തിരുവനന്തപുരം: കോവിഡ്-19 കാരണം മാറ്റിവച്ച എല്ലാ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകളും സെപ്റ്റംബറിൽ നടത്താൻ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സെപ്റ്റംബർ 8 മുതൽ നാലാം സെമസ്റ്റർ ബിരുദം, ഇന്റഗ്രേറ്റഡ് എൽഎൽ.ബി., എട്ടാം സെമസ്റ്റർ ബി.ടെക്., ആന്വൽ സ്‌കീം ബിരുദം ബി.എ./ബി.എസ്‌സി., ബി.കോം. പാർട്ട് ഒന്ന്, രണ്ട്, രണ്ടാം സെമസ്റ്റർ എം.ബി.എ. (റെഗുലർ) എന്നീ പരീക്ഷകളും സെപ്റ്റംബർ 14 മുതൽ നാലാം സെമസ്റ്റർ എം.ബി.എ.(റെഗുലർ), സെപ്റ്റംബർ 15 മുതൽ ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്./സി.ആർ. സ്‌പെഷ്യൽ എക്സാമിനേഷൻ, രണ്ടാം സെമസ്റ്റർ എം.ബി.എ. (വിദൂര വിദ്യാഭ്യാസം), ഒന്നാം സെമസ്റ്റർ എൽഎൽ.എം. എന്നീ പരീക്ഷകളും നടത്തുന്നതാണ്.