികകളുടെ പേരും ശമ്പളവും വ്യത്യസ്തമാണ്. അതുകൊണ്ട് ആദ്യം സർവകലാശാലകളിലെ ഈ തസ്തികകൾ ഏകീകരിക്കണം. ഇതിനായി ഉന്നത വിദ്യാഭ്യാസ കൗൺസിലിനോട് ആവശ്യപ്പെടുകയും കരട് രേഖ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഇതുപ്രകാരമുള്ള ബാക്കി നടപടികൾ പൂർത്തിയായാൽമാത്രമേ സ്പെഷ്യൽ റൂൾ ഇറക്കാനാകൂ. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ് -മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസ് അറിയിച്ചു. Kerala government not issued special rule for the appointment of University last grade servants candidates, Kerala PSC
Manglish Transcribe ↓
kozhikkod: yoonivezhsitti laasttu gredu sarvantsu niyamanam pi. Esu. Sikku vittittu anchuvarsham poortthiyaayittum ithuvare sarkkaar speshyalrool irakkiyilla. Ithukaaranam raanku pattikayil idampidiccha 46,285 per aashankayil. nilavil ee thasthikakalil thaathkaalika niyamanamaanu nadakkunnathu. Yoonivezhsittiyile laasttu gredu sarvantsu niyamanam pi. Esu. Si. Vazhi nadatthunnathinu kazhinja yu. Di. Ephu sarkkaarinte kaalatthu billu thayyaaraakkiyirunnu. ithinushesham pareeksha nadakkukayum raanku pattika thayyaaraakkukayum cheythittundu. Ennaal ithuvare sarkkaar speshyal rool irakkaatthathinaal ee pattikayilninnu niyamanam nadannittilla. 2020 disambarvareye ee billinu kaalaavadhiyulloo. laasttgredu pattika raddhaakkaan maasangalmaathram baakkinilkke 4163 perkku maathramaanu ithuvare niyamana shupaarsha kittiyathu. Ezhaamklaasu yogyathayulla ee raanku pattikayil ninnu niyamikkunnathinekkaal nallathu patthaamklaasu yogyathayullavare thaathkaalikamaayi niyamikkunnathaanennum paranjaanu ee niyamanangalum nirtthiyathennu udyeaagaarthikal parayunnu. Ennaal nilavile laasttu gredu pattikayil ulppedunna 99 shathamaanam perum patthaamklaasu yogyathayullavaraanennum ivar parayunnu. nadapadikal purogamikkunnu nilavil oro sarvakalaashaalayileyum laasttu gredu sarvantsu thasthikakalude perum shampalavum vyathyasthamaanu. Athukondu aadyam sarvakalaashaalakalile ee thasthikakal ekeekarikkanam. Ithinaayi unnatha vidyaabhyaasa kaunsilinodu aavashyappedukayum karadu rekha thayyaaraakkukayum cheythittundu. Ithuprakaaramulla baakki nadapadikal poortthiyaayaalmaathrame speshyal rool irakkaanaakoo. Ithinulla nadapadikal purogamikkukayaanu -manthri ke. Di. Jaleelinte opheesu ariyicchu. kerala government not issued special rule for the appointment of university last grade servants candidates, kerala psc