1.അറിയപ്പെടുന്നവയിൽ ഏറ്റവും വലിയ നക്ഷത്രം?വി.വൈ.കാനിസ് മെജോറിസ്
2.സൂര്യന്റെ
1.4 മടങ്ങിൽ താഴെ പിണ്ഡമുള്ള നക്ഷത്രങ്ങൾ, അവയിലെ ഹൈഡ്രജൻ കത്തിത്തീരുമ്പോൾ പ്രാപിക്കുന്ന അവസ്ഥ വെള്ളക്കുള്ളൻ (WhiteDwarf).ഈ നക്ഷത്രപരിധി 'ചന്ദ്രശേഖർ പരിധി' എന്നറിയപ്പെടുന്നു.
3.സൂര്യനെപ്പോലുള്ള നക്ഷത്രങ്ങൾ ഇന്ധനം കത്തിയെരിഞ്ഞുകഴിഞ്ഞ്, ഗുരുത്വാകർഷണംമൂലം .ചുരുങ്ങി പരിണമിക്കുന്ന അവസ്ഥയാണ് 'ചുവപ്പ് ഭീമൻ’ (Red Giant)
4.പ്രത്യേക മൃഗത്തിന്റെയോ, വസ്തുവിന്റെയോ ആകൃതിയിൽ കാണപ്പെടുന്ന സ്ഥിരം നക്ഷത്രക്കൂട്ടങ്ങളാണ് 'കോൺസ്റ്റലേഷനുകൾ’ (constellations)സപ്തർഷികൾ, ചിങ്ങം, കന്നി, തുലാം എന്നിവ ഉദാഹരണമാണ്.
5.ഗ്യാലക്സികളിലെ നക്ഷത്രങ്ങൾക്കിടയിലെ വാതക -ധൂളി മേഘപടലമാണ് നെബുല (Nebula),പുതിയ പിറവിയെടുക്കുന്നത് ഇവിടെയാണ്.
വാൽനക്ഷത്രങ്ങൾ
*വാൽനക്ഷത്രങ്ങൾ നിശ്ചിത ഭ്രമണപഥത്തിലൂടെ സൂര്യനെ വലംവെക്കുന്നു.
* വാൽനക്ഷത്രങ്ങളുടെ ഉത്ഭവകേന്ദ്രമായി കരുതപ്പെടുന്ന സൗരയൂഥത്തിലെ മേഖലയാണ് ഊർത് മേഘങ്ങൾ
*സൂര്യന് വിപരീതദിശയിലാണ് വാല്നക്ഷത്രങ്ങളുടെ വാല് പ്രത്യക്ഷപ്പെടുന്നത്
* ടിൻഡാൽ പ്രഭാവം മൂലമാണ് വാൽനക്ഷത്രങ്ങളുടെ വാല് ദൃശ്യമാകുന്നത്
* വാൽനക്ഷത്രങ്ങളുടെ നിർമിതിയിലെ പ്രധാന ഘടകം മഞ്ഞുകട്ടയാണ്
* 76 വർഷത്തിലൊരിക്കൽ സൂര്യന്റെ സമീപമെത്തുന്ന വാൽനക്ഷത്രമാണ് ‘ഹാലിയുടെ വാൽനക്ഷത്രം.’
* 1986-ൽ സൂര്യന് സമീപമെത്തിയ ഹാലിയുടെ ധൂമകേതു ഇനി പ്രത്യക്ഷപ്പെടുക 2062 ലാവും
* വാൽനക്ഷത്രത്തിലിറങ്ങിയ ആദ്യ മനുഷ്യനിർമിത പേടകം-ഫിലേ
* ഒരു വാൽനക്ഷത്രത്തിന്റെ ഭ്രമണപഥത്തിലെത്തിയ ആദ്യ പേടകം - റോസറ്റ
ബഹിരാകാശ പംനം
*‘ആധുനിക ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്?
ans: ഗലീലിയോ ഗലീലി(ഇറ്റലി)
*.ഗ്രഹങ്ങളുടെ ചലനനിയമത്തിന്റെ ഉപജ്‍ഞാതാവ് ?
ans: ജോഹന്നാസ് കെപ്ലർ
*.ഭൂമിയും മറ്റുഗ്രഹങ്ങളും സൂര്യനെ ചുറ്റിസഞ്ചരിക്കുന്നുവെന്ന് ആദ്യമായി വാദിച്ച ശാസ്ത്രജ്ഞൻ?
ans: കോപ്പർനിക്കസ് (പോളണ്ട്)
*.തമോഗർത്തങ്ങളെക്കുറിച്ചുള്ള സിദ്ധാന്തങ്ങളിലൂടെ പ്രശസ്തനായ ശാസ്ത്രജ്ഞൻ?
ans: സ്റ്റീഫൻ ഹോക്കിങ്