ഡൽഹിയിലെ ഗുരു തേജ്ബഹാദുർ ഹോസ്പിറ്റലിന്റെ കീഴിലുള്ള ഫ്ലോറൻസ് നൈറ്റിങ്ഗേൽ കോളേജ് ഓഫ് നഴ്സിങ് നടത്തുന്ന നാലുവർഷ ബി.എസ്സി. നഴ്സിങ് പ്രോഗ്രാമിലേക്ക് പെൺകുട്ടികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിവർഷ ട്യൂഷൻഫീസ് 250 രൂപയാണ്. ഡൽഹി സർവകലാശാലയുടെ അഫിലിയേഷനുള്ള സ്ഥാപനത്തിൽ 77 സീറ്റുണ്ട്. ഡൽഹി കേന്ദ്രഭരണ പ്രദേശത്തെ സ്കൂളുകളിൽനിന്നും പ്ലസ്ടു/തുല്യ പ്രോഗ്രാം ജയിച്ചവർക്കാണ് 85 ശതമാനം സീറ്റ്. ബാക്കി സീറ്റുകൾ പുറത്തുനിന്നുള്ളവർക്ക് ലഭിക്കും. സംവരണ വിഭാഗങ്ങൾക്കുള്ള സീറ്റ് വിവരങ്ങൾ http://collegeofnursinggtbh.in എന്ന സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്. പ്ലസ്ടു ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ ഓരോന്നിലും ജയിച്ച് നാലിനും കൂടി മൊത്തം 50 ശതമാനം മാർക്ക് (പട്ടികജാതി/വർഗ/സി.ഡബ്ല്യു. വിഭാഗക്കാർക്ക് 45 ശതമാനം) വാങ്ങി ജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 31.12.2020-ന് 17-30 വയസ്സ്. പട്ടികജാതി/വർഗ വിഭാഗക്കാർക്ക് 35. പ്രവേശനപരീക്ഷ ഡൽഹിയിലാണ്. തീയതി പിന്നീട് പ്രഖ്യാപിക്കും. അപേക്ഷ ഓൺലൈനായി http://collegeofnursinggtbh.in വഴി സെപ്റ്റംബർ 9 വൈകീട്ട് 5 മണി വരെ നൽകാം. പ്ലസ്ടു ഫലം ഈ തീയതിക്കകം അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. Florance nightingale college opens BSc Nursing admissions