തിരുവനന്തപുരം: ബിരുദാനന്തര ബിരുദ നഴ്‌സിങ് (എം.എസ്‌സി. നഴ്‌സിങ് /ബി.ഫാം. (ലാറ്ററൽ എൻട്രി)/ബി.ടെക്. (ലാറ്ററൽ എൻട്രി) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി സെപ്റ്റംബറിൽ അപേക്ഷ ക്ഷണിക്കും. ഈ കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ / അലോട്ട്‌മെന്റ് പ്രക്രിയയിൽ ഭാഗമാകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ, അപേക്ഷാസമർപ്പണത്തിനാവശ്യമായ സർട്ടിഫിക്കറ്റുകൾ (നേറ്റിവിറ്റി, സാമ്പത്തിക / സാമുദായിക സംവരണങ്ങൾ നോൺ ക്രീമിലെയർ കേരളത്തിലെ വിദ്യാഭ്യാസാവശ്യത്തിനുള്ളത് - മുതലായവ) മുൻകൂറായി വാങ്ങിവയ്ക്കണം. ഹെൽപ്പ് ലൈൻ നമ്പർ 0471-2525300.